പണമെറിയണം, സ്കൂളിൽ അലംകൃതയ്ക്ക് ലഭിക്കുന്ന സൗകര്യങ്ങൾ; എങ്ങോട്ട് തിരിഞ്ഞാലും പ്രബലരുടെ മക്കൾ

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത പഠിക്കുന്ന സ്കൂളിനെക്കുറിച്ച് ആരാധകർ അറിഞ്ഞത്. മുംബൈയിൽ ഉന്നതരുടെ മക്കൾ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് അലംകൃത പഠിക്കുന്നത്. മകളുടെ പഠിത്തത്തിന് വേണ്ടി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മുംബൈെയിലേക്ക് താമസം മാറുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അംബാനി സ്കൂളിൽ ആനുവൽ ഡേ ആഘോഷം നടന്നത്. ഷാരൂഖ് ഖാൻ, കരീന കപൂർ, ഐശ്വര്യ റായ് തുടങ്ങിയ വലിയ താരങ്ങൾ സ്വന്തം മക്കളുടെ പെർഫോമൻസ് കാണാനെത്തി. ഇവരുടെ ഇടയിൽ പൃഥ്വിരാജും സുപ്രിയയും ഇരിക്കുന്നുണ്ടായിരുന്നു.

മകളുടെ വിദ്യഭ്യാസത്തിന് വലിയ പ്രാധാന്യം സുപ്രിയയും പൃഥ്വിരാജും നൽകുന്നുണ്ട്. ധിരുഭായ് അംബാനി സ്കൂളിൽ മകളെ ചേർത്തതിന് കാരണവും ഇത് തന്നെയാണ്. 2003 ലാണ് നിത അംബാനി ഈ സ്കൂൾ സ്ഥാപിക്കുന്നത്. മുകേഷ് അംബാനിയുടെ പിതാവിന്റെ പേര് സ്കൂളിന് നൽകി. എൽകെജി മുതൽ 12ാം ക്ലാസ് വരെ ലോകോത്തര നിലവാരത്തിലുള്ള വിദ്യഭ്യാസം ധിരു ഭായ് അംബാനി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.

Prithviraj

പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ് വരെ ഒരു വർഷത്തെ ഫീസ്. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വാർഷിക ഫീസ് അഞ്ച് ലക്ഷത്തിന് മുകളിലാണ്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് വാർഷിക ഫീസ് 9.65 ലക്ഷത്തിന് മുകളിലാണ്. ഇത്രയും കനത്ത ഫീസാണെങ്കിലും അത്രമാത്രം ശ്രദ്ധ വി​ദ്യാർത്ഥികളിൽ സ്കൂളും അധ്യാപകരും നൽകും. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സാമ്പത്തിക സഹായവും ലഭിക്കും.

മികവുറ്റ അധ്യാപകരാണ് പഠിപ്പിക്കുന്നത്. 9 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ആകെ 1,30000 സ്ക്വയർ ഫീറ്റിൽ പരന്ന് കിടക്കുന്ന സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളുള്ള എസി ക്ലാസ് മുറികളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. സയൻസ് ലാബുകളിൽ എല്ലാ ശാസ്ത്രീയ സൗകര്യങ്ങളുമുണ്ട്. വിശാലമായ ലൈബ്രറി സ്കൂളിലുണ്ട്. CAIE, CISCE തുടങ്ങിയ പ്രമുഖ എഡ്യുക്കേഷണൽ ബോർ‍ഡുകളുമായി അഫിലിയേറ്റഡ് ആണ് ധിരുഭായ് അംബാനി സ്കൂൾ.

Prithviraj

ഷാരൂഖ് ഖാന്റെ മകൻ അബ്രാം, ഐശ്വര്യ റായുടെ മകൾ ആരാധ്യ, കരീന കപൂറിന്റെ മകൻ തൈമൂർ അലി ഖാൻ എന്നീ സ്റ്റാർ കിഡുകളെല്ലാം അംബാനി സ്കൂളിലാണ് പഠിക്കുന്നത്. ഈ സ്കൂളിലാണിപ്പോൾ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത പഠിക്കുന്നത്. സുപ്രിയക്ക് കേരളത്തേക്കാളും കൂടുതൽ പരിചിതം മുംബൈയും ഡൽഹിയുമാണ്. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ വിവാഹ ശേഷമാണ് കേരളത്തിൽ സ്ഥിര താമസമാക്കുന്നത്.

മകളുടെ സ്വകാര്യതയ്ക്ക് സുപ്രിയ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അപൂർവമായേ അലംകൃതയുടെ ഫോട്ടോ താര ദമ്പതികൾ പങ്കുവെക്കാറുള്ളൂ. താമസം മാറിയെങ്കിലും പൃഥിരാജും സുപ്രിയയും വർക്കുകൾക്കായി മിക്കപ്പോഴും കൊച്ചിയിൽ തന്നെ ഉണ്ടാകാറുണ്ടെന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരൻ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X