For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയാമണിയും ശില്‍പ ബാലയും തിരികെ വരുന്നു! ഇത്തവണ ഡാന്‍സ് കേരള ഡാന്‍സിന് വേണ്ടിയാണോ?

|

തെന്നിന്ത്യയുടെ താരസുന്ദരി പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫയും ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം വിവാഹിതരായത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് പല നടിമാരും. ചിലര്‍ ടെലിവിഷന്‍ പരിപാടികളിലൂടെ തിരിച്ച് വരാറുണ്ട്.

ഇത്തവണ മമ്മൂക്കയും ലാലേട്ടനുമില്ല! ക്രിസ്തുമസിന് മത്സരം ഫഹദ് ഫാസിലും ടൊവിനോയും തമ്മില്‍!

വിവാഹം കഴിച്ചെന്ന് കരുതി സിനിമയില്‍ നിന്നും മാറി നില്‍ക്കാനൊന്നും പ്രിയാമണിയെ കിട്ടില്ല. വിവാഹശേഷവും സിനിമയില്‍ തന്നെ തുടരുമെന്ന് നടി വ്യക്തമാക്കിയിരുന്നു. പ്രിയാമണി വിവാഹത്തിന് മുന്‍പ് സിനിമയിലും ടെലിവിഷന്‍ പരിപാടിയിലും പ്രിയാണി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ വര്‍ഷങ്ങളോളം പ്രിയാണി വിധികര്‍ത്താവായിരുന്നു.

priya-mani

ഇപ്പോഴിതാ ഡാന്‍സ് കേരള ഡാന്‍സ് എന്ന പേരില്‍ പുതിയ റിയാലിറ്റി ഷോ ആരംഭിക്കുകയാണ്. ഡിസംബര്‍ ഏട്ടിനാണ് പരിപാടി ആരംഭിക്കുന്നത്. 12 മത്സരാര്‍ത്ഥികളും അവര്‍ക്കൊപ്പം 12 സെലിബ്രിറ്റികളുമുള്ള ടീമാണ് ഷോയില്‍ ഉണ്ടാവുക. സംവിധായകനും നടനുമായ ജൂഡ് ആന്റണിയാണ് മറ്റൊരു വിധി കര്‍ത്താവായി ഷോ യില്‍ ഉണ്ടാവുക.

കുറ്റം പറയേണ്ട, കേരളത്തിന് വേണ്ടി അവരൊന്നിച്ചു! മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ പരിശീലനത്തില്‍

അവതാരക ശില്‍പ ബാല ഡാന്‍സ് കേരള ഡാന്‍സിലൂടെ തന്റെ തിരിച്ച് വരവ് നടത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. അടുത്തിടെ ശില്‍പ ബാല ഷോ യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ചില ഫോട്ടോസ് പങ്കുവെച്ചിരുന്നു. ടെലിവിഷന്‍ താരങ്ങളായ മാളവിക, ശ്രുതി ലക്ഷ്മി, തുടങ്ങിയവരും റംസാന്‍, അജാസ്, എന്നിവരും ഷോ യില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Priya Mani ready to come back with Dance Kerala Dance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more