twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശംസയുടെ അര്‍ത്ഥം ചോദിക്കാന്‍ പൃഥ്വിയുടെ വീട്ടില്‍ ടൊവിനോ! ട്രോളന്‍മാരെക്കൊണ്ട് തോറ്റല്ലോ!!!

    |

    യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലും പിന്നണിയിലെ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ സംവിധായകന്റെ കുപ്പായമണിയുമെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. നല്ല സിനിമകള്‍ സമ്മാനിക്കാനായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ചും താരം മുന്‍പ് സൂചിപ്പിച്ചിരുന്നു. നാളുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഈ രണ്ട് കാര്യങ്ങളും അദ്ദേഹം സാക്ഷാത്ക്കരിച്ചത്. ജെനൂസ് മൂഹമ്മദ് സംവിധാനം ചെയ്ത സയന്റിഫിക് ചിത്രമായ നയനിലൂടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടക്കം കുറിക്കുകയാണ്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ഇതാദ്യമായി സോണി പിക്‌ചേഴ്‌സിനെ മലയാളത്തിലെത്തിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറാണ് മറ്റൊരു വിസ്മയം.

    മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന സിനിമയില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന സന്തോഷവിവരം പങ്കുവെച്ച് താരമെത്തിയിരുന്നു. പൃഥ്വിയുടെ ഇംഗ്ലീഷിനെ കളിയാക്കി ആരാധകരും രംഗത്തെത്തിയിരുന്നു. ട്രോളര്‍മാരും ഈ സംഭവം ഏറ്റെടുത്തിരുന്നു. ടൊവിനോയ്ക്ക് നല്‍കിയ ആശംസയുമായി ബന്ധപ്പെട്ട ട്രോളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് താന്‍ നേരത്തെ സംവിധാനം ചെയ്ത നാടകത്തെക്കുറിച്ച് താരം വാചാലനായത്.

    പൃഥ്വിരാജിന്റെ ഇംഗ്ലീഷ്

    പൃഥ്വിരാജിന്റെ ഇംഗ്ലീഷ്

    ഇംഗ്ലീഷ് പ്രയോഗത്തിന്‍രെ കാര്യത്തില്‍ പുലിയാണ് താനെന്ന് പൃഥ്വിരാജ് നേരത്തെ തെളിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയായ ഭാര്യ സുപ്രിയ മേനോനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് എന്നും വിമര്‍ശകര്‍ താരത്തിന് നേരെ തിരിയാറുണ്ട്. ഏത് പോസ്റ്റ് വന്നാലും അര്‍ത്ഥം ചോദിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയയും എത്താറുണ്ട്. ഇക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

    ലൂസിഫര്‍ പാക്കപ്പ്

    ലൂസിഫര്‍ പാക്കപ്പ്

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫറിന്റെ പാക്കപ്പിനെക്കുറിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ലക്ഷദ്വീപിലെ കവരത്തിയില്‍ വെച്ച് സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞതിനെക്കുറിച്ചായിരുന്നു താരത്തിന്‍രെ പോസ്റ്റ്. എന്നാല്‍ ഇതിന് ആരാധകര്‍ നല്‍കിയ പരിഭാഷ ബഹുരസമായിരുന്നു. ലസിഫറിനെ വെടിവെച്ചുകൊന്നുവെന്ന തരത്തിലുള്ള പരിഭാഷ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    താരവും ചിരിച്ചു

    താരവും ചിരിച്ചു

    തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പരിഹാസവുമൊക്കെ ശ്രദ്ധിക്കാറുണ്ട് പൃഥ്വിരാജ്. വിമര്‍ശനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് താരം മുന്നേറുന്നത്. ട്രോളര്‍മാരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുന്ന താരം കൂടിയാണ് പൃഥ്വി. ഇത്തവണത്തെ പരിഹാസത്തെയും പരിഭാഷയേയും ഏറ്റെടുത്തവരില്‍ താരവുമുണ്ടായിരുന്നുവെന്നുള്ളതാണ് രസകരം. രസകരമായ ട്രോളുകള്‍ താരം തന്നെ പങ്കുവെക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

    ടൊവിനോയ്ക്ക് ആശംസ

    ടൊവിനോയ്ക്ക് ആശംസ

    ടൊവിനോ തോമസിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സംവിധായകരുമൊക്കെ ആഘോഷമാക്കി മാറ്റിയ സുദിനം കൂടിയായിരുന്നു ഇത്. സര്‍പ്രൈസ് പ്രഖ്യാപനങ്ങളും പോസ്റ്ററുകളുമൊക്കെ പുറത്തുവന്നിരുന്നു. സഹതാരങ്ങളെല്ലാം ടൊവിനോയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് പൃഥ്വിരാജും താരത്തിന് പിറന്നാളാശംസ നേര്‍ന്നത്. ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

    വീട്ടിലേക്കെത്തി

    വീട്ടിലേക്കെത്തി

    പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ട ടൊവിനോ അതിന്റെ അര്‍ത്ഥം ചോദിക്കാനായി വീട്ടിലേക്കെത്തിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പൃഥ്വിയുടെ പോസ്റ്റിന് കീഴില്‍ നന്ദി ്‌റിയിച്ച് ടൊവിനോ കമന്റ് ചെയ്തിരുന്നു. ഇതിന് താഴെയായാണ് രസകരമായ കമന്റുള്ളത്. അയച്ചുകിട്ടിയ ആശംസാകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടിലെത്തി അതിലെഴുതിയിരിക്കുന്നതിന്‍രെ അര്‍ത്ഥം ചോദിക്കുകയാണ് ടൊവിനോയെന്നായിരുന്നു കമന്റ്.

    ജിഎസ് പ്രദീപിനൊപ്പം നാടകം

    ജിഎസ് പ്രദീപിനൊപ്പം നാടകം

    സ്‌കൂള്‍ സമയത്ത് തന്നെ താന്‍ സംവിധാനത്തോട് ാഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ സ്വര്‍ണ്ണമത്സ്യങ്ങളുടെ ട്രെയിലറും താരം പങ്കുവെച്ചിട്ടുണ്ട്. 11ാം ക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് താന്‍ ആദ്യമായി സംവിധായകനായതെന്നും അന്നൊപ്പമുണ്ടായിരുന്നു സുഹൃത്താണ് ജിഎസ് പ്രദീപെന്നും താരം പറയുന്നു. ഇരുവരും ഒരുമിച്ച് കണ്ട സ്വപ്‌നമായിരുന്നു അന്ന് പൂവണിഞ്ഞത്. ഇന്ന് തനിക്ക് മുമ്പേ ആദ്യചിത്രം പൂര്‍ത്തിയാക്കിയ സുഹൃത്തിന് ആശംസ നേരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

    പോസ്റ്റ് കാണാം

    പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം

    പൃഥ്വിയും ടൊവിനോയും

    ടോവിനോയുടെ പിറന്നാള്‍ ദിനത്തിലെ പോസ്റ്റ് ഇങ്ങനെ.

    English summary
    Prithviraj's wishes to GS Pradeep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X