For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ എല്ലാ മോശം സ്വഭാവവും കണ്ടിട്ടുള്ളത് അവള്‍ മാത്രമാണ്! ഭാര്യ സുപ്രിയയെ കുറിച്ച് പൃഥ്വി പറയുന്നു

  |

  പത്ത് ഇരുപത് വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയിലെ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ പൃഥ്വിരാജ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ്. അഭിനേതാവില്‍ നിന്നും ഗായകനായും നിര്‍മാതാവ് ആയിട്ടും ഇപ്പോള്‍ സംവിധായകനായും തിളങ്ങി നില്‍ക്കുന്ന പൃഥ്വി ഇറങ്ങുന്ന ഓരോ സിനിമകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്.

  തുടക്ക കാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷമായിരുന്നെങ്കില്‍ പിന്നീട് ആക്ഷന്‍ ഹീറോ ആയി. ഇതോടെ പെണ്‍കുട്ടികളുടെ ആരാധ്യ പുരുഷന്‍ പൃഥ്വിരാജ് ആയി. എന്നാല്‍ ആരാധികമാരുടെ ഹൃദയം തകര്‍ത്ത് കൊണ്ടാണ് പൃഥ്വിയുടെ വധുവായി സുപ്രിയ മേനോന്‍ കടന്ന് വരുന്നത്. ഇപ്പോഴിതാ ഭാര്യ സുപ്രിയയെ കുറിച്ചും തങ്ങള്‍ തമ്മിലുള്ള ആത്മാര്‍ഥ സൗഹൃദത്തെ കുറിച്ചും പറയുന്ന താരത്തിന്റെ വീഡിയോ സുപ്രിയ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

  മലയാള സിനിമയുടെ ക്യൂട്ട് ആന്‍ഡ് പവര്‍ഫുള്‍ കപിള്‍സാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2011 ഏപ്രില്‍ 25 നായിരുന്നു ബിബിസി റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ മേനോനും പൃഥ്വിരാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദാമ്പത്യ ജീവിതത്തിന്റെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരദമ്പതികള്‍ ഇന്നും അതേ സൗഹൃദവും സ്‌നേഹവും കൊണ്ട് നടക്കുകയാണ്. പലപ്പോഴും താരദമ്പതികളുടെ പ്രവര്‍ത്തികള്‍ ആരാധകര്‍ ഏറ്റുപിടിക്കാറുണ്ട്. പൃഥ്വിരാജിന്റെ പെര്‍ഫെക്ട് വൈഫ് എന്ന സ്ഥാനം നിലനിര്‍ത്താന്‍ സുപ്രിയയ്ക്കും കഴിയാറുണ്ടെന്നാണ് താരത്തിന്റെ വാക്കുകളില്‍ നിന്നും മനസിലാവുന്നത്.

  പൃഥ്വിരാജ് പണ്ടൊരിക്കല്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ് ആണ് സുപ്രിയ പങ്കുവെച്ചത്. ചില സമയത്ത് മനോഹരമായ ചില വീഡിയോസ് ജനങ്ങള്‍ അയച്ച് തരാറുണ്ട്. അത്തരത്തിലൊന്ന് അയച്ച് തന്ന ആള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവിനെ ഞാന്‍ ഇന്ന് ഏറെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഷൂട്ടിങ് തിരക്കുകളിലാണ്. ഇപ്പോള്‍ ഏതോ കാട്ടില്‍ വെച്ചാണ് ഷൂട്ടിങ് നടക്കുന്നതെന്നും സുപ്രിയ സൂചിപ്പിച്ചിരിക്കുകയാണ്.

  'ഞാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ആളല്ല. സുപ്രിയയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ മോശം സ്വഭാവങ്ങളും അറിയാവുന്ന, എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയ ആണ്. എന്റെ വീട്ടുകാര്‍ പോലും എന്നെ ആ അവസ്ഥയില്‍ കണ്ടിട്ടില്ല'. എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

  നേരത്തെ പല അഭിമുഖങ്ങളിലും സുപ്രിയയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് തുറന്ന് സംസാരിച്ചിരുന്നു. പൃഥ്വിയുമായിട്ടുള്ള വിവാഹത്തോടെ മാധ്യമ ജീവിതം ഉപേക്ഷിച്ച സുപ്രിയ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സിനിമയിലേക്ക് എത്തുകയായിരുന്നു. ഈ വര്‍ഷം താരദമ്പതികള്‍ ചേര്‍ന്ന് പുതിയൊരു നിര്‍മാണ കമ്പനി തുടക്കം കുറിച്ചിരുന്നു. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ബാനറില്‍ 9 എന്ന സിനിമ കൂടി നിര്‍മ്മിച്ചിരുന്നു.

  ഇരുവര്‍ക്കും അല്ലി എന്ന് വിളിക്കുന്ന(അലംകൃത) എന്നൊരു മകളാണുള്ളത്. പൃഥ്വിയെ പോലെ തന്നെ അല്ലിയും ആരാധകര്‍ക്ക് ഏറെ വേണ്ട ആളാണ്. അല്ലിയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ പേരും ചോദിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇരിക്കാറുള്ള താരദമ്പതികള്‍ പലപ്പോഴും ആരാധകര്‍ക്ക് മറുപടി കൊടുക്കാറുണ്ട്. മാത്രമല്ല ഇവര്‍ തമ്മില്‍ പരസ്പരം നടത്താറുള്ള പരസ്യ ചാറ്റും ആരാധകര്‍ക്കിടയില്‍ അതിവേഗം തരംഗമുണ്ടാക്കാറുണ്ട്.

  English summary
  Prithviraj Talks About Wife Supriya Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X