»   » അലംകൃതയ്ക്ക് ഡാഡയെ പേടിയാണെന്നാണ് പറയുന്നത്, അത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പൃഥ്വി!

അലംകൃതയ്ക്ക് ഡാഡയെ പേടിയാണെന്നാണ് പറയുന്നത്, അത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പൃഥ്വി!

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരത്തിന്റെ കുടുംബവിശേഷങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്‍പര്യമാണ്. ജനനം കൊണ്ട് തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ അരങ്ങേറിയത്. ഇന്ന് മലയാള സിനിമയിലെ രണ്ട് അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ് ഈ താരപുത്രന്‍മാര്‍.

ഇന്ദ്രജിത്തിനും പൃഥ്വിക്കും പിന്നാലെയായി മക്കളും സിനിമയിലേക്കെത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ദ്രജിത്തിന്റെ മക്കളില്‍ ഒരാള്‍ ഗായികയായും മറ്റൊരാള്‍ ബാലതാരമായും സിനിമയില്‍ അരങ്ങേറിയിരുന്നു. ഇതോടെയാണ് അലംകൃതയും എത്തുമോയെന്ന തരത്തില്‍ പലരും സംശയം ഉന്നയിച്ചത്. അടുത്തിടെ കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലംകൃതയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.

അലംകൃതയുടെ വിശേഷങ്ങള്‍

മകളെക്കുറിച്ച് അധികം വാചാലനാവാത്ത പിതാവാണ് പൃഥ്വിരാജ്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലരും മകളുടെ വിശേഷങ്ങള്‍ തിരക്കാറുമുണ്ട്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മകളുടെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവെക്കുന്നുണ്ട്.

സ്‌കൂള്‍ ജീവിതത്തിലേക്ക്

മകള്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്നതിന്റെ ടെന്‍ഷന്‍ പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മകളോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിനോടൊപ്പമാണ് താരം മനസ്സിലെ ആധിയെക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

സ്‌കൂളില്‍ വിടില്ലെന്ന ഭീഷണി

സ്‌കൂളില്‍ പോകാന്‍ അലംകൃതയ്ക്ക് ഇഷ്ടമാണ്. രാവിലെ ബെഡില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്നത് തന്നെ സ്‌കൂളിന്റെ കാര്യം പറഞ്ഞാണ്. എഴുന്നേറ്റില്ലെങ്കില്‍ സ്‌കൂളില്‍ വിടില്ലെന്ന് പറഞ്ഞാല്‍ അവള്‍ അപ്പോള്‍ തന്നെ ചാടിയെണീക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

പരാതി വന്നിട്ടില്ല

സ്‌കൂളില്‍ അവള്‍ക്ക് കൂട്ടുകാരൊക്കെയുണ്ട്. ചിലരുടെയൊക്കെ പേര് പറയുന്നത് കേള്‍ക്കാം. അവളുടെ പ്രകൃതം വെച്ച് അടിപിടിയുണ്ടാക്കേണ്ടതാണ്. എന്നാല്‍ ഇതുവരെ അവളെക്കുറിച്ച് പരാതികളൊന്നും വന്നിട്ടില്ല.

അച്ഛന്‍ വീട്ടിലെത്തിയാല്‍

എല്ലാ വീടുകളിലേയും പോലെ അമ്മ കര്‍ക്കശക്കാരിയും അച്ഛന്‍ സോഫ്റ്റ് ടൈപ്പുമാണ്. അച്ഛന്‍ വീട്ടിലെത്തിക്കഴിഞ്ഞാല്‍ സകല കുസൃതിയും പുറത്തെടുക്കാമെന്നാണ് അവള്‍ കരുതുന്നതെന്ന് വീട്ടുകാരും പറയാറുണ്ട്.

അമ്മയോട് പരാതി പറയാറുണ്ട്

ഡാഡ വഴക്കു പറഞ്ഞു. മമ്മ അത് ചെയ്തു, ഇത് ചെയ്തു, എല്ലാവര്‍ക്കും അടികൊടുക്കൂ എന്ന ആവശ്യവുമായാണ് അലംകൃത അമ്മയ്ക്ക് മുന്നിലെത്താറുള്ളത്. അമ്മ വന്നാല്‍ എല്ലാവര്‍ക്കും അടികൊടുക്കും എന്നാണ് അവളുടെ വിശ്വാസം.

ഡാഡയെ പേടി

അമ്മ പറയാറുണ്ട് അവള്‍ക്ക് എന്നെ പേടിയാണെന്ന്, എന്നാല്‍ ആ പേടി താനിതുവരെയും കണ്ടിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു. അലംകൃതയെ നോക്കുന്നത് പത്ത് ആനയെ നോക്കുന്നതിന് സമമാണെന്ന് മുന്‍പ് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. കൊച്ചുമകളുടെ കുസൃതിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ കമന്റ്.

മകളുടെ ഭാവിയെക്കുറിച്ച്

ഭാവിയില്‍ ആരായിത്തീരണമെന്നുള്ളത് അവളുടെ തീരുമാനമാണ്. അവള്‍ക്ക് ഇഷ്ടമുള്ളതായി തീരണം. കംപ്ലീറ്റ്‌ലി അവളുടെ ചോയ്‌സാണ് അതെന്ന് പൃഥ്വിരാജ് നേരത്തെ മറ്റൊരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അവളുടെ ഇഷ്ടം

തനിക്ക് ഇഷ്ടമുള്ളതല്ല അവള്‍ക്ക് ഇഷ്ടമുള്ളതായിരിക്കണം. നല്ലൊരു വ്യക്തിയായി തീരുക. നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിയുന്ന വ്യക്തിയായി തീരുക. ആരായിത്തീരണമെന്നത് അവളുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു.

വീഡിയോ കാണൂ

അലംകൃതയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്, വീഡിയോ കാണൂ!

English summary
Prithviraj talking about his daughter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X