twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫര്‍ മോശമായാല്‍ പിന്നെ സംവിധാനമില്ല! മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ്! കാണൂ!

    |

    Recommended Video

    മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പൃഥ്വിരാജ് | filmibeat Malayalam

    അഭിനേതാവായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജെത്തിയത്. സംവിധാനമോഹം നേരത്തെ മുതലേ മനസ്സിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ താരം ലൂസിഫറിലൂടെ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന സന്തോഷവാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറുമായാണ് തന്റെ വരവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    അഭിനേതാവായി തിളങ്ങുന്നതിനിടയിലും താരം സംവിധാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന നടനൊപ്പം തുടക്കമിടാന്‍ കഴിഞ്ഞതിന്‍രെ സന്തോഷവും നടനെന്ന നിലയില്‍ ഭാവിയില്‍ തനിക്ക് ഗുണകരമായി വരുന്ന ഒട്ടേറെ കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പൃഥ്വി വാചാലനായത്. നയന്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ലൂസിഫര്‍ അനുഭവത്തെക്കുറിച്ചും ആടുജീവിതത്തെക്കുറിച്ചുമൊക്കെ താരം എന്താണ് പറഞ്ഞതെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ

    ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ

    ഭാഷാഭേദമില്ലാതെ അഭിനയിക്കാനും അംഗീകാരം ലഭിക്കാനും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. മലയാളത്തിനും അപ്പുറത്ത് അന്യഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള നിരവധി താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ഇവരില്‍ പലര്‍ക്കും ലഭിക്കുന്നത്. ഭാഷയ്ക്കപ്പുറത്ത് മലയാള സിനിമ സഞ്ചരിക്കുന്ന കാലത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം പറയുന്നു. മഹോഷിന്‍രെ പ്രതികാരം, ഈമയൗ ഈ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ഭാഷ അറിയണമെന്നില്ല. പോയവര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ തനിക്കേറെ പ്രിയപ്പെട്ട സിനിമ സുഡാനി പ്രം നൈജീരിയ ആണെന്നും താരം പറയുന്നു.

    പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലേക്കെത്തിയത്

    പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലേക്കെത്തിയത്

    പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമകള്‍ സമ്മാനിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. നയനിലേക്ക് അതിന് മുന്‍പ് തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും താരം പറയുന്നു. പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയപ്പോള്‍ ഏതായിരിക്കും ആദ്യ സിനിമയെന്ന ചര്‍ച്ച നടക്കുന്നതിനിടയിലാണ് നയനിലേക്കെത്തിയതും അത് നിര്‍മ്മിക്കാനായി തീരുമാനിച്ചതും. ഈ ചിത്രത്തിലൂടെ സോണി പിക്‌ചേഴ്‌സ് മലയാളത്തിലേക്കെത്തുകയാണ്.

    മോശമായാല്‍ ഇനി സംവിധാനം ചെയ്യില്ല

    മോശമായാല്‍ ഇനി സംവിധാനം ചെയ്യില്ല

    കഥാപാത്രത്തിനല്ല സിനിമയ്ക്കാണ് താനെന്നും പ്രാധാന്യം നല്‍കാറുള്ളതെന്ന് താരം പറയുന്നു. 9ലെ തന്റെ കഥാപാത്രം സങ്കീര്‍ണ്ണമാണ്. തന്നാലാവും വിധം ചെയ്തിട്ടുണ്ടെന്നും ഇനി പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നും പൃഥ്വി പറയുന്നു. താനൊരു പുതുമുഖ സംവിധായകനാണ്, അതേ പോലെ തന്നെ നടനുമാണ്, തന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ മോശമായാല്‍ ഇനി സംവിധാനത്തിലേക്കില്ലെന്നും താരം പറയുന്നു. മോഹന്‍ലാലെന്ന പ്രതിഭയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.

    കര്‍ണ്ണനിലെ പിന്‍മാറ്റം

    കര്‍ണ്ണനിലെ പിന്‍മാറ്റം

    പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ സിനിമയായിരുന്നു കര്‍ണ്ണന്‍. ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജായിരുന്നു നായകന്‍. എന്നാല്‍ അപ്രതീക്ഷിതമായ ചില സഭവവികാസങ്ങളെത്തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. സമയവും മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ട് ്അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് സിനിമ പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു. അതാണ് താന്‍ പിന്‍മാറിയതെന്നും പൃഥ്വിരാജ് പറയുന്നു.

    മോഹന്‍ലാലിനെക്കുറിച്ച്

    മോഹന്‍ലാലിനെക്കുറിച്ച്

    സംവിധായകന്റെ താരമാണ് മോഹന്‍ലാലെന്ന് പലരും പറഞ്ഞിരുന്നു. പൃഥ്വിയും ഇക്കാര്യം ശരിവെക്കുകയാണ്. താനെന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം സംവിധായകനില്‍ നിന്ന് തന്നെ ലഭിക്കാനായി കാത്തിരിക്കുന്ന താരമാണ് മോഹന്‍ലാല്‍. സംവിധായകന്‍രെ പ്രതീക്ഷയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് അദ്ദേഹം അഭിനയിക്കുന്നത്. ചില സീനിനായി 15 ടേക്ക് വരെ എടുപ്പിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തിന്റെ പിഴവായിരിക്കില്ല, ക്യാമറയുടെ ചലനമോ ആളുകളുടെ ഇടപെടലോ ആയിരിക്കും. വീണ്ടും എടുക്കാമെന്ന് പറയുമ്പോള്‍ പിന്നെന്താ എന്ന് മാത്രമേ അദ്ദേഹം പറയാറുള്ളൂ. അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായും താരം പറയുന്നു.

    English summary
    Prithviraj talking about Lucifer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X