അല്ലിയെ ലാളിച്ച് വഷളാക്കുന്ന അച്ഛനാണെന്നാണ് സുപ്രിയ പറയുന്നതെന്ന് പൃഥ്വിരാജ്! വീഡിയോ വൈറല്‍! കാണൂ!
തന്നിലെ അച്ഛനെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് തുറന്നുപറഞ്ഞത്. 9 സിനിമയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കര്‍ക്കശക്കാരനായ അച്ഛനാണോ പൃഥ്വിയെന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം മകളോടുള്ള സമീപനത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചുമൊക്കെ വാചാലനായത്. കുട്ടിക്കാലത്ത് താങ്കള്‍ക്ക് എന്തിനോടെങ്കിലും ഭയമുണ്ടായിരുന്നോയെന്നും മകള്‍ക്ക് അങ്ങനെ വന്നാല്‍ എങ്ങനെ നേരിടുമെന്നും ചോദിച്ചിരുന്നു. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കര്‍ക്കശക്കാരനായ അച്ഛനാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും. സിനിമാതിരക്കുകള്‍ക്കിടയില്‍ മകള്‍ക്കൊപ്പം ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. കര്‍ക്കശനക്കാരനായ അച്ഛനാണോ എന്ന് ചോദിച്ചാല്‍ അറിയില്ല, ലാളിച്ച് വഷളാക്കുന്ന അച്ഛനാണെന്നായിരിക്കും സുപ്രിയയുടെ അഭിപ്രായമെന്നും താരം പറയുന്നു. കുട്ടികള്‍ക്ക് എന്തെങ്കിലും പേടിയുണ്ടെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയെന്നുള്ള കാര്യമാണ് താന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചതെന്നും പൃഥ്വി പറയുന്നു.

പേടിക്കേണ്ട കാര്യമുണ്ടോ, എന്ത് കാരണത്താലാണ് ഒരു കാര്യത്തെ പേടിക്കുന്നത്, അങ്ങനെയൊക്കെ ശ്രദ്ധിക്കുകയാണ് വേണ്ടത്. അല്ലാതെ പേടിക്കേണ്ട കാര്യമല്ല അതെന്നല്ല പറയേണ്ടത്. ചെറുപ്പത്തില്‍ തനിക്ക് വെളളം പേടിയായിരുന്നുവെന്നും അച്ഛനാണെങ്കില്‍ നല്ല സ്വിമ്മറും. സ്വിമ്മിങ്ങ് ജന്മനാ കിട്ടേണ്ട കഴിവല്ലെന്നും അത് പഠിച്ചെടുക്കേണ്ടതാണെന്നും പഠിപ്പിച്ചത് അച്ഛനാണെന്നും പൃഥ്വിരാജ് പറയുന്നു.


Click it and Unblock the Notifications