twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്! അതൊരു അസുഖമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗമെന്ന് പൃഥ്വിരാജ്!!

    |

    റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ പൃഥ്വിരാജിന്റെ ഹിറ്റ് മൂവിയായിരുന്നു മുംബൈ പോലീസ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സ്വവര്‍ഗ പ്രണയം രോഗമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

    എനിക്ക് മുംബൈ പോലീസിന്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ത്ഥ്യമാണ്. അതൊരു അസുഖമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോടൈപ്പുണ്ട്.

    mumbai-police

    മുംബൈ പോലീസ് എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണെന്ന് വെച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പോലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ട് വന്നിട്ട് അയാള്‍ ഒരു ഹോമോ സെക്‌സ്വല്‍ എന്ന് പറയുന്നതാണ്. അതൊരു ഔട്ട്സ്റ്റാന്‍ഡിംഗ് ട്വിസ്റ്റ് ആയിട്ടാണ് തോന്നിയത്.

    ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫിലിംമേക്കേഴ്‌സൊക്കെ കാണുമ്പോള്‍ ആദ്യം സംസാരിക്കുന്നത് മുംബൈ പോലീസിനെ കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ അതൊഴിച്ച് നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പോലീസ്. റോഷന്‍ എന്ന ഫിലിം മേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണതെന്നും പൃഥ്വി പറയുന്നു.

    English summary
    Prithviraj Sukumaran talks about Mumbai Police
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X