സൗബിനെ മികച്ച നടനാക്കിയ കൂട്ടുകെട്ടില്‍ പൃഥ്വിരാജും? വരാനിരിക്കുന്നത് അഡാറ് ചിത്രമാണോന്ന് ആരാധകരും!
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതിലും സര്‍പ്രൈസുകളുമായിട്ടാണ് ലൂസിഫര്‍ എത്തുന്നത്. ഇതു മാത്രമല്ല പൃഥ്വിരാജ് ഏറ്റെടുത്ത ചിത്രീകരണം ആരംഭിച്ചതും അല്ലാത്തതുമായ നിരവധി സിനിമകളാണ് അണിയറയിലുളളത്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.
ഇങ്ങനെയൊരു സംശയം ഉയരാന്‍ കാരണം സോഷ്യല്‍ മീഡിയ വഴി സംവിധായകന്‍ സക്കറിയ പുറത്ത് വിട്ട ചിത്രമായിരുന്നു. സൗബിന്‍ ഷാഹിറിനെ നായകനാക്കി സക്കറിയ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. സുഡാനിയ്ക്ക് തിരക്കഥ ഒരുക്കിയ മുഹ്‌സിനും പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സക്കറിയ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു സിനിമ വരുന്നുണ്ടോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്.

മലപ്പുറത്തെ ഫുട്‌ബോളിനെ ആസ്പദമാക്കി ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ വര്‍ഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തിനകത്തും വിദേശത്തുമടക്കം വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ നിരവധി പുരസ്‌കാരങ്ങളും വാങ്ങി കൂട്ടിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നുണ്ടോ എന്നതാണ് ആരാധകര്‍ അന്വേഷിക്കുന്നത്. അതേ കുറിച്ചുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാധ്യത ഉള്ളതായിട്ടാണ് സൂചന.
നിലവില്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ യില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇതല്ലാതെ നിരവധി സിനിമകള്‍ വേറെ വരാനിരിക്കുന്നുണ്ട്. അതിനൊപ്പം ബിഗ് ബജറ്റിലൊരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ സംവിധാനം ചെയ്യുകയും വേണം. ഈ തിരക്കുകള്‍ക്കെല്ലാം അവസാനമേ താരം പുതിയ സിനിമകള്‍ ഏറ്റെടുക്കു എന്നതാണ് സൂചന.


Click it and Unblock the Notifications











