ഹീറോയെ കണ്ടിട്ടും തിരിച്ചറിഞ്ഞില്ല, ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവം വെളിപ്പെടുത്തി പൃഥ്വിരാജ്!!
താരങ്ങളെ സിനിമയില്‍ കണ്ട് പരിചയമുണ്ടെങ്കിലും ചിലര്‍ക്ക് ആളുകള്‍ തമ്മില്‍ മാറി പോകും. നേരത്തെ ടൊവിനോ തോമസിനെ കണ്ട് ഉണ്ണി മുകുന്ദനാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീയെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. സമാനമായ അനുഭവം ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജും അത്തരമൊരു അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ഹിമാലയത്തിലായിരുന്നു നയന്റെ ചിത്രീകരണം നടന്നത്. അവിടെ തന്നെ പല ഹോട്ടലുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. ഇരുപത്തിയഞ്ച്, മുപ്പത് ദിവസത്തില്‍ കൂടുതല്‍ ഒരു ഹോട്ടലിലും റൂം കിട്ടില്ല. അര്‍മാന്‍ എന്നൊരു ഹോട്ടലില്‍ ഷൂട്ടിംഗ് നടക്കുന്ന സമയം. സാങ്കേതിക പ്രവര്‍ത്തകരും സംവിധായകരുമൊക്കെ ഹോട്ടലിലെത്തി. ഹീറോ ഇപ്പോള്‍ വരും, ഹീറോയുടെ റൂമിന്റെ കീ എവിടെ എന്നൊക്കെ ഹോട്ടല്‍ അധികൃതരോട് ഇവര്‍ ചോദിക്കുന്നുണ്ട്.

ഹോട്ടലിലെ ജീവനക്കാര്‍ ഹീറോ എത്താന്‍ വേണ്ടി ഇങ്ങനെ കാത്തിരിക്കുകയാണ്. അങ്ങനെ ഞാന്‍ ഹോട്ടലില്‍ എത്തി. വണ്ടിയില്‍ നിന്നുമിറങ്ങി നേരെ റിസപ്ഷനില്‍ ചെയ്യുന്നു. റിസപ്ഷനിസ്റ്റ് എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു ഹീറോ എപ്പോള്‍ വരുമെന്ന്. ഹീറോ പുറകെ വരുമെന്ന് ഞാന്‍ മറുപടിയായി പറഞ്ഞു. റൂമിന്റെ താക്കോല്‍ എനിക്ക് തന്നേക്കു, ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ചോളം എന്നും ഞാന്‍ അവരെ അറിയിച്ചു. അത് രസകരമായ നിമിഷമായിരുന്നെന്നാണ് പൃഥ്വിരാജ് പറയുന്നത്.
സത്യത്തില്‍ അയാള്‍ ഓടി വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് ഹീറോയെ സ്വീകരിക്കാന്‍ ആയിരിക്കുമെന്നാണ്. എന്തായാലും പത്ത് മിനുറ്റിനുള്ളില്‍ ഹീറോ എത്തുമെന്ന് പറഞ്ഞ് താക്കോലും മേടിച്ച് ഞാന്‍ റൂമിലേക്ക് പോയി എന്നും പൃഥ്വി പറയുന്നു.


Click it and Unblock the Notifications