പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍! കാണിക്കയിട്ട് തൊഴുത് മടങ്ങി! ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു!

ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂളിന് ശേഷമായാണ് പൃഥ്വിരാജ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സുപ്രിയയ്ക്കും അലംകൃതയ്ക്കും അരികിലേക്ക് എത്തിയത്. ഡാഡ തിരിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു മകള്‍. ഫാദേഴ്‌സ് ഡേയില്‍ അലംകൃതയ്ക്ക് അരികിലല്ലാത്തതിന്റെ വിഷമം പറഞ്ഞും മകള്‍ തനിക്ക് നല്‍കിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് പൃഥ്വിരാജ്. സിനിമാവിശേഷങ്ങളായാലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളായാലും പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്.

ഓച്ചിറ അമ്പലത്തിലെത്തി കാണിക്കയിട്ട് പ്രാര്‍ത്ഥിച്ച് മടങ്ങുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക്കണിഞ്ഞായിരുന്നു താരമെത്തിയത്. നീല ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞുള്ള താരത്തിന്റെ വരവും കാണിക്കയിടുന്നതും തിരിച്ച് പോവുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഫാന്‍സ് ഗ്രൂപ്പിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഭാര്യയും മകളും ഒപ്പമില്ലാത്തതിനെക്കുറിച്ചായിരുന്നു ചിലര്‍ ചോദിച്ചത്.

പ്രിയകൂട്ടുകാരനും സഹോദരതുല്യനുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വികാരഭരിതനായ പൃഥ്വിരാജിന്റെ വീഡിയോയായിരുന്നു അടുത്തിടെ വൈറലായത്. ചോക്ലേറ്റ് മുതല്‍ത്തുടങ്ങിയ പരിചയമാണ് ഇവരുടേത്. തിരക്കഥാകൃത്തില്‍ നിന്നും സംവിധാനത്തിലേക്ക് സച്ചി കാലെടുത്ത് വെച്ചപ്പോള്‍ രണ്ട് ചിത്രങ്ങളിലും നായകനായത് പൃഥ്വിയായിരുന്നു. പൃഥ്വിയെ നായകനാക്കിയുള്ള സിനിമകളും ആ മനസ്സിലുണ്ടായിരുന്നു. ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയാഘാതവും സംഭവിച്ചതോടെയായിരുന്നു സച്ചിയുടെ നില ഗുരുതരമായത്. അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു പൃഥ്വിരാജ്.

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

Prithviraj

ആടുജീവിതത്തിനായി വെച്ച കട്ടത്താടി കളഞ്ഞുള്ള ചിത്രം പങ്കുവെച്ചും പൃഥ്വിരാജ് എത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി കടുത്ത ശാരീരിക തയ്യാറെടുപ്പുകളായിരുന്നു താരം നടത്തിയത്. തനിക്ക് അരികിലേക്ക് എത്തിയാല്‍ പൃഥ്വിയുടെ ഡയറ്റും കാര്യങ്ങളും ശ്രദ്ധിച്ച് കൊള്ളാമെന്ന് ബ്ലസി സുപ്രിയ മേനോന് ഉറപ്പ് കൊടുത്തിരുന്നു. ലോക് ഡൗണിന് ശേഷം ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു.

അടുത്തിടെയായിരുന്നു ആഷിഖ് അബു ചിത്രത്തില്‍ നായകനായി താന്‍ അഭിനയിക്കുന്നുണ്ടെന്നും വാരിയംകുന്നനുമായാണ് തങ്ങളെത്തുന്നതെന്നും വ്യക്തമാക്കി ഇരുവരും എത്തിയത്. ഈ പ്രഖ്യാപനം പുറത്ത് വന്നതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. അമ്മയെക്കുറിച്ച് വരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു ചിലരെത്തിയത്. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ആരാധകരുമുള്‍പ്പടെ ഒരുവിഭാഗം പൃഥ്വിക്ക് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X