അലംകൃതയുടെ അടുത്ത സുഹൃത്തും എന്‍റെ കുഞ്ഞനുജത്തിയും! നസ്രിയയെക്കുറിച്ച് വാചാലനായി പൃഥ്വിരാജ്!

കുടുംബത്തില്‍ ഏറ്റവും ഇളയ ആളാണ് താനെന്ന് വ്യക്തമാക്കി പൃഥ്വിരാജ് എത്തിയിരുന്നു. കസിന്‍സിന്റെ കൂട്ടത്തിലും താനാണ് ഇളയതെന്നും തനിക്ക് ശേഷം ഒരാള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരു സഹോദരി ഉണ്ടായിരുന്നുവെങ്കിലെന്ന് താന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. സഹോദരിയെപ്പോലെയാണ് നസ്രിയ, തന്റെ മകളായ അലംകൃതയുടേയും അടുത്ത സുഹൃത്താണ് നച്ചു. ഇടയ്ക്ക് വീട്ടില്‍ വരാറുണ്ട്.

ഒരുപാട് പേര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവരില്‍ ഏറെയും സുഹൃത്തുക്കളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ ഒരു സഹോദരീ ബന്ധം തോന്നിയത് നസ്രിയയോടാണ്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് നസ്രിയ തിരിച്ചെത്തിയത് കൂടെയിലൂടെയായിരുന്നു. പൃഥ്വിരാജിന്‍റെ സഹോദരിയായാണ് താരമെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

Nazriya

നച്ചു (നസ്രിയ)വിനെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ഒരു സഹോദരി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്റെ കുടുംബത്തില്‍ തന്നെ ഞാനാണ് ഏറ്റവും ചെറുത്. എന്റെ ബന്ധുക്കളെല്ലാവരും എന്നേക്കാള്‍ മൂത്തതാണ്. എന്റെ അമ്മയുടെ കുടുംബത്തില്‍ ഏറ്റവും ഇളയയത് അമ്മയാണ്. അതുകൊണ്ട് അമ്മയുടെ മകന്‍ ഞാനും ഇളയതായി. എനിക്ക് താഴെ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങളോട് വലിയ ഇഷ്ടമാണ്. എനിക്ക് ഒരു പെണ്‍കുഞ്ഞിനെ കിട്ടണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X