For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തലമുറകളായി കൈമാറി വരുന്നത്, ഞാൻ വിവാഹത്തിന് അണിഞ്ഞിരുന്നു, അല്ലിയും ഭാവിയിൽ അണിയും'; സുപ്രിയ മേനോൻ!

  |

  നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സുപ്രിയ മേനോൻ. പൃഥ്വിരാജിന്റെ വിവാഹം ചെയ്ത ശേഷമാണ് സുപ്രിയ ഏറ്റവും പ്രിയപ്പെട്ട ജോലിയായ മാധ്യമപ്രവർ‌ത്തനം ഉപേക്ഷിച്ച് സിനിമയിൽ സജീവമായത്. അടുത്തിടെയാണ് സുപ്രിയയുടെ പിതാവ് അന്തരിച്ചത്. അസുഖം ബാധിച്ച് ഏറെനാൾ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നുസുപ്രിയയുടെ അച്ഛന്റെ വിയോ​ഗം സംഭവിച്ചത്. സുപ്രിയ ഏമകളായിരുന്നു. അച്ഛന്റെ വേർപാടിന് ശേഷം ദിവസേന അച്ഛൻ ഓർമകളുമായി സുപ്രിയ സോഷ്യൽമീഡിയയിൽ എത്താറുണ്ട്.

  Also Read: 'വിജയിച്ചുവെന്ന് പറയാറായിട്ടില്ല... ഇനിയുമുണ്ട് ഒരുപാട് ​ദൂരം'; പതിനാറ് കീമോയും പൂർത്തിയാക്കി നടി ഹംസനന്ദിനി!

  പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി റിലീസ് ചെയ്തപ്പോഴും സുപ്രിയ കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹൻലാലും പൃഥ്വിയും കല്യാണി പ്രിയദർശനുമൊക്കെയായി വൻതാരനിരയാണ് ബ്രോഡാഡി ചിത്രത്തിനായി അണിനിരന്നത്. ഇൻസ്റ്റഗ്രാമിലൂടെയായാണ് സുപ്രിയ കുറിപ്പ് പങ്കിട്ടത്. ഈ ചിത്രം അങ്കിളിന് സമർപ്പിക്കുന്നു... എന്റെ ആലിയുടെ ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് സിനിമയുടെ തുടക്കത്തിൽ കുറിച്ചത്. സുപ്രിയയുടെ പിതാവിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് ഈ വരികൾ ചേർത്തത്. നന്ദി പൃഥ്വി... ഡാഡിയുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഈ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യഥാർത്ഥ ബ്രോ ഡാഡിയെന്നായിരുന്നു സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കല്യാണി പ്രിയദർശനുൾപ്പടെ നിരവധി പേരാണ് സുപ്രിയ മേനോന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

  Also Read: 'എന്റെ മകൻ വളരുകയാണ്, അവന്റെ നല്ല സമയം ഓൺലൈൻ ന്യൂസുകൾ മൂലം തകർക്കപ്പെടരുത്'; നടി രേഖ രതീഷ്!

  നേരത്തെ അല്ലിയുടെ പുസ്തകവും സുപ്രിയ സമർപ്പിച്ചത് തന്റെ ഡാഡിക്കായിരുന്നു. കൊവിഡ് ബാധിക്കുന്നതിന് മുമ്പ് വരെ അല്ലിയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതും തിരികെ വിളിച്ച് വരുന്നതുമെല്ലാം സുപ്രിയയടെ അച്ഛനായിരുന്നു. അവളുടെ ആദ്യപുസ്തകം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുകയാണ് എന്നായിരുന്നു അന്ന് സുപ്രിയ പറഞ്ഞത്. അച്ഛന്റെ മരണശേഷം ആദ്യമായി സുപ്രിയ ഒരു വിശേഷ ചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്. താരത്തിന്റെ കസിന്റെ എൻഗേജ്‌മെന്റ് ചടങ്ങിൽ നിറ ചിരിയുമായി പൃഥ്വിരാജിനൊപ്പം നിൽക്കുന്ന സുപ്രിയയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. പൃഥ്വിരാജും സുപ്രിയയും പങ്കെടുത്ത എൻഗേജ്‌മെന്റ് എന്ന തരത്തിൽ കുറേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രങ്ങളിൽ കാണുന്നവർ ആരൊക്കെയാണെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ. ഫാൻസ് ഗ്രൂപ്പുകളിലൂടെയായി ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ തരംഗമായി മാറിയത്.

  സാരിയണിഞ്ഞ് സുപ്രിയ എത്തിയപ്പോൾ മുണ്ടായിരുന്നു പൃഥ്വിയുടെ വേഷം. പച്ചയിൽ ഗോൾഡൻ വരകളുള്ള സാരിയും ചേരുന്ന ആഭരണങ്ങളുമായിരുന്നു സുപ്രിയ അണിഞ്ഞത്. ചിത്രങ്ങൽ വൈറലായതോടെ സുപ്രിയ അണിഞ്ഞിരുന്ന മാലയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. കസിൻ സിസ്റ്ററായ ഐശുവിന്റെ എൻഗേജ്‌മെന്റായിരുന്നുവെന്നും വിവാഹദിനം എണ്ണിത്തുടങ്ങിയെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. പിന്നാലെ താൻ അണിഞ്ഞിരിക്കുന്ന മാലയുടെ പ്രത്യേകതയെ കുറിച്ചും സുപ്രിയ വാചാലയായി. 'എന്റെ മമ്മി വിവാഹത്തിന് അണിഞ്ഞിരുന്ന മാലയാണ്. എന്റെ കല്യാണമായപ്പോൾ ഞാനും അത് ഇട്ടിരുന്നു. ഒരുദിവസം അലംകൃതയും അത് അണിയുമെന്നാണ് ഞാൻ കരുതുന്നത്. കുടുംബപരമായി കൈമാറി വരുന്ന ആഭരണമാണ്' സുപ്രിയ കുറിച്ചു.

  Recommended Video

  എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ

  പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പ്രണയ വിവാഹമായിരുന്നു. 2011ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ബിബിസിയിൽ മാധ്യമപ്രവർത്തകയായി സുപ്രിയ ജോലി ചെയ്യുമ്പോഴാണ് പൃഥ്വിരാജുമായി പ്രണയത്തിലായത്. സിനിമകളുഡടെ നിർമാണവും വിതരണവും 2019ൽ ആണ് പൃഥ്വിരാജ് ആരംഭിച്ചത്. ആദ്യ സിനിമ 9 ആയിരുന്നു. അഭിനയവും സംവിധാനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന പൃഥ്വിക്ക് സുപ്രിയ നിർമാണത്തിലേക്ക് കടന്നതോടെ കൂടുതൽ സഹായമായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയയാണെന്നും ചെക്കിൽ ഒപ്പിടുന്നത് മാത്രമേ തന്റെ ജോലിയായുള്ളൂയെന്നായിരുന്നു മുമ്പ് പൃഥ്വി പറഞ്ഞത്. സിനിമയുടെ കഥ കേൾക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സജീവമാണ് സുപ്രിയ. ഭർത്താവ് സംവിധായകന്റെ ആംഗിളിൽ ചിന്തിക്കുമ്പോൾ നിർമ്മാതാവിന്റെ ആശങ്കയാണ് താൻ പങ്കിടാറുള്ളതെന്ന് സുപ്രിയ പറഞ്ഞിരുന്നു.

  Read more about: prithviraj
  English summary
  Prithviraj wife Supriya Menon's open up about her traditional jewelery being passed down through the generations go viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X