ചിലപ്പോള്‍ കുഞ്ഞ് കരയുമ്പോള്‍ ഞാനറിയാറില്ല! ചാക്കോച്ചന്‍റെ ലോകം മോന് ചുറ്റും കറങ്ങുകയാണെന്നും പ്രിയ!

നീണ്ട നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലായാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചെത്തിയത് ചാക്കോച്ചന്‍ തന്നെയായിരുന്നു. കുഞ്ഞതിഥിയുടെ കാലുകളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് പ്രിയയുടെ ബേബി ഷവര്‍ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യങ്ങള്‍ വൈറലായി മാറിയത്. ചാക്കോച്ചന്റെ അമ്മയായ മോളിയുടെ മടിയിലിരിക്കുന്ന കുഞ്ഞതിഥിയുടെ ചിത്രമായിരുന്നു പിന്നീട് പുറത്തുവന്നത്. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫാദേഴ്‌സ് ഡേയില്‍ ചാക്കോച്ചനും എത്തിയിരുന്നു.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മകനെക്കുറിച്ച് വാചാലനാവുന്ന ചാക്കോച്ചനെക്കുറിച്ചാണ് പ്രിയ പറയുന്നത്. മകന്‍ വന്നതോടെ തങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും താരപത്‌നി പറയുന്നു.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് പ്രിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ കൂടിയാണ് ചാക്കോച്ചനും പ്രിയയും. കുഞ്ഞിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ആരാധകര്‍ നേരത്തെ തന്നെ ചോദിച്ചിരുന്നു. കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് താരമെത്തിയപ്പോള്‍ ആരാധകരും സന്തോഷിച്ചിരുന്നു.

മോന് ചുറ്റുമാണ് ആ ലോകം

മോന് ചുറ്റുമാണ് ആ ലോകം

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായെത്തിയ മകന് ചുറ്റുമായാണ് ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം കറങ്ങുന്നതെന്ന് പ്രിയ പറയുന്നു. കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറക്കാനും എടുത്തു നടക്കാനുമൊക്കെ ചാക്കോച്ചന്‍ തന്നെയാണ് മുന്നില്‍. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞാല്‍ താന്‍ അറിയാറില്ല, എന്നാല്‍ ആ സമയത്ത് ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. നേരത്തെ കുഞ്ഞിനെക്കുറിച്ച് പറയുമ്പോഴും ആ മോഹം പരാജയമായി മാറിയപ്പോഴും തന്നെ ആശ്വസിപ്പിച്ച ആളിന്റെ ഇപ്പോഴത്തെ സന്തോഷം കാണേണ്ടത് തന്നെയാണെന്നും പ്രിയ പറയുന്നു.

ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്

ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്

കുഞ്ഞ് വേണമെന്ന മോഹം പകാജയപ്പെടുമ്പോള്‍ സാരമില്ല, വിഷമിക്കാനൊന്നുമില്ല, നമ്മള്‍ സന്തോഷത്തോടെ ഇരുന്നാല്‍ മതിയെന്നായിരുന്നു ചാക്കോച്ചന്‍ നേരത്തെ പറയാറുള്ളത്. ഇപ്പോള്‍ മകനോടുള്ള ഇഷ്ടം കാണുമ്പോള്‍, ദൈവമേ ഇത്രയും മോഹം മനസ്സില്‍ വെച്ചിട്ടാണോ അദ്ദേഹം തന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ടെന്നും പ്രിയ പറയുന്നു. മകനിലൂടെയാണ് ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും. എവിടേക്ക് പോയിക്കഴിഞ്ഞാലും അവന്‍ തിരികേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

പേരിന് പിന്നിലെ രഹസ്യം

പേരിന് പിന്നിലെ രഹസ്യം

ചാക്കോച്ചന് മകന്‍ പിറന്നുവെന്നറിഞ്ഞതിന് പിന്നാലെയായി എല്ലാവരും ചോദിച്ചത് പേരിനെക്കുറിച്ചായിരുന്നു. മകന് എന്ത് പേരാണ് നല്‍കിയതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പേര് തിരിച്ചിടുന്ന പരിപാടി മകന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന തരത്തിലുള്ള അഭ്യര്‍ത്ഥനകളുമായും ആരാധകരെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മകന് ഇസഹാക്ക് എന്ന പേരാണ് നല്‍കിയതെന്ന് വ്യക്തമാക്കി ചാക്കോച്ചനെത്തിയത്. ബൈബിളില്‍ അബ്രഹാമിന്റേയും സാറയുടേയും മകന്റെ പേരാണ് ഇസഹാക്ക്. അവര്‍ക്ക് വൈകിക്കിട്ടിയയ മകന്‍ കൂടിയാണ് ഇസഹാക്ക്. അതേ പോലെ തന്നെ ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്കും വൈകിയാണ് കുഞ്ഞതിഥി എത്തിയത്.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. ഫാദേഴ്‌സ് ഡേയില്‍ മകനൊപ്പമുള്ള ചിത്രവുമായാണ് ചാക്കോച്ചനെത്തിയത്. ജോസഫ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജോജു പ്രിയയെ വിളിച്ചിരുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് രമേഷ് പിഷാരടി എത്തിയിരുന്നു. ഗര്‍ഭിണിയായിരിക്കെ പ്രിയ കേട്ട കഥകളും സംഭവങ്ങളുമൊന്നും നിസ്സാരമല്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ജോസഫിന്റെ വിജയാഘോഷ ചടങ്ങിനിടയില്‍ പ്രിയയ്ക്ക് മൊമന്റോയും നല്‍കിയിരുന്നു. പ്രിയയുടെ അഭാവത്തില്‍ ചാക്കോച്ചന്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ബേബി ഷവര്‍ ചിത്രങ്ങള്‍

ബേബി ഷവര്‍ ചിത്രങ്ങള്‍

മകനേയും എടുത്തിരിക്കുന്ന പ്രിയയുടെ ചിത്രമായിരുന്നു മദേഴ്‌സ് ഡേയില്‍ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തത്. പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചാക്കോച്ചന്റെ സഹോദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രിയയുടെ ചിത്രവും പുറത്തുവന്നിരുന്നു. കുഞ്ഞതിഥി എത്തിയതിന് ശേഷമാണ് ചിത്രങ്ങള്‍ ഓരോന്നായി പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X