For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫുമായി ചില സാമ്യങ്ങള്‍ തോന്നിയേക്കാം! മനസ് തുറന്ന് പൃഥ്വിരാജ്

  |

  നടന്‍ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം നടത്തിയ വര്‍ഷമാണിത്. ലൂസിഫറിലൂടെ ചരിത്ര വിജയം സ്വന്തമാക്കി കൊണ്ടായിരുന്നു പൃഥ്വി തിളങ്ങിയത്. ഇനി ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രമാണ് പൃഥ്വിയുടെതായി തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്നത്. ഇക്കൊല്ലത്തെ ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ ഇരുപതിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

  ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടാണ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ട്രെയിലറും ടീസറുമെല്ലാം വലിയ തരംഗമായിരുന്നു. ഈ സിനിമ മമ്മൂക്കയ്ക്ക് വേണ്ടി ഒരുക്കിയതാണെന്ന് പറയുകയാണ് പൃഥ്വിരാജിപ്പോള്‍. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വി മനസ് തുറന്നത്.

  കാറുകളോട് ഇഷ്ടമുള്ള, വണ്ടി ഭ്രാന്തനായ ഒരാളാണ് ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാര്‍. പക്ഷേ പ്രത്യേക ഘട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ട ആവശ്യം വരികയാണ്. ആ സാഹചര്യത്തില്‍ സ്ഥലത്തെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കുരുവിള എന്ന സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന കഥാപാത്രത്തെ സമീപിക്കുന്നു. പക്ഷേ കുരുവിള എന്ന കഥാപാത്രം താന്‍ തേടി നടന്ന സൂപ്പര്‍സ്റ്റാറിനെ കാണുമ്പോള്‍ വീണ് കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. അങ്ങനെ ഇവരുടെ രണ്ടാളുടെയും കഥ പറഞ്ഞ് പോകുന്നതാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രം.

  ജീവിതത്തില്‍ ഒരുപാട് പേരോട് ആരാധന തോന്നിയിട്ടുണ്ട്. ലാലേട്ടന്‍, മമ്മൂക്ക, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ അങ്ങനെ ഒരുപാട് പേരോ്ട. പക്ഷേ ഒരാളെ കുറിച്ച് പറയാനാണെങ്കില്‍ അത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആയിരിക്കും. കാരണം എന്റെ ജനറേഷനിലുള്ളവര്‍ ക്രിക്കറ്റ് കണ്ട് തുടങ്ങുമ്പോഴുള്ളത് സച്ചിനാണ്. കുട്ടിക്കാലത്ത് വലിയൊരു ക്രിക്കറ്റ് ഫാന്‍ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും പൃഥ്വി പറയുന്നു.

  ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രം എഴുതപ്പെട്ടത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അദ്ദേഹം എന്താണ് അത് ചെയ്യാത്തത് എന്നറിയില്ല. അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടാണ് സിനിമയെ കുറിച്ച് എ്‌നോട് പറയുന്നത്. പുറമേ നിന്ന് കാണുന്നവര്‍ക്ക് എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫില്‍ സാമ്യങ്ങള്‍ തോന്നിയേക്കാം. കാരണം മമ്മൂക്കയ്ക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ എനിക്കും. പറ്റുമ്പോഴൊക്കെ സ്വന്തമായി ഡ്രൈവ് ചെയ്യണെമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് അദ്ദേഹവും.

  മമ്മൂക്കയെ പുറത്ത് നിന്ന് കാണുന്ന ഒരാള്‍ക്ക് അദ്ദേഹം മുന്‍ശുണ്ഠിക്കാരനാണെന്ന തോന്നല്‍ വന്നേക്കാം. പക്ഷേ അദ്ദേഹം പാവമാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയില്‍ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടാകില്ല. എന്നാല്‍ സ്വഭാവികമായും ഈ കഥാപാത്രം ഞാന്‍ ചെയ്യുന്നതിനെക്കാള്‍ മമ്മൂക്ക ചെയ്തിരുന്നേല്‍ നന്നാകുമായിരുന്നു.

  റിലീസ് ദിവസം 23 കോടി, മാമാങ്കം കേരളത്തിലെ സകല റെക്കോർഡുകളും തകർത്തെന്ന് ട്രേഡ് അനലിസ്റ്റ്

  ആട് ജീവിതം എന്ന ചിത്രത്തിന്റെ മെയിന്‍ ഷെഡ്യൂളുകള്‍ തുടങ്ങുകയാണ്. ഇനി മൂന്ന് മാസം സിനിമ ഷെഡ്യൂളുകളില്‍ നിന്നു വിട്ട് നില്‍ക്കുകയാണ്. ശാരീരികമായി മാറ്റം മാത്രമല്ല ഈ മൂന്ന് മാസത്തെ ബ്രേക്ക് കൊണ്ട് ഉദ്ദേശിച്ചത്. മൂന്ന് മാസം ആട് ജീവിതത്തെ കുറിച്ച് പോലും ചിന്തിക്കാതെ ജീവിക്കണമെന്നാണ് കരുതുന്നത്. സിനിമയിലേക്ക് എത്തിയിട്ട് ആദ്യമായിട്ടാണ് ഷൂട്ടിങ് ഇല്ലാത്ത ാെരു സമയം. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭാര്യയും മകളുമാകും. ആട് ജീവിതത്തിന് ശേഷം ഇര്‍ഷാദ് പെരാരി എഴുതി സംവിധാനം ചെയ്യുന്ന അയല്‍വാസി എന്നൊരു ചിത്രമാണ്. വീണ്ടും ചേട്ടനും ഞാനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിതെന്നും പൃഥ്വിരാജ് പറയുന്നു.

  വീണ്ടും പ്ലിംഗ് ആയി ഉണ്ണി മുകുന്ദന്‍! ലേശം ക്ഷീണിച്ചു,ശരിക്കും ഞാനാണ് ചന്ദ്രോത്ത് പണിക്കരെന്ന് താരം

  English summary
  Prithviraj Talks About His Upcoming Movie Driving License
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X