പൃഥ്വിക്കും മുമ്പ് സുപ്രിയ ബോളിവുഡ് താരങ്ങളുടെ അയൽക്കാരി, മുംബൈയിൽ 17 കോടിയുടെ ഫ്ലാറ്റുള്ള താരപത്നി!
സിനിമയിൽ നായകനായി അരങ്ങേറിയ സമയം മുതൽ പ്രണയ ഗോസിപ്പുകൾ നിരവധി പൃഥ്വിരാജിന്റെ പേരിലുണ്ടായിട്ടുണ്ട്. സംവൃത സുനിൽ, നവ്യ നായർ എന്നീ നടിമാരുടെ പേരുകൾക്കൊപ്പമാണ് അത്തരം ഗോസിപ്പുകൾ നടന്റെ പേരിൽ ഏറെയും വന്നിട്ടുള്ളത്. അവയൊന്നും നടനെ ഒരിക്കലും ബാധിച്ചിരുന്നില്ല. റിലേഷൻഷിപ്പ് ഗോസിപ്പുകൾ വരുമ്പോൾ താനും വായിച്ച് ചിരിക്കാറുള്ളതായി പൃഥ്വിരാജ് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
ചേട്ടനെപ്പോലെ തന്നെ സിനിമയിൽ നിന്ന് തന്നെയാകും പൃഥ്വിരാജും പങ്കാളിയെ കണ്ടെത്തുക എന്നാണ് ആരാധകരും കരുതിയിരുന്നത്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. അതിനും മുമ്പ് മുംബൈ മലയാളിയായ സുപ്രിയ മേനോൻ എന്ന പെൺകുട്ടി നടന്റെ മനസിൽ കയറി കൂടിയിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പ്രയോഗം ഏറ്റവും കൂടുതൽ ഇണങ്ങുന്നത് പൃഥ്വിരാജ്-സുപ്രിയ ജോഡിക്കാണ്.

ദാമ്പത്യ ജീവിതത്തിന്റെ പതിനാലാം വർഷത്തിൽ എത്തി നിൽക്കുന്ന ഇരുവരും മലയാള സിനിമയിലെ മാതൃക ദമ്പതികളാണ്. പാലക്കാടുകാരിയായ സുപ്രിയ പൃഥ്വിരാജിനെ വിവാഹം ചെയ്യും മുമ്പ് വരെ അന്തരാഷ്ട്ര മാധ്യമമായ ബിബിസിയിലെ മാധ്യമപ്രവർത്തകയായിരുന്നു. ഒരിക്കൽ പൃഥ്വിരാജിന്റെ അഭിമുഖം എടുക്കാൻ സുപ്രിയയ്ക്ക് അവസരം ലഭിച്ചിരുന്നു. അവിടെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
ഏറെ ആഗ്രഹിച്ച് മോഹിച്ച് ലഭിച്ച ജോലി വിവാഹത്തോടെ സുപ്രിയ ഉപേക്ഷിച്ചു. മാത്രമല്ല മുംബൈ ജീവിതം അവസാനിപ്പിച്ച് കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ഏറെക്കാലം കുടുംബിനി റോളിൽ മാത്രം കഴിഞ്ഞിരുന്ന സുപ്രിയ മകൾ സ്കൂളിൽ പോയി തുടങ്ങിയശേഷം സിനിമ നിർമ്മാണത്തിലേക്ക് കടന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ എല്ലാ മേൽനോട്ടവും വഹിക്കുന്നത് സുപ്രിയയാണ്.
ബിഗ് ബജറ്റ് അന്യഭാഷ ചിത്രങ്ങൾ വരെ സുപ്രിയ മേനോന്റെ ടീം കേരളത്തിൽ വിതരണത്തിന് എത്തിക്കാറുണ്ട്. മലയാള സിനിമ നിർമ്മണ രംഗത്ത് ഏറെയും പുരുഷന്മാരാണ്. വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമെ സജീവമായി നിർമ്മാണത്തിൽ നിൽക്കുന്നുള്ളു. അതുകൊണ്ട് തന്നെ കൃത്യമായി പഠിച്ചിട്ട് തന്നെയാണ് സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ചുമതല ഏറ്റെടുത്തത്. വനിതാ സംരംഭകർക്കായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴ്‌സ് താരപത്നി പൂർത്തിയാക്കിയതായി റിപ്പോർട്ടുണ്ട്.
പൃഥ്വിരാജിനേക്കാൾ ബിസിനസിൽ മികച്ച് നിൽക്കുന്നത് സുപ്രിയയാണെന്നത് ഇരുവരുടേയും സുഹൃത്തുക്കൾ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി താര കുടുംബം മുംബൈയിൽ സെറ്റിൽഡാണ്. ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ പൃഥ്വിരാജിന് ലഭിച്ച് തുടങ്ങിയതോടെയാണ് കുടുംബം മുംബൈയിലേക്ക് ചേക്കേറിയത്.

ഏക മകൾ അലംകൃതയെ ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ മക്കൾ പഠിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള അംബാനി സ്കൂളിലാണ് ചേർത്തിരിക്കുന്നത്. ലക്ഷങ്ങളാണ് ഇവിടെ ഫീസ്. മാത്രമല്ല അടുത്തിടെ മുപ്പത് കോടിയുടെ ഒരു ആഢംബര ഫ്ലാറ്റും പൃഥ്വിരാജ് സ്വന്തമാക്കി. സൽമാൻ ഖാൻ, ആമിർ ഖാൻ, സഞ്ജയ് ദത്ത് മുതൽ ടൈഗർ ഷ്രോഫ് വരെ താമസിക്കുന്ന പാലി ഹിൽസിലാണ് പൃഥ്വിരാജിന്റെ പുതിയ ഫ്ലാറ്റ്.
നടൻ ഫ്ലാറ്റ് സ്വന്തമാക്കുന്നതിനും മുമ്പ് തന്നെ സുപ്രിയയ്ക്ക് പതിനേഴ് കോടിയുടെ ഫ്ലാറ്റ് ഇതേ പ്രദേശത്തുണ്ടെന്നും അടുത്തിടെയായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സുപ്രിയ-പൃഥ്വിരാജ് ജോഡിക്ക് രണ്ട് ആഢംബര ഫ്ലാറ്റുകൾ മുംബൈയിലുണ്ട്. സുകുമാരന്റെ കാലം മുതൽ പലയിടത്തായി കണക്കില്ലാത്ത സ്വത്തുക്കൾ മല്ലികയ്ക്കുണ്ട്. ദുബൈയിലും മല്ലികയ്ക്ക് ഫ്ലാറ്റുണ്ട്.
എന്നാൽ അച്ഛൻ സമ്പാദിച്ച സ്വത്തുകളൊന്നും സ്വന്തം ആവശ്യങ്ങൾക്കായി പൃഥ്വിരാജും ഇന്ദ്രജിത്തും ഇതുവരേയും ചിലവഴിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പാണ് അസുഖം മൂലം സുപ്രിയയുടെ അച്ഛൻ മരിച്ചത്. അതിനുശേഷം അമ്മയുടെ സംരക്ഷണം സുപ്രിയ ഏറ്റെടുത്തു.


Click it and Unblock the Notifications