ലാലേട്ടനില്‍ നിന്നും താന്‍ ചിലത് മോഷ്ടിച്ചെന്ന് പൃഥ്വിരാജ്! ഭാവിയിലത് പുറത്ത് വരുമെന്നും താരപുത്രൻ!!
Recommended Video

കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത ഒടിയന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന് മുന്‍പ് റിലീസ് ചെയ്ത ഡ്രാമയും നീരാളിയുമെല്ലാം ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ റിലീസിനെത്തുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ അതെല്ലാം പരിഹരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നി ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനും പൃഥ്വിരാജിനും ആരാധകരുടെ വലിയ പിന്തുണ ഉള്ളതിനാല്‍ ലൂസിഫറിന്റെ ചിത്രീകരണത്തിനിടെയുള്ള ഓരോ കാര്യവും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ മോഹന്‍ലാലില്‍ നിന്നും ചില കാര്യങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അത് ഭാവിയില്‍ ഉപയോഗിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരിക്കുകയാണ്. ഫ്ലാഷ് മൂവീസുമായിട്ടുള്ള അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ലൂസിഫര്‍
2019 ല്‍ മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലൂസിഫര്‍. 2018 ജൂലൈ പതിനെട്ടിന് ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ലക്ഷദ്വീപ്, ബാംഗ്ലൂര്‍, മുംബൈ, റഷ്യ എന്നിങ്ങനെ ഒരുപാട് ലൊക്കേഷനുകള്‍ ചിത്രത്തിന് വേണ്ടി ഉണ്ടായിരുന്നു. 2019 ജനുവരി 20 ലക്ഷ്വദീപില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നത്. ഈ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി മാര്‍ച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പൃഥ്വിയുടെ വാക്കുകളിലേക്ക്..
ഷോട്ട് റെഡി എന്ന് പറയുന്നത് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്ന് വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലെയുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കും എന്നുമാണ് പൃഥ്വി പറയുന്നത്. ഇത് എന്തൊക്കെയാണെന്നുള്ളതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും സിനിമയിലെ മോഹന്‍ലാലിന്റെ രീതികളും മറ്റുമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

താരസമ്പന്നം
ലൂസിഫര്‍ ശ്രദ്ധേയമാവുന്നതില്‍ പ്രധാനപ്പെട്ട കാര്യം ചിത്രത്തിലെ താരങ്ങളാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഒടിയന് ശേഷം മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായിട്ടെത്തുന്നത്. ടാവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വില്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ലൂസിഫറിലെ വില്ലന്‍.

മുരളി ഗോപിയുടെ തിരക്കഥ
ദിലീപ് ചിത്രം കമ്മാരസംഭവത്തിന് ശേഷം നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്നത് ലൂസിഫറിന് വേണ്ടിയാണ്. വമ്പന്‍ തുക മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്, ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.


Click it and Unblock the Notifications