യക്ഷിയാണോ?; പൂർണ ചന്ദ്രനുദിക്കുന്ന നാളിലെ ഊർജം; അമലയെ ട്രോളി പൃഥിരാജ്; നടിയുടെ മറുപടി

ജീവിതത്തിൽ പ്രതിസന്ധികളുണ്ടായ ഘട്ടത്തിലാണ് ന‌ടി അമല പോൾ ആത്മീയപാതയിലേക്ക് ശ്രദ്ധ കൊടുക്കുന്നത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞതും പിന്നീടുണ്ടായ ചില സംഭവങ്ങളുമെല്ലാം അമലയെ ആത്മീയതയിലേക്ക് അടുപ്പിച്ചു. മാനസികമായി തകർന്ന ഘട്ടത്തിൽ ഒന്നര വർഷത്തോളം സിനിമാ രം​ഗത്ത് നിന്നും നടി പൂർണമായും മാറി നിന്നു. ഇന്ന് കരിയറിലെ പേരും പ്രശസ്തിക്കുമുപരി ജീവിതത്തിലെ സന്തോഷങ്ങൾക്കാണ് അമല പോൾ പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ ദിവസം ന‌ടി ന‌ടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ടെന്നും അത് കൊണ്ടാണ് തന്നെ മൂൺ ചൈൽഡ് എന്ന് സ്വയം വിളിക്കുന്നതെന്നും അമല പോൾ പറഞ്ഞു. ചന്ദ്രനും തന്റെ മനസും തമ്മിലുള്ള ബന്ധം മനസിലായത് പിന്നീ‌ടാണ്. ന്യൂൺ മൂൺ സമയത്തായിരുന്നു തന്റെ ആർത്തവം. പണ്ട് കാലത്ത് സ്ത്രീകൾക്ക് ഒരുമിച്ച് ആർത്തവം വരുമായിരുന്നു. പൂർണ ചന്ദ്രനുദിക്കുന്ന നാളിൽ തനിക്ക് നല്ല ഊർജം തോന്നാറുണ്ടെന്നും അമല പോൾ പറഞ്ഞു. പരാമർശത്തെ എതിർത്തും അനുകൂലിച്ചം പലരും രം​ഗത്തെത്തി.

Prithviraj  Amala Paul

ഇപ്പോഴിതാ അമലയുടെ പരാമർശം ന‌ടിയും പൃഥിരാജും പങ്കെ‌ടുത്ത മറ്റൊരു അഭിമുഖത്തിൽ ചർച്ചയായിരിക്കുകയാണ്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അമലയോട് ഇതേക്കുറിച്ച് ചോദ്യം വന്നത്. ഏറ്റവും ഊർജം തോന്നുന്നത് ഫുൾ മൂൺ സമയത്താണെന്ന് പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമല ചിരിക്കുകയാണ് ചെയ്തത്. എന്നാൽ ഒപ്പമിരുന്ന പൃഥിരാജിന് കൗതുകമാണ് തോന്നിയത്. ഇതെന്താ യക്ഷിയോ എന്നാണ് പൃഥിരാജ് ചോദിച്ചത്. ഇത് കേട്ട് പൊട്ടിച്ചിരിച്ച അമല പോൾ മറുപടിയും നൽകി.

ചന്ദ്രനും മനുഷ്യ ശരീരവുമായി കണക്ഡ് ആണ്. ന്യൂ മൂൺ സമയത്താണ് സ്ത്രീകൾക്ക് ആർത്തവം വരുന്നത്. പൂർണ ചന്ദ്രന്റെ സമയം പ്രജനനത്തിനുള്ളതാണ്. പണ്ടൊക്കെ ഫുൾ മൂൺ സമയത്ത് സ്ത്രീകൾ ഒത്ത് കൂടി ആഘോഷിക്കുമായിരുന്നു. കുറച്ച് അവബോധമുള്ളവർക്ക് അങ്ങനെ തോന്നാം. ചിലർക്ക് എപ്പോഴും ഊർജം ഉണ്ടാകുമെന്നും അമല പോൾ വ്യക്തമാക്കി.

Prithviraj  Amala Paul

​ഗർഭിണിയായിരിക്കെയും പുതിയ ചിത്രം ആടുജീവിതത്തിന്റെ പ്രൊമോഷന് സജീവമായി അമല പോളുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം പ്രേക്ഷകർക്ക് മുമ്പിലെക്കുകയാണ്. സിനിമ റിലീസ് ചെയ്യുമ്പോഴേക്കും അമല പോളിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഏറെയാണ്. വിവാഹിതയായ നടി അമ്മയാകാൻ പോവുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് അമല വിവാഹിതയായത്. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ആടുജീവിതത്തിന് പുറമെ ലെവൽ ക്രോസ് ഉൾപ്പെടെയുള്ള സിനിമകൾ റിലീസ് ചെയ്യാനുണ്ട്. പഴയത് പോലെ തിരക്ക് പിടിച്ച് അമല പോളിപ്പോൾ സിനിമകൾ ചെയ്യുന്നില്ല. വ്യക്തി ജീവിതത്തിലെ സന്തോഷങ്ങൾക്കാണ് നടി ഇന്ന് പ്രാധാന്യം നൽകുന്നത്. അമ്മയായ ശേഷവും അമല മികച്ച സിനിമകളുമായെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: prithviraj amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X