നമിത പ്രമോദിന്റെ കമന്‍റ് കേട്ട അതേ അവസ്ഥയിലായിപ്പോയി! രസകരമായ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്!

നടനില്‍ നിന്നും സംവിധായകനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായും എത്തിയിരുന്നു. ലൂസിഫറിന്‍രെ ക്ലൈമാക്‌സിനെക്കുറിച്ച് ചോദിച്ചയാള്‍ക്ക് നല്‍കിയ മറുപടിയും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ കണ്ടപ്പോള്‍ ലഭിച്ച ട്രോളിനുമൊക്കെ മറുപടി നല്‍കി താരം രംഗത്തെത്തിയിരുന്നു.

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയ നമിത പ്രമോദ് മുന്‍പ് തന്നെക്കുറിച്ച് പറഞ്ഞ കമന്റും അന്ന് തനിക്കുണ്ടായ ചമ്മലിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. അബുദാബിയില്‍ വെച്ച് നടത്തിയ പ്രമോഷനിടയിലായിരുന്നു പൃഥ്വിരാജ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ആരാധിക ചോദിച്ച ചോദ്യത്തിന് പിന്നാലെയായാണ് അദ്ദേഹം ഈ രസകരമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍

അബുദാബിയിലെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് ഒരു ആരാധിക പൃഥ്വിരാജിനോട് അദ്ദേഹത്തെ നേരത്തെ കണ്ടതിനെക്കുറിച്ച് പറഞ്ഞത്. താന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്ത് കലാവേദിയുടെ പരിപാടിയില്‍ അതിഥിയായി രാജുവേട്ടനെത്തിയത്. അന്ന് രാജുവേട്ടനാണ് തനിക്ക് ഒന്നാം സമ്മാനം നല്‍കിയത്. സമ്മാനം തന്നതിന് ശേഷം ഭാവിയില്‍ ആരാവണമെന്നുള്ള ആഗ്രഹത്തെക്കുറിച്ച് ചോദിച്ചത്.

ലാലേട്ടന്റെ നായികയാവണം

ലാലേട്ടന്റെ നായികയാവണം

സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് താന്‍ പറഞ്ഞത്. അന്ന് നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയില്‍ അഭിനയിച്ച് നില്‍ക്കുകയായിരുന്നു ചേട്ടന്‍. ലാലേട്ടന്റെ പേര് പറഞ്ഞതിനാലാണോ അതോ വേറെ എന്തെങ്കിലും തോന്നിയതിനാലാണോ എന്നറിയില്ല. അത്ര നല്ല ഭാവമായിരുന്നില്ല രാജുവേട്ടന്റെ മുഖത്ത് വന്നത്.

നെറ്റി ചുളിച്ചു

നെറ്റി ചുളിച്ചു

അന്നെന്താണ് രാജുവേട്ടന്റെ മനസ്സിലൂടെ കടന്നുപോയതെന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. അന്നെന്തിനാണ് നെറ്റി ചുളിച്ചതെന്നായിരുന്നു ആരാധികയുടെ ചോദ്യം. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പൃഥ്വിയുടെ രസകരമായ മറുപടിയും ആരാധികയുടെ ചോദ്യവുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

മറച്ചുപിടിക്കാനായില്ല

മറച്ചുപിടിക്കാനായില്ല

കുഞ്ഞുന്നാളില്‍ കുട്ടി ലാലേട്ടന്റെ നായികയാവണമെന്ന് പറഞ്ഞപ്പോള്‍ തന്റെ മുഖം ചുളിഞ്ഞിരിക്കാമെന്നും അന്ന് താനത്ര അനുഭവ സമ്പത്തുള്ള താരമൊന്നും ആയിരുന്നില്ലെന്നും പൃഥ്വി പറയുന്നു. അതിനാല്‍ത്തന്നെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ മറച്ചുപിടിക്കാനൊന്നും തനിക്ക് കഴിയുമായിരുന്നില്ല. ഇപ്പോള്‍ ഈ സംഭവം പറഞ്ഞപ്പോഴും തന്റെ മുഖം ചുളിഞ്ഞു. എന്നാല്‍ വിദഗദ്ധമായി അത് മറച്ചുവെക്കാന്‍ തനിക്കായെന്നും പൃഥ്വിരാജ് പറയുന്നു.

ഫാനാണെന്ന് പറഞ്ഞു

ഫാനാണെന്ന് പറഞ്ഞു

നേരത്തെ അമര്‍ അക്ബര്‍ അന്തോണി സിനിമയ്ക്കിടെ നമിത പ്രമോദും ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു. മൂന്നാം ക്ലാസ് മുതല്‍ ഞാന്‍ ചേട്ടന്‍രെ ഫാനാണെന്നായിരുന്നു അന്ന് നമിത പറഞ്ഞത്. അന്ന് തന്‍രെ മുഖം ചുളിഞ്ഞപ്പോള്‍ അത് മറച്ചുപിടിച്ചിരുന്നു. ഇന്നിപ്പോഴും അത് തന്നെയാണ് സംഭവിച്ചതെന്നും പൃഥ്വി പറയുന്നു. ഇന്ദ്രജിത്ത്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X