twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലംകൃതയുടെ വാശിയും സുപ്രിയയുടെ സര്‍പ്രൈസും! പൃഥ്വിയുടെ പിറന്നാളും ലൂസിഫറിനൊപ്പം! കാണൂ!

    |

    Recommended Video

    പൃഥ്വിയ്ക്ക് പിറന്നാൾ സര്‍പ്രൈസുമായി സുപ്രിയ | FilmiBeat Malayalam

    മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് പൃഥ്വിരാജ് സിനിമയിലേക്കെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ മനുവായാണ് ഈ താരം വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. അഭിനയവും ആലാപനവുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം തന്റെ സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയാണ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കുന്ന നയന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സയന്റിഫിക് ചിത്രമായ നയനിലൂടെ സോണി പിക്‌ചേഴ്‌സ് മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. ഇത് കൂടാതെ സ്വന്തമായി സംവിധാനം ചെയ്യുന്ന ലൂസിഫറും പുറത്തിറങ്ങാനുണ്ട്.

    ദിലീപ് വിഷയത്തിലെ തീരുമാനം നിര്‍ണ്ണായകം? അമ്മയിലെ ആഭ്യന്തര കലഹം രൂക്ഷം? മോഹന്‍ലാലിനെ മാറ്റിയേക്കും?ദിലീപ് വിഷയത്തിലെ തീരുമാനം നിര്‍ണ്ണായകം? അമ്മയിലെ ആഭ്യന്തര കലഹം രൂക്ഷം? മോഹന്‍ലാലിനെ മാറ്റിയേക്കും?

    മലയാളത്തിന്റെ സ്വന്തം താരമായ പൃഥ്വിരാജിന്റെ പിറന്നാളാണ് ഒക്ടോബര്‍ 16ന്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഒട്ടേറെ സംഭവങ്ങളുണ്ട്. യുവ സൂപ്പര്‍ സ്റ്റാറും കംപ്ലീറ്റ് ആക്ടറും ലേഡി സൂപ്പര്‍ സ്റ്റാറുമൊക്കെ ഒരുമിച്ചെത്തുന്ന ലൂസിഫറിന്‍രെ തിരക്കിലാണ് ഈ താരം. സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഈ താരം. പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ സെറ്റില്‍ വെച്ച് പിറന്നാള്‍ ആഘോഷിച്ചുവെന്നും ഇത്തവണ സുപ്രിയയാണ് തന്നെ ഞെട്ടിച്ചതെന്ന് താരം പറഞ്ഞിരുന്നു. അല്ലിയും താനും സുപ്രിയയുമുള്ള മനോഹരമായ കേക്കുമായാണ് പിറന്നാളാഘോഷിച്ചത്. രാജുവിന് പിറന്നാളാശംസ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണ്ണിമയുള്‍പ്പടെയുള്ള കുടുംബാംഗങ്ങളും മറ്റ് സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. പിറന്നാളുകാരനെക്കുറിച്ചും ആഘോഷത്തെക്കുറിച്ചുമൊക്കെ അറിയാനായി തുടര്‍ന്നുവായിക്കൂ.

    പൃഥ്വിരാജിന് പിറന്നാള്‍

    പൃഥ്വിരാജിന് പിറന്നാള്‍

    ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരപുത്രനാണ് പൃഥ്വിരാജ്. സിനിമാകുടുംബത്തിലെ ഇളംതലമുറയെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ മേല്‍വിലാസം അടയാളപ്പെടുത്തിയാണ് ഈ രാജകുമാരന്‍ മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. പിറന്നാള്‍ ദിനത്തിലും നിരവധി സര്‍പ്രൈസുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

    സംവിധാന മോഹം സാക്ഷാത്ക്കരിക്കുന്നു

    സംവിധാന മോഹം സാക്ഷാത്ക്കരിക്കുന്നു

    അഭിനയവും പാട്ടും മാത്രമല്ല സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും സിനിമയും വേണമെന്ന മോഹവും ഈ താരത്തിനുണ്ടായിരുന്നു. നയനും ലൂസിഫറും പൃഥ്വിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രണത്തിന് പിന്നാലെ തിയേറ്ററുകളിലേക്കെത്താനൊരുങ്ങുകയാണ് നയന്‍. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് താരങ്ങളെ നിയന്ത്രിക്കുന്ന സംവിധായകനാണ് അദ്ദേഹമിപ്പോള്‍. മുരളി ഗോപിയാണ് ലൂസിഫറിന് തിരക്കഥയൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍

    അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍

    സംവിധായകനെന്ന നിലയില്‍ പൃഥ്വി തന്നെ അത്ഭുതപ്പെടുത്തിയെന്നും അച്ഛന്റെ അതേ ക്ഷോഭവിക്ഷോഭം മകനിലും പ്രകടമാണെന്നും അത് ഇടയ്ക്ക് ആവശ്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ലൂസിഫറിലൂടെ അദ്ദേഹം ആരാധകരെ വിസ്മയിപ്പിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. നേരത്തെയുള്ള പ്രചാരണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണവുമായാണ് മോഹന്‍ലാലും എത്തിയത്. സ്റ്റീഫന്‍ കുന്നമ്പിള്ളി എന്ന രാഷ്ട്രീയക്കാരാനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

    വിവേക് ഒബ്‌റോയിയുടെ അരങ്ങേറ്റം

    വിവേക് ഒബ്‌റോയിയുടെ അരങ്ങേറ്റം

    ടോവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, സായ്കുമാര്‍ തുടങ്ങി താരനിരയുടെ കാര്യത്തില്‍ മുന്നിലാണ് ലൂസിഫര്‍. ബോളിവുഡിന്‍രെ സ്വന്തം താരമായ വിവേക് ഒബ്‌റോയ് ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നയന്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു പൃഥ്വി തന്നോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നും മോഹന്‍ലാല്‍ ഉണ്ടെന്ന് കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ താന്‍ ഓക്കെ പറയുകയുമായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    അനിയന്റെ സിനിമയില്‍ ചേട്ടനും

    അനിയന്റെ സിനിമയില്‍ ചേട്ടനും

    തന്റെ ജേഷ്ഠ്യനായതിനാലല്ല താന്‍ ഇന്ദ്രജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് പൃഥ്വി പറഞ്ഞിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനേ കഴിയുള്ളൂ. അനിയന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍രെ ഭാഗമാവന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാമ് ഏട്ടനെ അനിയന്‍ നിയന്ത്രിക്കുന്നത്.

    അല്ലിയുടെ ഡാഡ

    അല്ലിയുടെ ഡാഡ

    അലംകൃതയെന്ന അല്ലിയുടെ വരവിനെക്കുറിച്ചും മകള്‍ ജനിച്ചതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചുമൊക്കെ താരകുടുംബം വാചാലരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടയ്ക്ക് മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ കൃത്യമായി പങ്കുവെക്കാറുണ്ട്. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം കാണുന്ന ചിത്രങ്ങള്‍ പുറത്തുവരാറുള്ളൂ. താന്‍ വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഏറെ സന്തോഷവതിയാണെന്നും അമ്മ എത്തുമ്പോള്‍ തന്നെക്കുറിച്ചും സുപ്രിയയെക്കുറിച്ചുമുള്ള പരാതികള്‍ അവള്‍ നിരത്താറുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു.

    സുപ്രിയയുടെ പൃഥ്വി

    സുപ്രിയയുടെ പൃഥ്വി

    സുപ്രിയയെന്ന ഭാര്യയെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും പൃഥ്വി വാചാലനാവാറുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്ന വലിയ സ്വപ്‌നം സാക്ഷാത്ക്കരിക്കുമ്പോള്‍ പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുള്ള സുപ്രിയയെക്കുറിച്ചും താരം പറഞ്ഞിരുന്നു. സുപ്രിയയുടെ പിറന്നാളാഘോഷവും ലൂസിഫറിന്‍രെ സെറ്റില്‍ വെച്ചായിരുന്നു. നയന്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെറുതെ നിന്ന തന്നെ ഓടിച്ച നിര്‍മ്മാതാവിനെ ട്രോളിയും താരമെത്തിയിരുന്നു. ലൂസിഫറിന്റെ ലൊക്കേഷനിലും നയന്‍ ലൊക്കേഷനിലും പൃഥ്വിക്കൊപ്പം സുപ്രിയയുമുണ്ട്.

    കേക്കിലൂടെ ഞെട്ടിച്ചു

    കേക്കിലൂടെ ഞെട്ടിച്ചു

    ഇത്തവണത്തെ പിറന്നാള്‍ കേക്കിന് പ്രത്യേകതകളേറെയാണെന്ന് താരം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം അതേക്കുറിച്ച് വാചാലനായത്. അര്‍ധരാത്രിയിലെ ആഘോഷത്തിന് പിന്നാലെയായി താരം കേക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്‍രെ പോസ്റ്റ് വൈറലായത്. ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു അതില്‍ പുനരാവിഷ്‌ക്കരിച്ചത്.

     വീട്ടില്‍ പോവാമെന്ന് അല്ലി

    വീട്ടില്‍ പോവാമെന്ന് അല്ലി

    ലൂസിഫറിന്റെ ലൊക്കേഷനില്‍ പ്രധാനപ്പെട്ടൊരു രംഗമായിരുന്നു അന്ന് ചിത്രീകരിച്ചിരുന്നത്. വിവേക് ഒബ്‌റോയ്, സായ്കുമാര്‍ എന്നിവരുമായുള്ള രംഗമായിരുന്നു ഷൂട്ട് ചെയ്തത്. അതിനിടയിലാണ് അല്ലി ഒരു കുസൃതി ഒപ്പിച്ചത്. തന്നെ വീട്ടിലേക്ക് കൊണ്ടുപോവാനായിരുന്നു അവളുടെ ശ്രമം. അതിനായി കാലില്‍ പിടിച്ച് വലിച്ചിരുന്നുവെന്നും ആ സംഭവമാണ് കേക്കില്‍ സുപ്രിയ പകര്‍ത്തിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    മൂന്നുപേരുടെയും പിറന്നാള്‍

    മൂന്നുപേരുടെയും പിറന്നാള്‍

    താരകുടുംബത്തിലെ മൂന്ന് പേരുടെയും പിറന്നാള്‍ ആഘോഷിച്ചത് ലൂസിഫറിന്‍രെ ലൊക്കേഷനില്‍ വെച്ചായിരുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അല്ലിക്ക് പിന്നാലെ സുപ്രിയയുടെയും ഇപ്പോള്‍ പൃഥ്വിയുടെ പിറന്നാളും ഇതേ ലൊക്കേഷനില്‍ വെച്ചാണ് ആഘോഷിച്ചതെന്നും താരം പറയുന്നു. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ചിത്രമാണ് ലൂസിഫറെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

    സുപ്രിയയുടെ ആശംസ

    സുപ്രിയയുടെ ആശംസ

    ധാരാളം മൈല്‍സ്‌റ്റോണുകള്‍ നിറഞ്ഞ വര്‍ഷമാണിത്. നമ്മുടെ ആദ്യ നിര്‍മ്മാണ സംരംഭമായ നയന്‍. നിങ്ങളുടെ ആദ്യസംവിധാന സംരഭമായ ലൂസിഫളും ഒരുങ്ങുന്നു. ഇതിനെക്കാളും വലിയ സന്തോഷമില്ല. എല്ലാവിധ വിജയാശംസകളും ഒപ്പം നിങ്ങളാഗ്രഹിക്കുന്ന വിശ്രമവും കുടുംബത്തോടൊപ്പമുള്ള സന്തോഷവും, ഇതാണ് സുപ്രിയയുടെ പോസ്റ്റ്.

     ഷാജോണിന്‍റെ സര്‍പ്രൈസ്

    ഷാജോണിന്‍റെ സര്‍പ്രൈസ്

    കലാഭവന്‍ ഷാജോണും സംവിധാന രംഗത്തേക്ക് കടക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത് അദ്ദേഹം തന്നെയാണ്. രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹം ഈ കഥയുമായി തനിക്കരികിലേക്കെത്തിയിരുന്നുവെന്നും ഇത് ആരാണ് സംവിധാനം ചെയ്യേണ്ടതെന്നതിനെക്കുറിച്ച് പറഞ്ഞ് തരാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോമഡിയും ആക്ഷനും പ്രണയവുമെല്ലാം ഇടകലര്‍ന്ന ചിത്രം അദ്ദേഹം തന്നെ സംവിധാനം ചെയ്യട്ടെ, ഇത് രസകരമായ ചിത്രമാണെന്നും താരം കുറിച്ചിട്ടുണ്ട്.

    ചേട്ടന്റെ ആശംസ ഇങ്ങനെ

    അനിയന് ആശംസുമായി ഇന്ദ്രജിത്ത്.

    പൂര്‍ണ്ണിമയുടെ പോസ്റ്റ്

    രാജുവിന് പൂര്‍ണ്ണിമയുടെ ആശംസ.

    സുപ്രിയയുടെ പോസ്റ്റ്

    പോസ്റ്റ് കാണാം

    മോഹന്‍ലാലിന്റെ ആശംസ

    വീഡിയോ ആശംസയുമായി മോഹന്‍ലാല്‍

    English summary
    Supriyas' surprise to Prithviraj Sukumaran , see the post.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X