പൃഥ്വിരാജിന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ ശ്രദ്ധേയനായ നടന്‍ തുടര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. മോളിവുഡിലെ മുന്‍നിര സംവിധായകരുടെയെല്ലാം സിനിമകളില്‍ നായകനായി പൃഥ്വി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും നടന്‍ തിളങ്ങി.
കഴിഞ്ഞ വര്‍ഷമാണ് അഭിനയത്തിന് പുറമെ സംവിധായകനായും പൃഥ്വി വരവറിയിച്ചത്. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന ചിത്രം മലയാളത്തിലെ എറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. അതേസമയം പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ 38ാം പിറന്നാള്‍ ദിനമാണിന്ന്. പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരും ഒന്നടങ്കം എത്തുന്നുണ്ട്. പൃഥ്വിയുടെ ജന്മദിനത്തില്‍ നടന്റെ ജീവിതത്തില്‍ നിന്നുള്ള അമൂല്യമായ നിമിഷങ്ങള്‍ കാണാം.

അമ്മയോടൊപ്പം
അമ്മയോടൊപ്പമുളള ഒരു കുട്ടിക്കാല ചിത്രം പൃഥ്വിരാജിന്റെതായി മുന്‍പ് ശ്രദ്ധേയമായിരുന്നു. മല്ലികാ സുകുമാരന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അമ്മയ്ക്ക് ആശംസള്‍ നേര്‍ന്ന് പൃഥ്വി ഈ ചിത്രം പങ്കുവെച്ചിരുന്നത്. അമ്മയ്‌ക്കൊപ്പമുളള പഴയതും പുതിയതുമായ ചിത്രങ്ങളായിരുന്നു പൃഥ്വി അന്ന് പങ്കുവെച്ചിരുന്നത്.

അച്ഛനും ഏട്ടനുമൊപ്പമുളള കുട്ടിക്കാല ചിത്രം
അച്ഛന്‍ സുകുമാരനും, ചേട്ടന്‍ ഇന്ദ്രജിത്തിനൊപ്പമുളള ഒരു കുട്ടിക്കാല ചിത്രം മുന്‍പ് പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് എടുത്ത ചിത്രത്തില്‍ അച്ഛന്‍റെ കൈകളിലാണ് പൃഥ്വിയുളളത്. ഒപ്പം തൊട്ടടുത്തായി ഏട്ടന്‍ ഇന്ദ്രജിത്തിനെയും കാണാം. അടുത്തിടെയാണ് ഈ പഴയചിത്രം വീണ്ടും ഡിജിറ്റല്‍ റീടച്ച് ചെയ്ത ശേഷം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത് എന്റെ എറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു പൃഥ്വി മുന്‍പ് ഫോട്ടോ പങ്കുവെച്ചത്.

അഭിനയജീവിതത്തിലെ ആദ്യ ദിവസം
ആദ്യ ചിത്രമായ നന്ദനത്തിലെ ലൊക്കേഷനില്‍ നിന്നുളള പൃഥ്വിയുടെ ചിത്രവും ശ്രദ്ധേയമായിരുന്നു. പതിനെട്ട് വര്‍ഷം മുന്‍പ് എടുത്ത ചിത്രം അടുത്തിടെയാണ് പൃഥ്വി പങ്കുവെച്ചിരുന്നത്. അന്ന് നന്ദനത്തിന്റെ പൂജാ ദിവസം എടുത്ത ചിത്രമായിരുന്നു ഇത്. പൃഥ്വിയുടെതായി ആദ്യം റിലീസ് ചെയ്തത് നന്ദനം അല്ലെങ്കിലും നടന്‍ ആദ്യമായി കമ്മിറ്റ് ചെയ്ത ചിത്രം ഇതായിരുന്നു. കോളജിന്റെ വേനലവധിക്ക് നാട്ടില്‍ എത്തിയ പൃഥ്വി ഇതിനിടെയാണ് ആദ്യ സിനിമയില്‍ അഭിനയിച്ചത്.

അവധിക്കാലത്ത് വെറുതെയിരുന്ന സമയത്താണ് സിനിമയില്‍ അഭിനയിച്ചുനോക്കാം എന്നും ചിത്രീകരണം കഴിഞ്ഞ് കോളേജിലേക്ക് മടങ്ങാം എന്നും പൃഥ്വി തീരുമാനിച്ചത്. എന്നാല്‍ നന്ദനം പൂര്‍ത്തിയാക്കിയ ശേഷം സിനിമയാണ് ഇനിയുളള തന്റെ ജീവിതമെന്ന് പൃഥ്വി തീരുമാനിക്കുകയായിരുന്നു.

മാസങ്ങള്‍ക്ക് ശേഷം കുടുംബത്തിനൊപ്പമുളള ചിത്രം
ആടുജീവിതം ചിത്രീകരണത്തിന് ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയത്. കോവിഡ് വ്യാപനത്തിനിടെയിലും ചിത്രീകരണം നടന്ന സിനിമയുടെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പൃഥ്വി വീട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തി കുറച്ച് ദിവസം ക്വാറന്റൈനീല്‍ കഴിഞ്ഞ ശേഷമായിരുന്നു പൃഥ്വി സുപ്രിയയ്ക്കും അല്ലിക്കും അരികിലേക്ക് എത്തിയത്. അന്ന് ഇവര്‍ക്കൊപ്പം പൃഥ്വി എടുത്ത സെല്‍ഫി ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു.
Recommended Video

ലൂസിഫറിന്റെ റിലീസ്
ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ റിലീസ് ചെയ്ത ദിവസം പൃഥ്വിയുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ എത്തിയപ്പോള്‍ പൃഥ്വിക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാലും ഭാര്യയും ഒപ്പമുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ എറ്റവും വലിയ സര്‍പ്രൈസുകളിലൊന്നാണ് അന്ന് ലാലേട്ടന്‍ നല്‍കിയതെന്ന് മുന്‍പ് പൃഥ്വി പറഞ്ഞിരുന്നു. അന്ന് സുപ്രിയ, ടൊവിനോ, ആന്റണി പെരുമ്പാവൂര്‍ മറ്റ് ലൂസിഫര്‍ ടീമംഗങ്ങള്‍ തുടങ്ങിയവരും സിനിമ കാണാനായി എത്തിയിരുന്നു. എറണാകുളം കവിത തിയ്യേറ്ററില്‍ വെച്ചായിരുന്നു എല്ലാവരും ലൂസിഫര്‍ കണ്ടത്.


Click it and Unblock the Notifications