അണ്ടർവിയറിന് പോലും പണമെറിയണം; അ‌ടിമുടി ലക്ഷ്വറിയിൽ പൃഥിരാജ്; ചെലവഴിക്കുന്നത് വൻതുക

മലയാളത്തിലെ സമ്പന്നനായ താരങ്ങളിൽ മുൻപന്തിയിലാണ് പൃഥിരാജ് സുകുമാരൻ. ചെറിയ പ്രായത്തിൽ തന്നെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന പൃഥി കരിയറിൽ നിന്നും ഇടവേളയെടുത്ത സമയമില്ല. കുറച്ച് കാലത്തേക്കെങ്കിലും മാറി നിന്നത് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെ‌ടുപ്പുകളുമായി ബന്ധപ്പെട്ടാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന പൃഥിക്ക് സാമ്പത്തികമായി പ്രശ്നങ്ങൾ അനുഭവിച്ച കാലഘട്ടം ഇല്ലെന്ന് തന്നെ പറയാം.

അന്തരിച്ച പിതാവ് സുകുമാരൻ സിനിമയിൽ നിന്നും ലഭിച്ച സമ്പാദ്യങ്ങളൊന്നും നഷ്ടപ്പെടുത്തിയില്ല. ഇതേക്കുറിച്ച് മല്ലിക സുകുമാരൻ ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന പൃഥിരാജിനെ വളരെ പെട്ടെന്ന് മലയാളത്തിലെ വിലപിടിപ്പുള്ള താരമാകാൻ കഴിഞ്ഞു. നടനെന്നതിനൊപ്പം നിർമാതാവ്, സംവിധായകൻ വിതരണക്കാരൻ തുടങ്ങി പല മേഖലകളിൽ പൃഥിരാജ് സാന്നിധ്യം അറിയിച്ചു.

Prithviraj

ഇക്കാലയളവിനിടെ പൃഥിരാജിന്റെ ലൈഫ് സ്റ്റെെലിലും വലിയ മാറ്റങ്ങൾ വന്നു. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ പൃഥിക്കുണ്ട്. ഇതിനോടൊപ്പം നടൻ ധരിക്കുന്നത് വിലപിടിപ്പുള്ള വസ്ത്രങ്ങളും ആക്സസറീറസുമാണ്. പൃഥി ധരിക്കുന്ന ഇന്റർനാഷണൽ ബ്രാൻഡുകൾ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. പൃഥി ഒരോ ഇവന്റുകളിലും ധരിക്കുന്ന ഷർട്ടിന്റെ വില ഒരു സാധാരണ വ്യക്തിക്ക് രണ്ടോ മൂന്നാേ മാസത്തെ ശമ്പളത്തോളമാണ്.

അടുത്തിടെ നടൻ ഒരു പൊതുവേദിയിൽ എത്തിയത് അലക്സാണ്ടർ മാക് ക്യൂൻ എന്ന വിദേശ ബ്രാൻഡിന്റെ ഷർട്ട് ധരിച്ചാണ്. 80,035 രൂപയാണ് ഇതിന്റെ വില. ബ്രിട്ടീഷ് ബ്രാൻഡാണിത്. ഈ ബ്രാൻഡിന്റെ അണ്ടർവിയറിന്റെ വില 12,000 ത്തിന് മുകളിലാണ്. പൃഥിരാജിന്റെ സൺ ​ഗ്ലാസിന്റെ വിലയും കൂടുതലാണ്, കാർട്ടിയർ എന്ന ലക്ഷ്വറി ബ്രാൻഡിന്റെ സൺ ​ഗ്ലാസ് ധരിച്ചാണ് അ‌ടുത്തിടെ പൃഥിരാജിനെ ക്യാമറയ്ക്ക് മുന്നിൽ കണ്ടത്.

90,250 രൂപയാണ് ഇതിന്റെ വില. പൃഥിയുടെ ടീഷർട്ട്, ഷൂ തുട‌ങ്ങിയവയ്ക്കെല്ലാം വലിയ വിലയുണ്ട്. അടിമുടി ലക്ഷ്വറിയിലാണ് പൃഥിയുടെ ജീവിതം. മലയാളത്തിൽ പൊതുവെ സ്റ്റെെലിം​ഗിലും ലുക്കിലും എപ്പോഴും ശ്രദ്ധ നൽകുന്നവർ മമ്മൂട്ടി, പൃഥിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ്.

സിനിമകളുടെ പ്രൊമോഷനുകൾക്ക് മുതൽ യാത്രകളിൽ പോലും ലക്ഷ്വറി ബ്രാൻഡുകളാണ് ഇവർ ധരിക്കുന്നത്. കോടികളുടെ വരുമാനമുള്ള താരങ്ങൾക്ക് ഇത് ചെറിയ തുകയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. നായിക നിരയിൽ മലയാളത്തിലെ മിക്കവരും ലക്ഷ്വറി ബ്രാൻഡുകളുടെ ആരാധകരാണ്.

Prithviraj

അതേസമയം ബോളിവുഡ്, ടോളിവുഡ് താരങ്ങളുടെ ലൈഫ് സ്റ്റെെലുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിലെ താരങ്ങൾ ഏറെ പിറകിലാണ്. ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും ആക്സസറീസുമാണ് ബി ടൗൺ താരങ്ങൾ ഉപയോ​ഗിക്കുന്നത്. ഇന്ന് ഇതേ രീതിയിലേക്ക് മലയാള സിനിമാ ലോകവും മാറുന്നു. മുംബൈ ഫാഷൻ, സിനിമാ ലോകത്തെ രീതികളെല്ലാം പതിയെ ഇന്ന് മോളിവുഡിൽ എത്തുന്നുണ്ട്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X