For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയുടെ ഭര്‍ത്താവ് 2 മാസത്തിന് ശേഷം വീട്ടിലെത്തി! 3 മാസത്തെ ഇടവേള എടുത്ത് പൃഥ്വിരാജ്

  |

  നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള താരദമ്പതികളാണ്. മലയാള സിനിമയിലെ പവര്‍ഫുള്‍ കപ്പിള്‍സ് എന്ന വിശേഷണം സ്വന്തമാക്കിയ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകള്‍ അതിവേഗം തരംഗമാവാറുമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  താടിക്കാരനായ ഭര്‍ത്താവിനെ കണ്ടിട്ട് രണ്ട് മാസമായെന്നും താനും മകളും കാത്തിരിക്കുകയാണെന്നും പറഞ്ഞായിരുന്നു സുപ്രിയയുടെ പോസ്റ്റ്. ഒടുവില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് പൃഥിരാജിപ്പോള്‍. സമൂഹ മാധ്യമത്തിലൂടെ തന്നെ ചെറിയൊരു കുറിപ്പ് എഴുതിയാണ് താന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്നുള്ള കാര്യം പൃഥ്വി പറഞ്ഞത്.

  അയ്യപ്പനും കോശിയും എന്ന സിനിമയുടെ ഷൂട്ടിങ് ഇന്ന് അവസാനിച്ചു. ലൊക്കേഷനില്‍ നിന്നും ഞാനിന്ന് തിരികെ പോരുമ്പോള്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി എനിക്കറിയാത്ത കാര്യമാണ് മുമ്പിലുള്ളത്. അടുത്ത മൂന്ന് മാസത്തേക്ക് ഞാന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണ്. ഒരു ബ്രേക്ക്! ദിവസേനെ രാവിലെ ഉണര്‍ന്നെണിറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടായ ആട് ജീവിതത്തിന് വേണ്ടിയുള്ളത്.

  സിനിമയുമായി ബന്ധമില്ലാത്ത ഒരു മൂന്ന് മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേയില്ല. ഇത് ശരിയോ ഞാന്‍ സന്തുഷ്ടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ട് സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലെരാള്‍ ഉറങ്ങി കാണും. എന്നാലും നാളെ ഞായാറാഴ്ച ആയത് കൊണ്ട് അവളുടെ അമ്മ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു.

  ഞങ്ങളുടെ നിര്‍മാണത്തിലുള്ള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താല്‍പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോള്‍ ഇരുപതിന് ഏവരെയും തിയറ്ററില്‍ വെച്ച് കാണാം എന്നും പൃഥ്വി പറയുന്നു. ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് ഡ്രൈവിങ് ലൈസന്‍സ് തിയറ്ററുകളിലേക്ക് എത്തുന്നത്.

  പൃഥ്വിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. പൃഥ്വി പറഞ്ഞ രണ്ട് പേരും വീട്ടില്‍ കാത്തിരിക്കുകയാണെന്നും കൂട്ടത്തില്‍ ചെറിയ ആള്‍ നിങ്ങള്‍ വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറക്കാന്‍ വേണ്ടി നില്‍ക്കുകയാണെന്നും ഇനിയും വൈകാതെ വേഗം വരു എന്നും സുപ്രിയ കമന്റിട്ടിരിക്കുകയാണ്. അത് മാത്രമല്ല ഭര്‍ത്താവ് വീട്ടിലെത്തിയതിന് ശേഷമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു. രണ്ട് മാസത്തിന് ശേഷം താടിക്കാരന്‍ വീട്ടിലെത്തിയിരിക്കുകയാണെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

  മഞ്ജു വാര്യര്‍ ഇത് രണ്ടും കല്‍പ്പിച്ചാണ്! മഞ്ജുവിന്റെ ഡാന്‍സ് വീണ്ടും, ഇത്തവണ നടി അനുശ്രീയ്‌ക്കൊപ്പം

  പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, ലെന, അമല പോള്‍, തുടങ്ങി നിരവധി താരങ്ങളും പൃഥ്വിരാജിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തിയിരുന്നു. മൂന്ന് മാസത്തെ അവധി കാലം ആഘോഷിക്കാന്‍ പോവുന്ന താരകുടുംബത്തിന് ആശംസകളുമായി ആരാധകരുമെത്തി. അതേ സമയം മൂന്ന് മാസത്തോളം ഇടവേള എടുത്ത് എങ്ങോട്ടാണ് പോവുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  സിദ്ദിഖിന്റെ മദ്ധ്യസ്ഥതയില്‍ അമ്മ ഇടപ്പെട്ടു, ഷെയിന്‍ നിഗം വിഷയം ഒത്തുതീര്‍പ്പിലേക്ക്!

  English summary
  Prithviraj Take 3 Month Break From Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X