ലൂസിഫര്‍ 2വില്‍ സയിദ് മസൂദിന് കുറച്ച് കൂടി പ്രാധാന്യമുളള റോള്‍! പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞത് കാണൂ

By Prashant V R

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭം തന്നെ വിജയമാക്കിയ പൃഥ്വിയെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം പ്രശംസ കൊണ്ട് മൂടിയിരുന്നു. പൃഥ്വിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറി ലൂസിഫര്‍. അവധിക്കാല റിലീസായി മാര്‍ച്ച് 28നായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

നിലവില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമ നൂറാം ദിവസത്തിലേക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഇതിനിടെ ലൂസിഫറിന്റെ രണ്ടാം ഭാഗം എപ്പോള്‍ വരുമെന്ന് എല്ലാവരും ആകാക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മുന്നേറുന്ന സമയത്തായിരുന്നു രണ്ടാം ഭാഗം വേണമെന്ന ആവശ്യം ഉണ്ടായത്. ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ലൂസിഫര്‍ 2

ലൂസിഫര്‍ 2

അഭിമുഖത്തില്‍ ലൂസിഫര്‍ 2വിന്റൈ സാധ്യതകളെക്കുറിച്ചുളള ചോദ്യം പറഞ്ഞപ്പോഴാണ് പൃഥ്വിയുടെ മറുപടി ഉണ്ടായത്. രണ്ടാം ഭാഗത്തിന്റെ ചില ഐഡിയകളില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ സിനിമ അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫറിന്റെതായി ഒരു കഥയായി മാത്രം ഒതുങ്ങുന്നതല്ല. ലൂസിഫര്‍ 2വില്‍ അബ്രഹാം ഖുറേഷിയുടെ വരവിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബഡ്ജറ്റ് തന്നെ വേണ്ടി വരും.

കുറച്ചുകൂടി പ്രാധാന്യമുളള റോള്‍

കുറച്ചുകൂടി പ്രാധാന്യമുളള റോള്‍

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിക്കൊപ്പം തന്നെ തിളങ്ങിയ കഥാപാത്രമായിരുന്നു സയിദ്‌ മസൂദ്. കുറച്ച് സീനുകളില്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അഭിനേതാവായുളള പൃഥ്വിയുടെ സാന്നിദ്ധ്യം ആരാധകര്‍ക്ക് ഒന്നടങ്കം ആവേശമായിരുന്നു. സ്റ്റീഫന്‍ നെടുമ്പളളിയെ സഹായിക്കാനായി എത്തുന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു പൃഥ്വി കാഴ്ചവെച്ചത്. ലൂസിഫറിന് രണ്ടാം ഭാഗം വരുമ്പോള്‍ കുറച്ചുകൂടി പ്രാധാന്യമുളള റോള്‍ സയിദ് മസൂദിന് ഉണ്ടാവുമെന്നും പൃഥി പറയുന്നു.

തൂല്യ പ്രാധാന്യമുളള റോളില്‍

തൂല്യ പ്രാധാന്യമുളള റോളില്‍

ലൂസിഫര്‍ രണ്ടാം ഭാഗം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അബ്രഹാം ഖുറേഷിക്കൊപ്പം തൂല്യ പ്രാധാന്യമുളള റോളില്‍ തന്നെയാകും സയിദ് മസൂദ് എത്തുകയെന്ന് പൃഥ്വി പറയുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുവന്‍ സമയവും പൃഥ്വി എത്തുന്നത് ആരാധകര്‍ക്കും ആവേശമായി മാറും. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന് ഉറപ്പാകുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നല്ലൊരു കഥയ്ക്കായിട്ടാണ്

നല്ലൊരു കഥയ്ക്കായിട്ടാണ്

തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. നല്ലൊരു കഥയ്ക്കായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഒപ്പം താരങ്ങളുടെ തിരക്കുകളും രണ്ടാം ഭാഗം നീളുന്നത് കാരണമാകുന്നു. മുരളി ഗോപിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. കമ്മാരസംഭവം തിയ്യേറ്ററുകളില്‍ സ്വീകരിക്കപ്പെടാതെ പോയതിന് ശേഷമാണ് ലൂസിഫറിലൂടെ നടന്‍ തിരിച്ചുവരവ് നടത്തിയിരുന്നത്.

നൂറാം ദിവസത്തിനു വേണ്ടിയാണ്

നൂറാം ദിവസത്തിനു വേണ്ടിയാണ്

നേരത്തെ റിലീസ് ചെയ്ത് വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടായിരുന്നു ലൂസിഫര്‍ 100കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നത്. പിന്നീട് നൂറില്‍ നിന്നും നൂറ്റമ്പതും ഇരുനൂറ് കോടി ക്ലബിലേക്കും എത്തി ചിത്രം. അമ്പതാം ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഡിവിഡിയും പിന്നീട് പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ സിനിമയുടെ നൂറാം ദിവസത്തിനു വേണ്ടിയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X