For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ വ്യത്യസ്തയാവുന്നത് ഇതുകൊണ്ടൊക്കെയാണ്, പൃഥ്വിരാജിന് നേര്‍ന്ന ആശംസ വൈറലാവുന്നു

  |

  മലയാളത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ആടുജീവിതത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി ശക്തമായ തയ്യാറെടുപ്പുകളായിരുന്നു താരം നടത്തിയത്. 38ലേക്ക് കാലെടുത്ത വെച്ച താരത്തിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ആരാധകരും താരങ്ങളുമെല്ലാം. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, നരേന്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നവ്യ നായര്‍ തുടങ്ങി നിരവധി പേരാണ് ആശംസാപോസ്റ്റുകളുമായെത്തിയിട്ടുള്ളത്.

  ഹാപ്പി ബര്‍ത്ത് ഡേ രാജുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ ആശംസ പോസ്റ്റ് ചെയ്തത്. നിന്റെ എല്ലാ സ്വപ്‌നവും സാക്ഷാത്ക്കരിക്കാനാവട്ടെയെന്നും താരം കുറിച്ചിരുന്നു. പൃഥ്വിരാജിനെ ടാഗ് ചെയ്തായിരുന്നു മഞ്ജു വാര്യര്‍ ആശംസ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും പ്രിയപ്പെട്ടവരുടെ സന്തോഷനിമിഷങ്ങളില്‍ ആശംസയുമായെത്തുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ് താരം. അലംകൃതയെ മടിയില്‍ കിടത്തിയുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ മഞ്ജുവിന്റെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  സിനിമയിലെത്തി കാലമേറെയായെങ്കിലും ലൂസിഫറിലൂടെയായിരുന്നു മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. പതിവ് നായികാ സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലേത്. പ്രിയദര്‍ശിനി രാംദാസിനെ അവതരിപ്പിക്കുന്നതിനിടെ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ച് വാചാലയായി മഞ്ജു എത്തിയിരുന്നു.

  Manju Warrier

  താനുദ്ദേശിച്ച ഭാവമല്ല മഞ്ജുവിന്‍റെ മുഖത്ത് വരുന്നതെന്ന് മനസിലാക്കിയ പൃഥ്വി താരത്തിന്‍റെ അടുത്തെത്തി കുറച്ച്‌ കൂടി ഇന്‍ക്രഡുലെസ്‌നെസ്, പെട്ടെന്ന് വിശ്വാസം വരാത്ത) ഭാവമാണ് വരേണ്ടത് എന്ന് പറഞ്ഞു. മറുപടിയായി മഞ്ജു തലയാട്ടിയെങ്കിലും വീണ്ടും ടേക്കെടുത്തപ്പോള്‍ ഭാവത്തില്‍ മാറ്റമുണ്ടായില്ല. അതോടെ പൃഥ്വി കട്ട് പറഞ്ഞു. ഉടനെ മഞ്ജു അടുത്തെത്തി പൃഥ്വിയോട് ചോദിച്ചു. രാജുവിന്‍റെ ഇംഗ്ലീഷ് തനിക്കും മനസ്സിലായില്ലെന്നായിരുന്നു താരം പറഞ്ഞത്.

  ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

  രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വെച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാൻ എനിക്ക് അറിയില്ല. എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയതെന്നുമായിരുന്നു മഞ്ജു വാര്യര്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞത്.

  English summary
  Prithviraj Turns 38: Manju Warrier's Birthday Wishes To Prithviraj Sukumaran Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X