TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പൃഥ്വിരാജിന്റെ മാസ് കഥാപാത്രം സോളമന് ജോസഫ്! വീണ്ടും അത് സംവിധാനം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് താരം
നടന് പൃഥ്വിരാജിന്റെ കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു വര്‍ഗം എന്ന സിനിമയിലെ. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് 2006 ലായിരുന്നു വര്‍ഗം തിയറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജിനൊപ്പം രേണുക മേനോന്, വിജയരാഘവന്, ദേവന്, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സോളമന് ജോസഫ് എന്ന പോലീസുകാരനായിട്ടായിരുന്നു പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. പൃഥ്വിയുടെ തുടക്ക കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കഥാപാത്രമായിരുന്നു ഇത്. മോഹന്‍ലാല്‍ ചിത്രം ദേവാസുരത്തില്‍ നിന്നും പ്രചോദനം ഉള്കൊണ്ടായിരുന്നു വര്‍ഗം നിര്‍മ്മിച്ചത്. ഇപ്പോഴിതാ വര്‍ഗം സംവിധാനം ചെയ്യണമെന്ന ആഗ്രഹം താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

അഭിനയിച്ച ഏതെങ്കിലും ചിത്രം സംവിധാനം ചെയ്യണമെങ്കില്‍ ഏത് ചിത്രം തിരഞ്ഞെടുക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനോട് ചോദിച്ചിരുന്നു. കുറച്ച് ചിത്രങ്ങളുണ്ട്. അതില്‍ മറ്റൊരാള്‍ മികച്ച രീതിയില്‍ സംവിധാനം ചെയ്ത് വെച്ചിരിക്കുന്ന ചിത്രമാണ് വര്‍ഗം. അത് വീണ്ടും സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും പൃഥ്വി പറയുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് റിലീസിനെത്തുന്ന നയന്‍ ആണ് പൃഥ്വിരാജിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം.