താനിവിടെ നീന്തിക്കളിച്ചോണ്ടിരുന്നോ!! ഇപ്പോ പോയാൽ ഇരട്ടി വാങ്ങാം, പൃഥ്വിയ്ക്ക് രസകരമായ ഒരു ഉപദേശം
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പൃഥ്വിരാജ്. തന്റെ കരിയറിലേയും ജീവിതത്തിലേയും സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഒരുകാലത്ത് ട്രോളന്മാരുടെ സ്ഥിരം ഐക്കണായിരുന്നു പൃഥ്വി. താരത്തിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിന് കേൾക്കേണ്ടി വന്ന ട്രോളുകൾ ചില്ലറയല്ല. എന്നാൽ ഇപ്പോൾ തനിയ്ക്ക് നേരെ ഉയരുന്ന രസകരമായ ട്രോളുകൾക്ക് മറുപടി താരം നൽകുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന കല്യാണിന്റെ ആടി സെയിലുമായി ബന്ധപ്പെട്ട ട്രോളുകളാണ്. ആരാധകർ മാത്രമല്ല ഭാര്യ സുപ്രിയയും പൃഥ്വിയെ ട്രോളാനായി ആടി സെയിൽ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിത പൃഥ്വിയുടെ അതി മനോഹരമായ ചിത്രത്തിന് ആരാധകൻ നൽകിയ കമന്റ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തായ് ലന്റിലെ ദ്വീപായ കോ സമുയിൽ അവധി ആഘോഷിക്കുന്ന ചിത്രം താരം ഫങ്കുവെച്ചിരുന്നു. വെള്ളത്തിൽ മുങ്ങി നിവർന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രത്തിനാണ് ചിരിപടർത്തുന്ന കമന്റുമായി ആരാധകർ എത്തിയിരിക്കുന്നത്.
താനിവിടെ നീന്തിക്കളിച്ചോണ്ടിരുന്നോ കല്യാൺ സിൽക്‌സിൽ ആടി സെയിൽ തുടങ്ങി. ഇപ്പോ വാങ്ങിയാൽ ഇരട്ടി വാങ്ങാം' എന്ന രസകരമായ കമന്റാണ് ഒരു വിരുതൻ കുറിച്ചിരിക്കുന്നത്. കല്യാൺ സിൽക്‌സിന്റെ ബ്രാൻഡ് അംബാസിഡറാണ് പൃഥ്വി. കല്യാണിന്റെ അടി സെയിലുമായി ബന്ധപ്പെട്ട നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങൾ വഴി ഉയരുന്നുണ്ട്.


Click it and Unblock the Notifications