സുപ്രിയ-പൃഥ്വിരാജ് വിവാഹത്തിന് ഏറ്റവും തേജോവധം ചെയ്യപ്പെട്ടയാള്‍! അച്ഛനൊപ്പമുള്ള വീഡിയോയുമായി സുപ്രിയ മേനോന്‍
നടന്‍ പൃഥ്വിരാജ് വിവാഹിതനാവുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ വധുവരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജോണലിസ്റ്റായ സുപ്രിയ മേനോനാണ് ആ വധുവെന്ന് അറിഞ്ഞതിന് ശേഷം ഇതിലും നല്ല പെണ്ണിനെ പൃഥ്വിയ്ക്ക് കിട്ടുമായിരുന്നു എന്നായി കമന്റുകള്‍. പലരും സുപ്രിയയുടെ പൊക്കവും സൗന്ദര്യവുമൊക്കെ അളന്ന് നോക്കിയിട്ടാണ് പലതും പറഞ്ഞത്.
എന്നാല്‍ പിന്നീടുള്ള ജീവിതത്തില്‍ നിന്നും സുപ്രിയ അല്ലാതെ മറ്റാരും പൃഥ്വിയ്ക്ക് ചേരുമായിരുന്നില്ലെന്ന് ആരാധകര്‍ പോലും മനസിലാക്കിയെടുത്തു. ഇപ്പോള്‍ നിര്‍മാണത്തിലേക്ക് കൂടി ചുവടുറപ്പിച്ച സുപ്രിയ സിനിമാലോകത്തും സജീവ സാന്നിധ്യമാണ്. പൃഥ്വിയെ പോലെ തന്നെ സുപ്രിയയെ ആരാധിക്കുന്നവരും നിരവധിയാണ്. അതുകൊണ്ട് തന്നെ താരപത്‌നി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലാവുകയാണ് പതിവ്.

ഏറ്റവും പുതിയതായി സുപ്രിയയുടെയും പൃഥ്വിയുടെയും വിവാഹസമയത്തെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയുടെ കഴുത്തിലേക്ക് സുപ്രിയയും നേരത്തെ തിരിച്ച് പൃഥ്വിയും പൂമാലകള്‍ ഇടുന്നതാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നിലായി സുപ്രിയയുടെ പിതാവ് സന്തോഷത്തോടെ നില്‍ക്കുന്നതും അവരുടെ കൂടെ തുള്ളിച്ചാടുന്നതും കാണാം. തന്റെ പിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം എത്രമാത്രം സന്തുഷ്ടനാണെന്ന് പറഞ്ഞാണ് സുപ്രിയ എത്തിയിരിക്കുന്നത്.
അച്ഛന്‍ എപ്പോഴും എനിക്ക് വേണ്ടി സന്തോഷിച്ചിരുന്നു എന്ന് പറഞ്ഞാണ് സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ശരിക്കും ഈ വീഡിയോയില്‍ ഏറ്റവുമധികം സന്തോഷത്തോടെ കാണുന്നത് അദ്ദേഹത്തെയാണ്. ഒരച്ഛന്റെ ഏറ്റവും സന്തോഷമുള്ള നിമിഷമാണതെന്ന് ഒരു ആരാധകന്‍ പറയുന്നു.
അതേ സമയം സുപ്രിയ-പൃഥ്വിരാജ് വിവാഹ സമയത്ത് ഈ പാവത്തിനെ മീഡിയ തേജോവധം ചെയ്തതിന് കൈയ്യും കണക്കുമില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിയുടെ ഈ വിവാഹത്തിനോട് താല്‍പര്യമില്ലാതിരുന്ന ആളുകളായിരുന്നു അന്ന് വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്നാല്‍ തന്റെ ഏറ്റവും ശക്തി കേന്ദ്രം ഈ പിതാവാണെന്നാണ് പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം സുപ്രിയ പറഞ്ഞിരുന്നത്.

തന്റെ ജീവിതത്തില്‍ അത്രത്തോളം പ്രധാന്യം നല്‍കി കൂടെ നിന്നയാളാണ് അച്ഛനെന്നാണ് പിതാവിനെ കുറിച്ച് സുപ്രിയ മുന്‍പ് പറഞ്ഞത്. അച്ഛന്‍ പോയതിന്റെ വേദന ഇനിയും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. അച്ഛന്റെ ഒരു ഷര്‍ട്ട് താന്‍ സൂക്ഷിച്ച് വെച്ചതിനെ പറ്റിയും സുപ്രിയ പറഞ്ഞു. എത്രയൊക്കെ ഷര്‍ട്ട് ഉണ്ടെങ്കിലും അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ടത് സ്ഥിരമായി ഇടുമായിരുന്നു.
പിന്നെയും അത് സൂക്ഷിച്ച് വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അത് കളയാന്‍ ഞാനും പറഞ്ഞിട്ടുണ്ട്. അത്രയും പഴക്കമുള്ളൊരു ഷര്‍ട്ടായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആ ഷര്‍ട്ടാണ് എന്റെ തലയിണയെന്നാണ് സുപ്രിയ പറയുന്നത്. ആ ഷര്‍ട്ടിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോള്‍ അച്ഛന്‍ എനിക്ക് ചുറ്റും ഉള്ളതായിട്ടുള്ള ഫീലാണ് കിട്ടുന്നതെന്നും സുപ്രിയ മുന്‍പൊരിക്കല്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഒരു നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് അന്തരിക്കുന്നത്. അസുഖത്തെ തുടര്‍ന്നായിരുന്നു താരപിതാവിന്റെ വിയോഗം. പിതാവിന്റെ ഓര്‍മ്മ ദിവസത്തില്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് സുപ്രിയ എത്തിയത്. അച്ഛന്‍ പോയിട്ട് രണ്ട് വര്‍ഷമായെങ്കിലും പിന്നീട് അച്ഛനെ കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല. അച്ഛന്റെ ചൂടും ആ കെട്ടിപ്പിടുത്തവുമൊക്കെ ഇന്നും തന്റെ കൂടെ തന്നെ ഉള്ളതായിട്ടാണ് സുപ്രിയ പറഞ്ഞത്.


Click it and Unblock the Notifications











