ലൂസിഫറിലെ മറ്റൊരു ട്വിസ്റ്റ്! ഭാര്യ സുപ്രിയയുടെ ചോദ്യത്തിന് താനും കട്ട വെയിറ്റിംഗാണെന്ന് പൃഥ്വിരാജ്!

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രം ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. ബിഗ് റിലീസായി തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ വിപുലമായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പൃഥ്വിരാജ് സിനിമയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇതിന് താഴെ ഭാര്യ സുപ്രിയയും കമന്റുകള്‍ ഇടാറുണ്ട്.

നേരത്തെ പലവട്ടം സുപ്രിയയും പൃഥ്വിരാജും തമ്മിലുള്ള തുറന്ന സംഭാഷണം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലൂസിഫറിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞ് പൃഥ്വിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുകയാണ് സുപ്രിയ മേനോന്‍. ഭാര്യയുടെ കന്റിന് പൃഥ്വിരാജ് കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

 പൃഥ്വിയുടെ പോസ്റ്റ്

പൃഥ്വിയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസം ലൂസിഫര്‍ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ലൂസിഫറിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന് ഇതാണെന്ന് പറഞ്ഞായിരുന്നു താരം ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്. മാത്രമല്ല ലൂസിഫര്‍ ഷൂട്ടിംഗിന്റെ ആദ്യദിവസം എടുത്ത ചിത്രമാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പുറത്ത് വന്ന ഉടനെ തന്നെ പൃഥ്വിയുടെ പോസ്റ്റ് വൈറലായിരുന്നു. നൂറുക്കണക്കിന് ആളുകളാണ് മോഹന്‍ലാലിനും പൃഥ്വിരാജിനും ലൂസിഫറിനും പിന്തുണ അറിയിച്ച് കമന്റുകളുമായി എത്തിയത്.

 സുപ്രിയയുടെ കമന്റ്

സുപ്രിയയുടെ കമന്റ്

സുപ്രിയ മേനോന്‍ ഭര്‍ത്താവും നടനും സംവിധാകനുമായ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കമന്റിട്ട് ഓളം സൃഷ്ടിച്ചിരിക്കുകയാണ്. രാജുവേട്ടാ കട്ട വെയിറ്റിംഗ് എന്നായിരുന്നു ചിത്രത്തിന് താഴെ സുപ്രിയയുടെ കമന്റ്. ഞാനും വെയിറ്റിംഗ് ആണ് ചേച്ചി എന്ന് പറഞ്ഞ് ഉടന്‍ തന്നെ പൃഥ്വിയുടെ മറുപടിയും എത്തിയിരുന്നു. ഈ കമന്റുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ഇതാദ്യമായിട്ടല്ല രസകരമായ ചോദ്യവും ഉത്തരങ്ങളും കൊണ്ട് താരദമ്പതികള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ലൂസിഫര്‍ തൊപ്പികള്‍

ഇന്‍സ്റ്റാഗ്രാമിലൂടെ ലൂസിഫര്‍ തൊപ്പികളും പൃഥ്വിരാജ് പുറത്ത് വിട്ടിരിക്കുകയാണ്. സുപ്രിയ മേനോനും മകള്‍ അലംകൃതയും ഈ തൊപ്പികള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. തൊപ്പിയില്‍ ലൂസിഫറിനെ സൂചിപ്പിക്കും വിധം L എന്നെഴുതുകയും മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഒപ്പുകളും ഇട്ടിട്ടുണ്ട്. ഇതുവരെ ലൂസിഫറില്‍ നിന്നും പ്രതീക്ഷിക്കാത്തൊരു സമ്മാനമായിരുന്നു ഇത്. എന്നാല്‍ ഈ തൊപ്പികള്‍ എവിടെ കിട്ടുമെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ഈ അവധിക്കാലത്ത് ട്രെന്‍ഡിംഗാവാന്‍ പോവുന്നത് ഒരുപക്ഷെ ഈ ലൂസിഫര്‍ തൊപ്പികളായിരിക്കും.

 മാര്‍ച്ച് 28 ന് റിലീസ്

മാര്‍ച്ച് 28 ന് റിലീസ്

അവധിക്കാലം ലക്ഷ്യം വെച്ച് മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരുമിച്ചാണ് റിലീസ് ചെയ്യുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 1500 ല്‍ കൂടുതല്‍ തിയറ്ററുകളിലേക്കാണ് ലൂസിഫര്‍ എത്തുന്നത്. കേരളമൊട്ടാകെ രാവിലെ 7 നാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. നൂറിലധികം ഫാന്‍സ് ഷോകളാണ് ഇതിനകം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ സിനിമയുടെ മൂന്‍കൂട്ടിയുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.

 ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

ഇന്നലെ തിരുവനന്തപുരത്ത് നിന്നുമായിരുന്നു ലൂസിഫറിന്റെ സെന്‍സറിംഗ് നടത്തിയത്. 2 മണിക്കൂര്‍ 48 മിനുറ്റോളം ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് കട്ടുകളൊന്നുമില്ലാതെയാണ് ക്ലീന്‍, യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് ഇരുപതിന് ചിത്രത്തില്‍ നിന്നും ടീസര്‍ കൂടി പുറത്ത് വരുന്നതോടെ സിനിമയെ കുറിച്ചുള്ള ആവേശം ഒന്നും കൂടി വര്‍ദ്ധിക്കും. മാര്‍ച്ച് 22 ന് ദുബായില്‍ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്. ഇതിന് വേണ്ടി മോഹന്‍ലാലും ടൊവിനോ തോമസും പൃഥ്വിരാജുമെല്ലാം ദുബായിലേക്ക് പോവും. ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മാർച്ച് 20 ന് ഓൺലൈനിൽ ട്രെയിലർ റിലീസ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X