സുപ്രിയ പറഞ്ഞു! പ്രണവും സുചിത്രയും പിന്തുണച്ചു! പൃഥ്വിരാജിന്റെ പാട്ടിനെ ഏറ്റെടുത്ത് ആരാധകരും!
പാട്ടും അഭിനയവും സംവിധാനവുമൊക്കെയായി സകലകല വല്ലഭനാണ് താനെന്ന് പൃഥ്വിരാജ് ഇതിനോടകം തന്നെ തെളിയിച്ചതാണ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമെത്തിയ താരപുത്രന്‍ സിനിമയിലെ തന്നെ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച് മുന്നേറുകയാണ്. നന്ദനത്തിലൂടെയായിരുന്നു താരപുത്രന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

വിദേശത്തെ ബിരുദ പഠനം പാതിവഴിയില്‍ നിര്‍ത്തിവെച്ച് സിനിമയില്‍ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. അഭിനയമാണ് തന്റേയും മേഖല എന്ന് മനസ്സിലാക്കിയ പൃഥ്വി ആ മേഖലയില്‍ കഴിവ് തെളിയിക്കുകയായിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ താന്‍ പിന്നിട്ടേക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് വളരെ മുന്‍പ് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്തു.

അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് പൃഥ്വി തെളിയിച്ചിരുന്നു. ഇന്ദ്രജിത്തിനൊപ്പം ഗാനം ആലപിച്ചും താരം എത്തിയിരുന്നു. ഹിന്ദി ഗാനം ആലപിക്കുന്ന പൃഥ്വിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് ടൈംസില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. സുചിത്രയും പ്രണവും ഗാനം ആലപിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് പൃഥ്വിരാജിന്റെ ഗാന വീഡിയോ എത്തിയിട്ടുള്ളത്. ഹിന്ദി ഗാനമാണ് അദ്ദേഹം പാടിയത്. മോഹന്‍ലാലിന്‍റെ വീട്ടില്‍ വെച്ചായിരുന്നു അര്‍ഭാസ് ഖാന്‍രെ പിറന്നാള്‍ ആഘോഷിച്ചത്. പൃഥ്വിരാജും കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

പാട്ടിനൊടുവില്‍ സത്യമായിട്ടും ഇത്രയേ അറിയൂയെന്ന കമന്റും പാസ്സാക്കുന്നുണ്ട് പൃഥ്വിരാജ്. നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്. സുപ്രിയയുടെ നിര്‍ബന്ധപ്രകാരമായാണോ ഈ ഗാനമെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.പൃഥ്വിരാജ് ടൈംസാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറിലൂടെ അര്‍ബാസ് ഖാന്‍ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. ഇട്ടിമാണിക്ക് പിന്നാലെയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. ഫ്രണ്ട് ഷിപ്പ് ഡേ വിപുലമായാണ് അദ്ദേഹം ആഘോഷിച്ചത്. സന്തതസഹചാരിയായ ആന്‍റണിയും തൊട്ടടുത്ത അപ്പാര്‍ട്ട്മെന്‍റിലുള്ള പൃഥ്വിരാജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രണവും സുചിത്രയും പാടിയത്. ഇവരുടെ പാട്ടിന്‍റെ ചിത്രം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ക്ഷണനേരം കൊണ്ടാണ് താരപത്നിയുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പുറത്തുവിട്ടത് സുപ്രിയയായിരുന്നു. രസകരമായ ട്രോളുകള്‍ ഷെയര്‍ ചെയ്തും സുപ്രിയ എത്താറുണ്ട്.
പൃഥ്വിരാജ് ടൈസം ഫേസ്ബുക്ക് പേജിലാണ് പൃഥ്വിരാജിന്‍റെ പാട്ടിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇതുവരെയായി വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. നേരത്തെയും പാട്ടുമായി എത്തിയിട്ടുണ്ടെങ്കിലും ഹിന്ദി ഗാനം കേള്‍ക്കാനായതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍, വൈറലായിക്കൊണ്ടിരിക്കുന്ന ഗാനം കാണാം.


Click it and Unblock the Notifications