ലാലേട്ടന് എന്റെ പേര് പോലും അറിയില്ലെന്ന് കരുതി! പക്ഷെ അദ്ദേഹം ഞെട്ടിച്ച് കളഞ്ഞെന്ന് പ്രിയ ആനന്ദ്

കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തിക്കര പക്കിയും കൊച്ചുണ്ണിയും തകര്‍ത്തഭിനയിക്കുമ്പോള്‍ നായികയായി പ്രിയ ആനന്ദും ഉണ്ടാവും.

അമല പോളിനെ ആയിരുന്നു കായംകുളം കൊച്ചുണ്ണിയിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. അമലയുടെ ലുക്കും പുറത്ത് വന്നിരുന്നു. എന്നാല്‍ അമല പിന്മാറുകയും ആ വേഷം പ്രിയ ആനന്ദിലേക്ക് എത്തുകയായിരുന്നു. നിവിന്‍ പോളിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍.

 പ്രിയ ആനന്ദ്

പ്രിയ ആനന്ദ്

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ച നടിയാണ് പ്രിയ ആനന്ദ്. പ്രധാനമായും തമിഴിലാണ് അഭിനയിച്ചതെങ്കിലും തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെയുള്ള ഇന്‍ഡസ്ട്രികളിലും പ്രിയ അഭിനയിച്ചിരുന്നു. 2009 ല്‍ വാമനന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ പ്രിയ ഇപ്പോള്‍ മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയിലാണ് അഭിനയിക്കുന്നത്. പിന്നാലെ ഓറഞ്ച് എന്ന കന്നഡ സിനിമയും വരുന്നുണ്ട്.

സംവിധായിക ആവണം

സംവിധായിക ആവണം

സംവിധായകന്‍ ശങ്കറിന്റെ സഹസംവിധായിക ആവാനുള്ള ആഗ്രഹവുമായിട്ടായിരുന്നു പ്രിയ ആനന്ദ് സിനിമയില്‍ എത്തിയത്. മാധ്യമ വിദ്യാര്‍ത്ഥി ആയിരുന്ന പ്രിയക്ക് തുടക്കത്തില്‍ നിര്‍മാണത്തിലും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അവസാനം എത്തിപ്പെട്ടത് നായികയിലേക്ക് ആയിരുന്നു. തുടക്കത്തില്‍ അത്തരം ഓഫറുകള്‍ വന്നപ്പോല്‍ അതിലേക്ക് ചവട് മാറമാണെന്ന് കരുതുകയായിരുന്നു. എന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി പോയ അവസ്ഥ വരെ ആദ്യകാലത്ത് ഉണ്ടായിരുന്നു. നന്നായി ചെയ്യുന്നതിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നതായിട്ടും പ്രിയ പറയുന്നു.

 അഭിനയം വിഷമകരമാണ്...

അഭിനയം വിഷമകരമാണ്...

ഇപ്പോള്‍ അഭിനയം എത്രത്തോളം വിഷമകരമാണെന്നുള്ള കാര്യം കണ്ടും അനുഭവിച്ചും എനിക്ക് അറിയാം. പക്ഷെ അതിലും സംഘര്‍ഷം നിറഞ്ഞതാണ് ഓരോ സംവിധായകന്റെ ജോലിയും. റോഷന്‍ ആന്‍ഡ്രൂസിനെ പോലെയുള്ള സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പല കാര്യങ്ങളും കണ്ട് പഠിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും പ്രിയ പറയുന്നു.

 സിനിമകള്‍

സിനിമകള്‍

ആര്‍ജെ ബാലാജിയുടെ ആക്ഷേപ ഹാസ്യമായ എല്‍കെജി, ഇനി വരാനിരിക്കുന്ന കന്നഡ സിനിമ ഓറഞ്ച്. എന്നിങ്ങനെയുള്ള സിനിമകളും കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സിനിമകളെക്കാളും തനിക്ക് അഭിമാനം തോന്നുന്നത് കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുമ്പോഴാണെന്ന് പ്രിയ പറയുന്നു. എല്‍കെജി വാണിജ്യം ലക്ഷ്യമാക്കി ഒരുക്കിയതായിരുന്നു. എന്നാല്‍ കായംകുളം കൊച്ചുണ്ണി വിവിധങ്ങളായ നിരവധി അനുഭവങ്ങള്‍ നല്‍കിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപാടുകളുണ്ട്. അവരൊക്കെ എന്ത് ചെയ്യണമെന്ന് എത്ര തവണ കണ്ണ് അടക്കണം, ശ്വാസം എടുക്കണം, ശ്വാസം വിടണം എന്ന് പോലും അദ്ദേഹം പറഞ്ഞ് കൊടുക്കും. സംവിധായകന്‍ പറയുന്ന കാര്യം ചെയ്യുക മാത്രമേ തനിക്ക് ജോലി ഉണ്ടായിരുന്നേള്ളു..

 മലയാള സിനിമ ഇനിയും വേണം..

മലയാള സിനിമ ഇനിയും വേണം..

ഇനിയും തനിക്ക് മലയാളത്തില്‍ സിനിമകള്‍ വേണമെന്നാണ് പ്രിയ പറയുന്നത്. മലയാളം കൈകാര്യം ചെയ്യുന്ന കഥകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണ്. മാത്രമല്ല മലയാളത്തില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം കൊടുക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട്. വിവിധ തരത്തിലുള്ള പരീക്ഷണങ്ങളും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകാറുണ്ട്. കൊച്ചുണ്ണിയിലെ ജാനകി എന്ന കഥാപാത്രവും അതുപോലെയുള്ള ഒന്നാണ്. ജാനകിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണെന്നും പ്രിയ പറയുന്നു. പഴയ കാലത്ത് നിന്നും പുതിയ കാലത്തെത്തിയ പരിവര്‍ത്തനത്തെ കുറിച്ചൊക്കെയാണ് ജാനകി പറയുന്നത്.

മോഹന്‍ലാലിനെ കണ്ട് മുട്ടിയത്..

മോഹന്‍ലാലിനെ കണ്ട് മുട്ടിയത്..

നിവിന്‍ പോളിയുടെ നേരത്തില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം വന്നിരുന്നു. എന്നാല്‍ അതിന് കഴിയാതെ പോവുകയായിരുന്നു. സെറ്റില്‍ തമാശ കളിച്ച് നടക്കുന്ന നിവിന്‍ പോളി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കൊച്ചുണ്ണിയായി മാറുന്നത് വലിയൊരു അത്ഭുതമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ അതിനൊപ്പം ആദ്യമായി മോഹന്‍ലാലിനെ കണ്ട് മുട്ടിയത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും പ്രിയ പറയുന്നു. മാംഗ്ലൂരിലേക്ക് ഷൂട്ടിംഗിന് പോവുന്നതിനിടെയായിരുന്നു മോഹന്‍ലാലിനെ ആദ്യമായി കണ്ടത്. അദ്ദേഹത്തിന് എന്നെ കുറിച്ച് ഒന്നും പേര് പോലും അറിയില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം ഇങ്ങോട്ട് വന്ന് പരിചപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X