For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇസഹാക്കിനുള്ള സ്‌നേഹ സന്ദേശം ആലേഖനം ചെയ്ത അനാര്‍ക്കലി! മാമോദീസ ചടങ്ങില്‍ പ്രിയ തിളങ്ങിയത് ഇങ്ങനെ!!!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന് കുഞ്ഞ് പിറന്നതില്‍ ആരാധകരും സന്തോഷത്തിലാണ്. പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയയും കുഞ്ചാക്കോ ബോബനും. ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന സമയത്ത് ആരാധികമാര്‍ ചോദിച്ചിരുന്നത് അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു. ആരെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്നറിയാനായാണ് എല്ലാവരും കാത്തിരുന്നത്. അതിനിടയിലാണ് താരം തന്നെ തന്റെ ജീവിതസഖിയെ പരിചയപ്പെടുത്തിയത്. പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ചും അദ്ദേഹം തുറന്നപറഞ്ഞിരുന്നു. ലൊക്കേഷനിലെത്തുന്ന പ്രിയയുടെ കുക്കിങ്ങിനെക്കുറിച്ച് വാചാലരായി നിരവധി പേരായിരുന്നു എത്തിയത്.

  വിവാഹ ജീവിതം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും കുഞ്ഞെന്ന ദു:ഖം ഈ താരദമ്പതികളെ അലട്ടിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് താരത്തിന് കുഞ്ഞ് പിറന്നത്. ചാക്കോച്ചന്‍ തന്നെയായിരുന്നു മകന്റെ ജനനത്തെക്കുറിച്ച് വാചാലനായി എത്തിയത്. ഫേസ്ബുക്കിലൂടെ ചിത്രവും പങ്കുവെച്ചിരുന്നു. ഞായറാഴ്ചയായിരുന്നു ഇസഹാക്കിന്റെ മാമോദീസ ചടങ്ങ്. നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. തലയില്‍ വെള്ളം വീണപ്പോഴും നിറപുഞ്ചിരിയുമായി നിന്ന ഇസയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകരും ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും ആരാധകരും ഏറ്റെടുത്തിരുന്നു. മകന്റെ മാമോദീസ ചടങ്ങില്‍ പ്രിയ അണിഞ്ഞ അനാര്‍ക്കലിക്ക് പ്രത്യേകതകളേറെയായിരുന്നു. ഡിസൈനര്‍മാരായ മരിയ ടി മരിയമാരാണ് അക്കഥ തുറന്നുപറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  ചാക്കോച്ചനും പ്രിയയും തിളങ്ങി

  ചാക്കോച്ചനും പ്രിയയും തിളങ്ങി

  14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന്‍ ജനിച്ച സന്തോഷം പങ്കുവെച്ചതിന് പിന്നാലെയായാണ് പ്രിയയുടെ ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. അതീവ സന്തോഷത്തോടെ മകനരികില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ചാക്കോച്ചനും പ്രിയയും. മകന്‍ ജനിച്ചതിന് ശേഷം ചാക്കോച്ചന്റെ ലോകം കറങ്ങുന്നത് അവനിലൂടെയാണെന്ന് പ്രിയ പറഞ്ഞിരുന്നു. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്നു. മാമോദീസ ചടങ്ങില്‍ ഇസ മാത്രമല്ല ചാക്കോച്ചനും പ്രിയയും തിളങ്ങിയിരുന്നു.

  പ്രിയയുടെ അനാര്‍ക്കലിയുടെ പ്രത്യേകത

  പ്രിയയുടെ അനാര്‍ക്കലിയുടെ പ്രത്യേകത

  പ്രത്യേകമായി ഡിൈസന്‍ ചെയ്ത അനാര്‍ക്കലിയായിരുന്നു മാമോദീസ ചടങ്ങില്‍ പ്രിയ ധരിച്ചിരുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള അനാര്‍ക്കലിയിലായിരുന്നു പ്രിയ. ആ വസ്ത്രത്തിന് പിന്നില്‍ ഒളിഞ്ഞിരുന്ന കാത്തിരിപ്പിന്റേയും സ്‌നേഹത്തിന്റേയും കഥ ഇപ്പോഴാണ് പരസ്യമായത്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലായാണ് അത് പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് വര്‍ക്കില്‍ നെയ്‌തെടുത്ത സില്‍വര്‍ ഗോള്‍ഡ് ത്രഡ് വര്‍ക്കുകളും ഗ്ലാസ് ബീഡ്‌സും ദുപ്പട്ടയുമായിരുന്നു പ്രിയ അണിഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മകനോട് അപ്പനും അമ്മയ്ക്കും പറയാനുള്ള കാര്യങ്ങളും ആ വസ്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു.

  സ്‌നേഹ സന്ദേശങ്ങള്‍ രേഖപ്പെടുത്തി

  സ്‌നേഹ സന്ദേശങ്ങള്‍ രേഖപ്പെടുത്തി

  സാറയുടെയും അബ്രഹാമിന്റെയും മകനായ ഇസഹാക്ക് വൈകിക്കിട്ടിയ കുഞ്ഞായിരുന്നു. ബൈബിളിലെപ്പോലെ തന്നെ വൈകിയെത്തിയ കണ്‍മണിയായിരുന്നു ഇസയും. ഇതോടെയാണ് ചാക്കോച്ചനും പ്രിയയും മകനായി ഈ പേര് തിരഞ്ഞെടുത്തത്. മകന് നല്‍കുന്ന പേരെന്തായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലായിരുന്നു ചാക്കോച്ചന്‍ അതേക്കുറിച്ച് വ്യക്തമാക്കിയത്. ഈ പ്രത്യേക ദിവസം നിന്റെ ആത്മീയ യാത്രയുടെ ആരംഭം അടയാളപ്പെടുത്തുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പ്. നീയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി മാലാഖക്കുഞ്ഞേ, ഇസഹാക്ക് കുഞ്ചാക്കോ 16/04/2019 ദൈവം നിനക്ക് എല്ലാ സന്തോഷങ്ങളും നല്‍കട്ടെ, അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു. തുടങ്ങിയ സന്ദേശങ്ങളായിരുന്നു പ്രിയയുടെ അനാര്‍ക്കലിയില്‍ ആലേഖനം ചെയ്തിരുന്നത്.

  ചിത്രങ്ങളും വീഡിയോയും

  ചിത്രങ്ങളും വീഡിയോയും

  ദിലീപ്, കാവ്യ മാധവന്‍, മമ്മൂട്ടി, സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ, മറിയം അമീറ സല്‍മാന്‍, ജോജു ജോസഫ്, വിജയ് യേശുദാസ്, അദിതി രവി തുടങ്ങി നിരവധി പേരാണ് കുഞ്ഞ് ഇസയെ കാണാനായി എത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ ആസാദ്യകരമാക്കി മാറ്റുകയായിരുന്നു പലരും. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും കുഞ്ചാക്കോ ബോബനും കണ്ടുമുട്ടിയത് ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. 3 വര്‍ഷത്തിന് ശേഷം കാവ്യ മാധവനും പൊതുവേദിയില്‍ സജീവമായത് ഈ ചടങ്ങിലായിരുന്നു. ഇസയെ താലോലിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.

  അച്ഛന്‍ കുഞ്ചാക്കോയ്ക്ക് നൂറില്‍ നൂറു മാര്‍ക്ക് നല്‍കി പ്രിയ
   സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലെ താരം

  ഞായറാഴ്ചയായിരുന്നു ഇസഹാക്കിന്റെ മാമോദീസ ചടങ്ങ്. പരിപാടി കഴിഞ്ഞതിന് പിന്നാലെ തന്നെ ഇസ സോഷ്യല്‍ മീഡിയയിലെ താരമായി മാറുകയായിരുന്നു. ഇസയുടെ ദിവസം ധന്യമായെന്നും എല്ലാവരോടും സ്‌നേഹവും നന്ദിയെന്നും കുറിച്ച് ചാക്കോച്ചനെത്തിയിരുന്നു. പ്രിയയ്ക്കും മകനുമൊപ്പമുള്ള മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയെ അടക്കിഭരിക്കുകയായിരുന്നു ഈ താരകുടുംബം. ഇവരുടെ വിശേഷങ്ങളായിരുന്നു നിറഞ്ഞുനിന്നത്.

  English summary
  Priya Kunchako's special anarkali for Izahaak's baptism ceremony.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X