»   » നിവിന്‍ പോളിയുടെ ചിരി കൊള്ളാം! അത് കണ്ട് പാവമാണെന്ന് കരുതരുതെന്ന് പ്രിയ ആനന്ദ്!

നിവിന്‍ പോളിയുടെ ചിരി കൊള്ളാം! അത് കണ്ട് പാവമാണെന്ന് കരുതരുതെന്ന് പ്രിയ ആനന്ദ്!

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിനെ മലയാളികള്‍ക്കും പരിചിതമാണ്. പൃഥ്വിരാജ് നായകനായി അഭിനയിച്ച എസ്ര എന്ന സിനിമയിലൂടെയായിരുന്നു പ്രിയ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ.

നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍ പോവുന്നത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ചും നിവിന്‍ പോളിയെ കുറിച്ചും പ്രിയ തുറന്ന് പറഞ്ഞിരിക്കുകയാണ്..


പ്രിയ ആനന്ദ്

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കാനുള്ള ഭാഗ്യം പ്രിയ ആനന്ദിനുണ്ടായിരുന്നു. മലയാളത്തില്‍ പ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.


അഭിമാനമായി കരുതുന്നു...

റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവുള്ള സംവിധായകനൊപ്പം അഭിനയിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നതായി പ്രിയ പറയുന്നു. മാത്രമല്ല മോഹന്‍ലാലിനും നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുള്ളതായിട്ടുമാണ് പ്രിയ ആനന്ദ് പറയുന്നത്.


നിവിന്റെ ചിരി

നിവിന്റെ നേരം തൊട്ട് തനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. സിനിമയെ കുറിച്ച് മാത്രമല്ല നിവിന്‍ പോളിയെ കുറിച്ചും പ്രിയക്ക് ചിലത് പറയാനുണ്ട്. വളരെ സത്യസന്ധമായ ഒരു ചിരിയാണ് നിവിന്റേത്. എന്നാല്‍ അത് കണ്ടിട്ട് ആരും അദ്ദേഹം പാവമാണെന്നൊന്നും ചിന്തിക്കരുതെന്നാണ് പ്രിയ പറയുന്നത്.


ജാനകിയായി...

കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ വേഷമാണ് പ്രിയയുടേത്. ജാനകി എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. 1966 ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ സുകുമാരി ആയിരുന്നു ഈ വേഷം ചെയ്തിരുന്നത്.


അമല പോളിന്റെ വേഷം

കായംകുളം കൊച്ചുണ്ണിയില്‍ പ്രിയ ആനന്ദ് അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് നടി അമല പോളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും നടി മാറി നില്‍ക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്.


ചിത്രീകരണം പൂര്‍ത്തിയാവുന്നു

കായംകുളത്തെ കൊച്ചുണ്ണിയുടെ ജീവിതകഥ വീണ്ടും സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നിവിന്‍ പോളിയും മോഹന്‍ലാലുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


English summary
Priya Anand about Nivin Pauly in Kayamkulam Kochunni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam