ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കാനില്ല! മോഹന്‍ലാലിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്, ലൂസിഫര്‍ മിന്നിക്കും!!
Recommended Video

നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധായകന്റെ വേഷം കൂടി അണിഞ്ഞിരിക്കുകയാണ്. ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുന്നതോടെ ആ ഒരു പേര് കൂടി പൃഥ്വിയ്ക്ക് കിട്ടും. മോഹന്‍ലാലിനെ നായനാക്കി ഒരുക്കുന്ന സിനിമയുടെ ഡബ്ബിംഗ് വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?
അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നത് മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നത് വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല, നന്ദി ലാലേട്ട എന്നുമാണ് ട്വിറ്ററിലൂടെ പൃഥ്വി പറയുന്നത്. അതിനൊപ്പം താടി വളര്‍ത്തിയ ലുക്കിലുള്ള മോഹന്‍ലാലും അതില്‍ ഞാന്‍ എന്നെഴുതിയ ചിത്രവും പൃഥ്വി പങ്കുവെച്ചിരിക്കുകയാണ്.

പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രം മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേ ടൊവിനോ തോമസിന്റെ ആരാധകര്‍ക്കുമായി വലിയ ഫാന്‍സ് ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്.
താരനിബിഡമായ ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഒടിയന് ശേഷം മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ പലരും ലൂസിഫറില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications