പൃഥ്വിയോട് പോയി പണിയെടുക്കാന്‍ ഭാര്യയുടെ ഉത്തരവ്! നിര്‍മാതാവിന്റെ ഉത്തരവാദിത്വത്തിന് കൈയടി!

സിനിമയുടെ തിരക്കുകള്‍ക്കിടയിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. പലപ്പോഴും പൃഥ്വി ആരാധകരുമായി സംവദിക്കാറുണ്ട്. മുന്‍പ് പൃഥ്വിയും ഭാര്യ സുപ്രിയയും നസ്രിയയും ചേര്‍ന്ന് നടത്തിയ ചാറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അതുപോലൊന്ന് വീണ്ടും സംഭവിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയ്ക്ക് സുപ്രിയ നല്‍കിയ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയം. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഇടവേളയില്‍ ഒന്ന് ചായ കുടിക്കാന്‍ പോയതായിരുന്നു പൃഥ്വി. ചായയും കുടിച്ച് ഇങ്ങനെ ഇരിക്കുന്ന ഭര്‍ത്താവിനോട് പോയി പണി എടുക്കനായിരുന്നു ഭാര്യയുടെ നിര്‍ദ്ദേശം. അതിനുള്ള പൃഥ്വിയുടെ മറുപടിയും കിടുവായിരിക്കുകയാണ്.

 ചായക്കുടിക്കാന്‍ പോയ പൃഥ്വി

ചായക്കുടിക്കാന്‍ പോയ പൃഥ്വി

സിനിമയുടെ ലൊക്കേഷനില്‍ നിന്നും ചായ കുടിക്കാന്‍ പോയതായിരുന്നു പൃഥ്വിരാജ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ഗ്ലാസ് ചായയുടെ ഫോട്ടോയും താരം ഷെയര്‍ ചെയ്തിരുന്നു. ഒപ്പം ക്യാമറമാന്‍ അഭിനന്ദന്‍ രാമനുനജനും ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെയും പൃഥ്വി ടാഗ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് ഭാര്യ സുപ്രിയയും നടി പാര്‍വ്വതിയും കമന്റ് ചെയ്തിരിക്കുന്നത്. രണ്ട് പേര്‍ക്കും ഒരു നിര്‍ദ്ദേശമായിരുന്നു സുപ്രിയയുടെ വക ഉണ്ടായിരുന്നതെങ്കില്‍ അതിനൊരു കാരണവുമുണ്ട്.

സുപ്രിയയുടെ ഉത്തരവ്

സുപ്രിയയുടെ ഉത്തരവ്

രണ്ട് പേരും ചായ കുടിച്ചിരിക്കാതെ പോയി പണി എടുക്കു.. എന്നായിരുന്നു സുപ്രിയ പറഞ്ഞിരുന്നത്. അതിന് പിന്നിലെ കാരണം പൃഥ്വി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മാതാവ് സുപ്രിയ കൂടിയാണെന്നുള്ളതായിരുന്നു. പ്രൊഡ്യൂസര്‍ തന്നെ വന്ന് പണിയെടുക്കാന്‍ പറഞ്ഞതോടെ ഓടി രക്ഷപ്പെട്ടോ എന്നും പറഞ്ഞ് പൃഥ്വി തടിയെടുക്കുകയായിരുന്നു. സംഭവം തമാശയാണെങ്കിലും താരദമ്പതികളുടെ കമന്റുകള്‍ ആരാധകര്‍ക്ക് ഒത്തിരിയധികം ഇഷ്ടപ്പെട്ടിരിക്കുകയാണ്.

പുതിയ സിനിമ

പുതിയ സിനിമ

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍സ് ഹൗസിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് '9'. ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും വാമിഖ ഖബ്ബിയുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ പൃഥ്വി ഒരു ശാസ്ത്രഞ്ജന്റെ വേഷത്തില്‍ അഭിനയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കമലിന്റെ മകന്‍

കമലിന്റെ മകന്‍

സംവിധായകന്‍ കമലിന്റെ മകനാണ് ജീനസ് മുഹമ്മദ്. അഷിഖ് അബു, ലാല്‍ ജോസ്, കമല്‍ എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ജീനസ് മുന്‍പ് ഒരു സിനിമയും സംവിധാനം ചെയ്തിരുന്നു. ദുല്‍ഖറും നിത്യ മേനോനും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച 100 ഡെയിസ് ഓഫ് ലവ് ആയിരുന്നു ജീനസിന്റെ ആദ്യ സിനിമ. പൃഥ്വി നായകനാവുന്ന മൈസ്റ്ററോറി ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. രണം എന്ന സിനിമയും ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം നടക്കുകയാണ്.

@abinandhanramanujam CHECK! 😁

A post shared by Prithviraj Sukumaran (@therealprithvi) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X