അലംകൃതയുടെ ജനനത്തിനിടയിലെ 48 മണിക്കൂര്‍! ഏറ്റവും പരിഭ്രാന്തനായ നിമിഷങ്ങളെക്കുറിച്ച് പൃഥ്വിരാജ്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ പൃഥ്വിരാജ് കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും വാചാലനാവാറുണ്ട്. സുപ്രിയയെ ആദ്യമായി കണ്ടും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകയായ സുപ്രിയയും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്, മുന്നണിയിലല്ലെന്ന് മാത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് സുപ്രിയയാണ്.

അഭിനേതാവിന്റെ ആംഗിളില്‍ നിന്ന് മാത്രം പൃഥ്വി ചിന്തിക്കുമ്പോള്‍ നിര്‍മ്മാതാവാണെന്ന കാര്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതും താരപത്‌നിയാണ്. തിരക്കഥ കേള്‍ക്കുന്നത് മുതലങ്ങോട്ടുള്ള കാര്യങ്ങളില്‍ സുപ്രിയയും സജീവമാണ്. കഥ ഇഷ്ടമായാല്‍ തനിക്കരികിലേക്ക് അയയ്ക്കുന്നതും പിന്നീടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലുമൊക്കെ ഭാര്യയുടെ പങ്കുണ്ടെന്ന് താരവും വ്യക്തമാക്കിയിരുന്നു.

സുപ്രിയയും പൃഥ്വിയും മാത്രമല്ല മകളായ അലംകൃതയും സെലിബ്രിറ്റിയാണ്. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് അല്ലിയെന്ന അലംകൃത. ആലിയെന്നാണ് തങ്ങള്‍ അവളെ വീട്ടില്‍ വിളിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അത്യാവശ്യത്തിനുള്ള ചട്ടമ്പിത്തരമൊക്കെ മകളുടെ കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചും ഇവരെത്താറുണ്ട്. പിറന്നാള്‍ ദിനത്തിലായിരുന്നു മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്. മകളുടെ വരവും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. ആര്‍ജെ മൈക്കുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു താരം മകളെക്കുറിച്ച് വാചാലനായത്.

മകളുടെ ജനനം

മകളുടെ ജനനം

ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനടിച്ച സമയത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വിരാജ് മകളുടെ ജനനത്തെക്കുറിച്ച് പറഞ്ഞത്. കുറച്ച് കോംപ്ലിക്കേഷന്‍സുണ്ടായിരുന്നു. അന്നത്തെ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. ഇത്തരം കാര്യങ്ങളൊന്നും തന്റെ കൈയ്യില്‍ നില്‍ക്കുന്നതല്ലല്ലോയെന്നായിരുന്നു ആ സമയത്ത് ഓര്‍ത്തതെന്നും പൃഥ്വിരാജ് പറയുന്നു. മകളുടെ ജനനത്തിന് ശേഷം താന്‍ കുറച്ച് സോഫ്റ്റായിട്ടുണ്ടാവാമെന്നും അദ്ദേഹം പറയുന്നു. ബോധപൂര്‍വ്വമായി അങ്ങനെയൊരു കാര്യം ചെയ്തതല്ല.

അലംകൃതയ്‌ക്കൊപ്പമുള്ള സമയം

അലംകൃതയ്‌ക്കൊപ്പമുള്ള സമയം

പൊതുവെ രാവിലെ എഴുന്നേല്‍ക്കാന്‍ ഇഷ്ടമില്ലാത്തയാളാണ് താന്‍. വൈകുവോളം ഇരുന്ന് വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കാനാണ് ഇഷ്ടം. എന്നാല്‍ ഈ ജോലിയില്‍ അത് സാധ്യമല്ലാത്തതിനാല്‍ രാവിലെ ആറിന് എഴുന്നേല്‍ക്കാറുണ്ട് താനെന്ന് താരം പറയുന്നു. 6 ദിവസം ജിമ്മില്‍ പോവാറുണ്ട്. വീട്ടിലുള്ള സമയത്ത് ആലിക്കൊപ്പമാണ് ബ്രേക്ക് ഫാസ്റ്റ്. ആ സമയത്താണ് താന്‍ അവളോട് സംസാരിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും അവള്‍ ഉറങ്ങിയിട്ടുണ്ടാവും. നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ വീട്ടിലേക്ക് പെട്ടെന്ന് എത്താന്‍ ശ്രമിക്കാറുണ്ട്. എട്ടരയാവുമ്പോഴേക്കും അവളുറങ്ങുന്നതിനാല്‍ നേരത്തെ വരാന്‍ ശ്രമിക്കാറുണ്ട്.

 മോളെ പേടിയാണ്

മോളെ പേടിയാണ്

പേടിയുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ അത്ര പെട്ടെന്നൊന്നും ഒരാള്‍ക്ക് തന്നെ ഭയപ്പെടുത്താനാവില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ മകളെ തനിക്ക് പേടിയുണ്ടെന്ന് താരം പറയുന്നു. സിനിമ കണ്ട് കരയുന്നയാളാണ് താന്‍, പെട്ടെന്ന് സങ്കടം വരാറുണ്ട്. അധികമാര്‍ക്ക് മുന്നിലും താന്‍ യഥാര്‍ത്ഥത്തിലുള്ള തന്നെ പുറത്തെടുക്കാറില്ല. തന്റെ കാര്യങ്ങളെക്കുറിച്ച് അവള്‍ അറിഞ്ഞാല്‍ എന്ന പേടിയുണ്ട്. അവള്‍ കരഞ്ഞാല്‍ താനും കൂടെക്കരയും. ഇരുപത്തെട്ടിന് അവളുടെ കാത് കുത്താന്‍ വന്നയാളിനെ ഓടിച്ചാലോയെന്ന് താനും ആലോചിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

ബെസ്റ്റ് ഡാഡ്

ബെസ്റ്റ് ഡാഡ്

ബെസ്റ്റ് ഡാഡാണ് താനെന്നാണ് തോന്നുന്നതെന്നും പൃഥ്വിരാജ് പറയുന്നു. സുപ്രിയയ്ക്കും ഇതേക്കുറിച്ച് അറിയാവുന്നതാണ്. അതുകൊണ്ട് പ്രത്യേകിച്ച് പ്രശ്‌നമുണ്ടാവില്ല. അലംകൃതയെ കാണുന്നതിന് മുന്‍പ് തന്നെ താന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മകള്‍ക്കായി തല്ലുകൂടിയും സുപ്രിയയും പൃഥ്വിയും എത്താറുണ്ട്. ഭാവിയില്‍ മകള്‍ ആരാവരുത് ന്നെ കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂയെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ലുലുമാള്‍ കണ്ടിട്ടില്ല

ലുലുമാള്‍ കണ്ടിട്ടില്ല

ഇന്നുവരെ ലുലുമാള്‍ കണ്ടിട്ടില്ലാത്തയാളാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. തനിക്ക് പരിചയമുള്ള ചില നടി സുഹൃത്തുക്കള്‍ പര്‍ദ്ദയൊക്കെ ഇട്ട് അവിടേക്ക് പോവാറുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയാം. എന്റെ ഹൈറ്റുള്ള ഒരാള്‍ പര്‍ദ്ദയൊക്കെയിട്ട് പോയാല്‍ സംശയാസ്പദമായി പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് ആ സാഹസത്തിന് താനില്ലെന്നും അദ്ദേഹം പറയുന്നു.

പൃഥ്വിയുടെ ആലി

പൃഥ്വിയുടെ ആലി

സുപ്രിയയും പൃഥ്വിയും മാത്രമല്ല മകളായ അലംകൃതയും സെലിബ്രിറ്റിയാണ്. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് അല്ലിയെന്ന അലംകൃത. ആലിയെന്നാണ് തങ്ങള്‍ അവളെ വീട്ടില്‍ വിളിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അത്യാവശ്യത്തിനുള്ള ചട്ടമ്പിത്തരമൊക്കെ മകളുടെ കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മകളെക്കുറിച്ച് വാചാലനായി

മകളെക്കുറിച്ച് വാചാലനായി

സോഷ്യല്‍ മീഡിയയിലൂടെ മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചും ഇവരെത്താറുണ്ട്. പിറന്നാള്‍ ദിനത്തിലായിരുന്നു മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്. മകളുടെ വരവും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. ആര്‍ജെ മൈക്കുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു താരം മകളെക്കുറിച്ച് വാചാലനായത്.

സുപ്രിയയുടെ പിന്തുണ

സുപ്രിയയുടെ പിന്തുണ

ജീവിതത്തില്‍ തന്നെ എല്ലാതരത്തിലും മനസ്സിലാക്കിയ ആളാണ് സുപ്രിയ എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കരിയറിലും വ്യക്തി ജീവിതത്തിലും സുപ്രിയ നല്‍കുന്ന പിന്തുണയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. യാത്രകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സിനിമയാണ് തന്റെ പ്രഥമ പരിഗണനയുള്ള കാര്യമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X