പൃഥ്വിയ്ക്ക് പകരമായിരുന്നു ദിലീപ് എത്തിയത്, ഒരുപാട് സഹായിച്ചു, തുറന്ന് പറഞ്ഞ് സംവിധായകൻ
മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രമായിരുന്നു ദിലീപ് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ.തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങൾ ഒരു പാസഞ്ചർ തീവണ്ടിയിൽ ആകസ്മികമായി കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. . ശ്രീനിവാസൻ, ദിലീപ്, മമംത മോഹൻദാസ്, നെടുമുടി വേണു, മണികുട്ടൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഞ്ജിത് ശങ്കർ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു,
മുപ്പത് വയസ്സിൽ ആദ്യ ചിത്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുപാട് വെല്ലുവിളികൾ രഞ്ജിത്ത് ശങ്കറിന് തരണം ചെയ്യേണ്ടി വന്നിരുന്നു. സ്വപ്നങ്ങൾ അവസാനിച്ചു എന്ന ഘട്ടത്തിൽ നിന്നായിരുന്നു അദ്ദേഹം പാസഞ്ചറുമായി ഉയർത്തെഴുന്നേറ്റ് വന്നത്. ശ്രീനിവാസനിൽ പാസഞ്ചറിന്റെ കഥ എത്തിയതോടെയായിരുന്നു എല്ലാം മാറി മറിഞ്ഞത്. തനിക്ക് അതൊരു രണ്ടാം ജന്മമായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. നിർമ്മാതാവ് മുതൽ അവസാന ഷോർട്ട് വരെ വെല്ലിവിളികൾ തുടർന്നു വന്നിരുന്നു. ഇപ്പോഴിത ചിത്രത്തിനായി ദീലീപും ശ്രീനിവാസനും സിനിമയിലെ ഓരോ അണിയറ പ്രവർത്തകരും നൽകിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് രഞ്ജിത്ത് ശങ്കർ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോണെടുക്കാനുള്ള നൊട്ടോട്ടത്തിനിടെയായിരുന്നു ഒരു ദിവസം പ്രതീക്ഷിക്കാതെ ശ്രീനിയേട്ടന്റെ ഫോണ്‍ എത്തിയത്. മുഖവുരയില്ലാതെ തന്നെ ശ്രീനിയേട്ടന്‍ പറഞ്ഞു തുടങ്ങി: എഴുത്ത് തന്നെ പാട്. സംവിധാനം അതിലും പാട്. നിര്‍മാണമാണെങ്കിലോ വലിയ ബുദ്ധിമുട്ടാണ്. അസാധ്യമാണ് ഇതൊക്കെ. ഒരു നിര്‍മാതാവിനെ ഞാന്‍ ശരിയാക്കിത്തരട്ടെ. നീയാകുമ്പോള്‍ എനിക്ക് പൈസ വാങ്ങാനും പറ്റില്ല.തമാശ കലര്‍ത്തിയ ശ്രീനിയേട്ടന്റെ വാക്കുകള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യത്തില്‍ അതാണ് ഇന്നുവരെയുളള എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. പിന്നെ ദിലീപിനോട് സംസാരിക്കുന്നതെല്ലാം ശ്രീനിയേട്ടനാണ്.

ആദ്യ ഷോട്ടിന് മുന്‍പ് തന്നെ ടെന്‍ഷനായിരുന്നു.ജഗതിച്ചേട്ടന്റെ ഒരു രംഗമായിരുന്നു ആദ്യ ഷോട്ട്. അദ്ദേഹം അവതരിപ്പിക്കുന്ന ആഭ്യന്തരമന്ത്രി തോമസ് ചാക്കോയെ മംമ്തയുടെ അനുരാധ നന്ദന്‍ അഭിമുഖം നടത്തുന്നതാണ് ആദ്യ രംഗം.സീൻ വിശദീകരിക്കാന്‍ ഞാന്‍ എത്തുമ്പോള്‍ അകത്ത് മേക്കപ്പിട്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അടുത്ത് ചെന്നിരുന്നു. അഭിനയിക്കേണ്ട രംഗമല്ല അദ്ദേഹം അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ തുടക്കം മുതൽ പറഞ്ഞു കൊടുത്തു.അതാണ് ഇന്നും എന്റെ പതിവ്. ഒരു കഥാപാത്രത്തെ വിവരിക്കുമ്പോള്‍ അയാളുടെ വിത്തും വേരും വിശദമാക്കും. അത് അഭിനേതാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്- രഞ്ജിത് ശങ്കർ പറഞ്ഞു.

ചിത്രത്തിൽ ദിലീപായിരുന്നു അവസാന ഷോർട്ട്. പെരുമ്പാവൂരിലെ ഒരു ഓട്ടുകമ്പനിയിലായിരുന്നു ഷൂട്ട്.അവസാനരംഗത്ത് ദിലീപിന്റെ നന്ദന്‍ മേനോന്‍ മംമ്തയെ ഫോണില്‍ വിളിക്കുന്ന രംഗമായിരുന്നു.തലേദിവസത്തെ ഷൂട്ടിങ് നീണ്ട് പുലര്‍ച്ചെ നാലു മണിയായി. ഇനിയും ദിലീപിനെ പിടിച്ചു വയ്ക്കുന്നത് ശരിയല്ലെന്ന് തോന്നി. ദിലീപ് പോയ്‌ക്കോട്ടെ നമുക്ക് മറ്റാരുടെയെങ്കിലും കൈവച്ച് ക്ലോസപ്പ് ഷോട്ടെടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, ദിലീപ് കൂട്ടാക്കിയില്ല. ഇത്രയും ചെയ്യാവുന്ന എനിക്ക് ഇനി ഇത് കൂടി ചെയ്യാനാണോ പാട്. അങ്ങനെയാണ് ആ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ദിലീപിന് പകരം പൃഥ്വിരാജിനെയായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ അപ്പൊഴേയ്ക്കും പൃഥ്വി തെലുങ്കിലും തമിഴിലുമായി തിരക്കിലായി. അങ്ങനെയാണ് ദിലീപിൽ എത്തിയത്.ചൊറിയുന്ന സ്വഭാവമുള്ള ടാക്‌സി ഡ്രൈവറായി ആദ്യം സുരാജിനെയായിരുന്നു കണ്ടുവച്ചിരുന്നത്. എന്നാൽ അപ്പോൾ ദിലീപായിരുന്നു പറഞ്ഞത് കുറച്ചുകൂടി പ്രായമുള്ള കഥാപാത്രമാവാമെന്ന്. അങ്ങനെ നെടുമുടി വേണുച്ചേട്ടനെ ദിലീപ് തന്നെയാണ് സജസ്റ്റ് ചെയ്യുന്നത് കൂടാതെ . സഹസംവിധായകന്റെ അനുഭവസമ്പത്തുളള ദിലീപും സംവിധാനത്തില്‍ ഒരുപാട് സഹായിച്ചിരുന്നു എന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു


Click it and Unblock the Notifications