കൈനിറയെ ചിത്രങ്ങളുമായി പൃഥ്വിരാജ്! ഈ വര്‍ഷം രാജുവേട്ടന്‍ തന്നെ കൊണ്ട് പോവും! കാണൂ

By Midhun

Recommended Video

പൃത്വിരാജിന്റെ 3 ചിതങ്ങളാണ് ഈ മാസം എത്തുന്നത് | FIlmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥിരാജ് സുകുമാരന്‍. നടന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍
ലഭിക്കാറുളളത്. പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രമായിരുന്നു പൃഥ്വിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. വിമാനത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

2017ല്‍ പുറത്തിറങ്ങിയ വിമാനത്തിനു ശേഷം പൃഥ്വിയുടെതായി സിനിമകള്‍ റിലീസ് ചെയ്തില്ലായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പതിവ് പോലെ വ്യത്യസ്ഥ പ്രമേയം പറയുന്ന സിനിമകളുമായാണ് നടനെത്തുന്നത്. പൃഥിയുടെ ഈ വര്‍ഷത്തെ പ്രധാന റീലീസുകളെക്കുറിച്ച് അറിയാം.തുടര്‍ന്ന് വായിക്കൂ....

രണം

രണം

നവാഗതനായ നിര്‍മ്മല്‍ സഹദേവ് പൃഥിരാജിനെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് രണം. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം പൂര്‍ണമായും വിദേശത്തുവെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥിരാജിനു പുറമെ റഹ്മാന്‍, ഇഷ് തല്‍വാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുംബൈ പോലീസിനു ശേഷം പൃഥിയും റഹ്മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുളള ചിത്രമായിരിക്കും രണം എന്നാണ് അറിയുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂണെറ്റിയാണ് രണത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

അഞ്ജലി മേനോന്‍ ചിത്രം

അഞ്ജലി മേനോന്‍ ചിത്രം

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രം പൃഥ്വിക്കൊപ്പമാണ്. ഒരിടവേളയ്ക്കു ശേഷം നസ്രിയ ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ പൃഥിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്. ഇവര്‍ക്കു പുറമെ നടി പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചിത്രത്തിന് ഇതുവരെയായും അണിയറപ്രവര്‍ത്തകര്‍ പേര് ഇട്ടിട്ടില്ല. അഞ്ജലി മേനോന്‍ പൃഥ്വിരാജ് ചിത്രം ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

മൈസ്റ്റോറി

മൈസ്റ്റോറി

പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മൈസ്‌റ്റോറി. നവാഗതയായ റോഷ്ണി ദിവാകറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയാണ് മൈസ്‌റ്റോറി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനു ശേഷം ഈ ജോഡികള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒരു പ്രണയ ചിത്രമായാണ് മെസ്റ്റോറി ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയുളള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പൃഥ്വിയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളിലൊന്നാണ് മൈസ്‌റ്റോറി.

നയന്‍

നയന്‍

പൃഥിരാജിന്റെ സ്വതന്ത്ര നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് നയന്‍. പൃഥിരാജ് തന്നെ നായകനാവുന്ന ചിത്രം ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്യുന്നത്. ഹിമാലയമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ദുല്‍ഖറിന്റെ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനൂസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് നയന്‍. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃഥ്വി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വാമിഖ ഗബ്ബിയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അഭിനയത്തിനു പുറമെ സംവിധാനവും

അഭിനയത്തിനു പുറമെ സംവിധാനവും

അഭിനയത്തിനു പുറമെ സംവിധാനത്തിലും ഒരു കൈനാക്കാനുളള തയ്യാറെടുപ്പിലാണ് പൃഥിരാജ്. മോഹന്‍ലാലിനെ നായകനാക്കിയുളള ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥി സംവിധായകനാവുന്നത്. മുരളി ഗോപിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. മുന്‍പ് രാജേഷ് പിളള സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ലൂസിഫര്‍. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗം കാരണമാണ് പൃഥ്വി ഈ ചിത്രം ഏറ്റെടുത്തിരുന്നത്. ലാലേട്ടന്റെയും പൃഥിയുടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X