ആ ഹെലികോപ്ടറിന്റെ കാര്യം എങ്ങനെയാണ്? പിറന്നാളിന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യമുന്നയിച്ച് നടന്‍ പൃഥ്വിരാജ്

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ പൃഥ്വിരാജ് സുകുമാരന് ആശംസകള്‍ നേരുകയാണ് സോഷ്യല്‍ മീഡിയ. താരരാജാക്കന്മാര്‍ തുടങ്ങി യുവതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പൃഥ്വിയ്ക്ക് ആശംസകള്‍ അറിയിച്ചത്. കൂട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.

ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം പൃഥ്വിരാജ് നന്ദി പറയുകയും ചെയതിരുന്നു. കൂട്ടത്തില്‍ പിറന്നാള്‍ സന്ദേശം അയച്ച ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അതിനൊപ്പം ഒരു ആവശ്യം കൂടി മുന്നോട്ടു വച്ചിരിക്കുകയാണ് നടന്‍. ഇത് വളരെ പെട്ടെന്ന് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാവുകയും ചെയ്തു.

antony-prithviraj

1982 ഒക്ടോബര്‍ പതിനാറിനായിരുന്നു നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ജനിക്കുന്നത്. ഇന്ന് 42-മത് ജന്മദിനമാണ് നടന്‍ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ പൃഥ്വിയുടെ ഫോട്ടോസ് കൊണ്ട് നിറഞ്ഞു. മോഹന്‍ലാലും ഉണ്ണി മുകുന്ദനും തുടങ്ങി അനേകം താരങ്ങളും കൂട്ടത്തിലുണ്ട്. 'പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട രാജൂ... ഇനിയും ഒത്തിരി നാഴികക്കല്ലുകളും മഹത്തായ നിമിഷങ്ങളും നിനക്കുണ്ടാവട്ടേ' എന്നുമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തത്.

ഈ പോസ്റ്റിന് നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ് 'ആ ഹെലികോപ്ടറിന്റെ കാര്യം... ' എന്ന് കൂടി ആന്റണിയോട് സൂചിപ്പിച്ചു. ഇതോടെ കമന്റ് ബോക്‌സ് നിറയെ രാജുവേട്ടന് ആ ഹെലികോപ്റ്ററങ്ങ് കൊടുക്കാന്‍ പറഞ്ഞുള്ള ബഹളവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എല്ലാം എമ്പുരാന് വേണ്ടിയല്ലേ, കാശ് ഇറക്കി കളിക്കൂ... രാജുവേട്ടന്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ ആന്റണി ചേട്ടനത് ചെയ്തിരിക്കും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണത്തിനായി ഹെലികോപ്ടറിന്റെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ നിര്‍മാതാവിനെ ഓര്‍മ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു. പൃഥ്വി പുതിയതായി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

prithviraj

മലയാളത്തില്‍ ഇതുവരെ വന്ന സിനിമകളെയൊക്കെ കടത്തി വെട്ടുന്ന ചിത്രമായിരിക്കും എമ്പുരാന്‍ എന്നാണ് സൂചന. ഹോളിവുഡ് സ്‌റ്റൈലിലുള്ള മേക്കിംഗും എമ്പുരാന്റെ പ്രത്യേകതയാണ്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയിലെ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്.

അതേസമയം പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. 'ലോകം മുഴുവന്‍ നിങ്ങളെ ആഘോഷിക്കുന്ന ദിവസമാണ് ജന്മദിനമെന്ന്' പറഞ്ഞാണ് സുപ്രിയ എത്തിയത്. ഇരുവരും ഒരുമിച്ചുള്ളതും മകള്‍ അലംകൃതയുടെ കൂടെയുള്ളതുമായ നിരവധി ഫോട്ടോസും സുപ്രിയ പങ്കുവെച്ചിരുന്നു.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X