സുപ്രിയ ഗര്‍ഭിണിയാണെന്നറിഞ്ഞ ദിവസവും പൃഥ്വിരാജ് അവിടെയുണ്ട്! അനുഭവം പങ്കിട്ട് തിരക്കഥാകൃത്ത്
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് പൃഥ്വിരാജ്. യുവതാരനിരയിലെ പ്രധാനികളിലൊരാളായ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ താന്‍ ഏതൊക്കെ മേഖലകളില്‍ പരീക്ഷണം നടത്തുമെന്നുള്ള കാര്യത്തെക്കുറിച്ചും മുന്‍പേ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി സിനിമയൊരുക്കിയതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയതുമൊക്കെ അതിന്റെ ഭാഗമായാണ്.
പൃഥ്വിരാജിന്റെ ഡെഡിക്കേഷനെക്കുറിച്ച് പലരും വാചാലരായിരുന്നു. നവാഗത സംവിധായകന്റെ യാതൊരുവിധ പരിഭ്രവുമില്ലാതെയാണ് അദ്ദേഹം ലൂസിഫര്‍ സംവിധാനം ചെയ്തതെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം ഭാഗം ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷവും ലൊക്കേഷനില്‍ തുടരുകയും തുടക്കക്കാര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. അതേക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകന്‍റെ കുറിപ്പ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. സെവന്‍ത് ഡേയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം തുറന്നെഴുതിയത്.

പുതിയ നടന്‍മാരെ ഭയക്കുന്നുണ്ടോ?
നിത്യേന നിരവധി പുതുമുഖങ്ങളാണ് സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. താരങ്ങളുടെ മക്കളും അല്ലാത്തവരുമൊക്കെയായി കുറേയേറെ പേരാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പുതിയ നടന്‍മാരുടെ വരവ് ഭയക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നുള്ള മറുപടിയായിരുന്നു പൃഥ്വിരാജ് നല്‍കിയത്. ഈ സംഭവം വാര്‍ത്തയായത് കണ്ടുവെന്നും അദ്ദേഹം ആരേയും ഭയക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. 2002 മുതല് അദ്ദേഹത്തിനൊപ്പം ചേര്‍ത്ത് പല പേരുകളും പറഞ്ഞിരുന്നുവെങ്കിലും ഇന്നും മുന്‍നിരയിലുണ്ട് അദ്ദേഹം. നാളെ ഉണ്ടാവുകയും ചെയ്യും.

സെവന്‍ത് ഡേയിലെ അനുഭവം
2014, ഫെബ്രുവരി 21, സെവന്‍ത് ഡേയില് ഡേവിഡ് എബ്രഹാമിന്‍റെ വീടിനുള്ളിലെ രംഗങ്ങള് കൂടി തീര്‍ന്നതോടെ സിനിമയില്‍ രാജുവേട്ടന്‍ അഭിനയിക്കുന്ന
ഭാഗങ്ങള്‍ അവസാനിച്ചു. 4 ദിവസത്തെ വിശ്രമത്തിന് ശേഷം പിക്കറ്റ് 42 യുടെ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യണം അദ്ദേഹത്തിന്. അനു മോഹനും ജനനിയും ടൊവിനോ തോമസും പ്രവീണുമുള്ള രംഗങ്ങളാണ് സെവന്‍ത് ഡേയില്‍ ചിത്രീകരിക്കാനുള്ളത്. അതിരപ്പിള്ളിയില്‍ വെച്ചായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്.

അച്ഛനാവാന്‍ പോവുന്നു
2014 february 21 , സെവന്‍ത് ഡേയിലെ തന്‍റെ സീന്‍ പൂര്‍ത്തിയാക്കിയ അന്നാണ് പൃഥ്വിരാജ് താന്‍ അച്ഛനാവാന്‍ പോവുകയാണെന്ന് അറിഞ്ഞത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ മുഹൂര്‍ത്തമായിരുന്നിട്ട് കൂടി അദ്ദേഹം 4 ദിവസം കൂടി അവിടെ തുടരുകയായിരുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്‍റെ പാഷനും ഡെഡിക്കേഷനും അത്ഭുതപ്പെടുത്തുന്നുവെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.


Click it and Unblock the Notifications