»   » സാമന്തയുടെ സാരിക്ക് മാത്രമല്ല പ്രിയമണിയുടെ ഗൗണിനും പറയാനുണ്ട് ഒരു പ്രണയ കഥ... അതിങ്ങനെ...

സാമന്തയുടെ സാരിക്ക് മാത്രമല്ല പ്രിയമണിയുടെ ഗൗണിനും പറയാനുണ്ട് ഒരു പ്രണയ കഥ... അതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ വിവാഹത്തിന്‍ സമയമാണ്. താരങ്ങളും സംവിധായകരായ ബേസില്‍ ജോസഫും, ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായത് ഈ വര്‍ഷം തന്നെ. മലയാളിയായ തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ വിവാഹമാണ് ഏറ്റവും ഒടുവില്‍ നടന്നത്. ബംഗളൂരിവില്‍ ഇവന്റ്മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫയും പ്രിയാമണിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

അജിത്തിന് ചേരുന്നത് അച്ഛന്‍ വേഷം, വയസന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുന്നത്!

ആസിഫ് അലിയുടെ റോള്‍ മോഡലാണ് മമ്മൂട്ടി... ആസിഫിനെ ആകര്‍ഷിച്ച മമ്മൂട്ടിയുടെ ആ സ്വഭാവം!!!

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വളരെ ലളിതമായിട്ടായിരുന്നു പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനില്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് പ്രിയാമണി അറിഞ്ഞിരുന്ന നീല ഗൗണ്‍ ആയിരുന്നു. സാമന്ത എന്‍ഗേജ്‌മെന്റിന് അണിഞ്ഞ സാരിയിലെന്ന പോലെ പ്രിയാമണി-മുസ്തഫ പ്രണയം ഒളിഞ്ഞിരിക്കുന്നതായിരുന്നു ഗൗണ്‍.

പ്രണയം തുന്നിയ ഗൗണ്‍

മുസ്തഫയുമായുള്ള സ്വന്തം പ്രണയം തുന്നിയ ഗൗണുമായാണ് പ്രിയാമണി വിവാഹ റിസപ്ഷന് എത്തിയത്. ഗൗണിന്റെ പോക്കറ്റില്‍ പ്രിയമണിയുടേയും മുസ്ഫയുടേയും പേരുകള്‍ തുന്നിച്ചേര്‍ത്തിരുന്നു. മുത്തുകള്‍കൊണ്ടാണ് പേര് തുന്നിച്ചേര്‍ത്തത്.

പൂര്‍ണിമയുടെ കരവിരുത്

നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയും അവതാരകയുമായ പൂര്‍ണി ഇന്ദ്രജിത്താണ് പ്രണയം തുന്നിയ ഈ ഗൗണ്‍ ഡിസൈന്‍ ചെയ്ത്. ഇലക്ട്രിക് ബ്ലു നിറമുള്ള മെറ്റീരിയലിലാണ് പൂര്‍ണിമ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ഇതിന് മുമ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാമന്തയുടെ സാരി

തെലുങ്ക് താരങ്ങളായ സാമന്തയും നാഗചൈതന്യയും ഒക്ടോബറില്‍ വിവാഹിതരാകുകയാണ്. ഇരുവരുടേയും എന്‍ഗേജ്മമെന്റിന് സാമന്ത അണിഞ്ഞ സാരി ശ്രദ്ധിക്കപ്പെട്ടതും അതിലെ ഡിസൈനിംഗിന്റെ പ്രത്യേകത കൊണ്ടുതന്നെ.

പ്രണയ കഥ പറഞ്ഞ സാരി

സാമന്തയും നാഗചൈതന്യയും കണ്ടുമുട്ടിയതുമുതലുള്ള അവരുടെ പ്രണയ കഥയായിരുന്നു സാരിയില്‍ ഡിസൈന്‍ ചെയ്തിരുന്നത്. വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം മുതല്‍ ചൈതുവിന്റെ സഹോദരന്‍ അഖില്‍ അക്കിനേനിയുടെ വിവാഹ നിശ്ചയ ചടങ്ങ് വരെയുള്ള നിമിഷങ്ങളായിരുന്നു സാരിയില്‍ വിരിഞ്ഞത്.

വില ലക്ഷങ്ങള്‍

സാമന്തയുടെ പ്രണയകഥ പറഞ്ഞ സാരി ഗോള്‍ഡന്‍ നൂലിഴകളിലാണ് ഡിസൈന്‍ ചെയ്തത്. ചിത്രങ്ങളാല്‍ പ്രണയം വരഞ്ഞ സാരിക്ക് 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായിരുന്നു വില. ലളിതമായ ചടങ്ങുകളില്‍ നടന്ന പ്രിയാമണി മുസ്ഫ വിവാഹത്തില്‍ പ്രിയയുടെ ഗൗണിന്റെ വില പുറത്ത് വിട്ടിട്ടില്ല.

വിവാഹത്തിന് എത്തിയത്

പ്രണയം തുന്നിച്ചേര്‍ത്ത ഗൗണ്‍ ധരിച്ചാണ് പ്രിയമണി റിസപ്ഷന് എത്തിയതെങ്കിലും വിവാഹത്തിന് എത്തിയത് പരമ്പരാഗത വധുവായി സാരി അണിഞ്ഞായിരുന്നു. വെള്ള കുര്‍ത്തയും വെള്ള മുണ്ടുമായിരുന്നു മുസ്ഫയുടെ വേഷം. ബംഗളൂരുവിലെ ജയന്ത് നഗറിലായരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ഈ ഡിസൈന്‍ ആദ്യമല്ല

പ്രണയ കഥ പറയുന്ന സാരി ആദ്യമായല്ല ഡിസൈന്‍ ചെയ്യുന്നത്. അമേരിക്കന്‍ വ്യവസായിയും നടിയുമായ അഡ്രിനി മലൂഫാണ് തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്ക് പ്രണയത്തിന്റേയും വിവാഹത്തിന്റേയും സുന്ദര നിമിഷങ്ങള്‍ ചാര്‍ത്ത് സാരി ഡിസൈന്‍ ചെയ്ത്. സുവര്‍ണ നൂലിഴകളില്‍ ഡിസൈന്‍ ചെയ്ത ആ സാരിക്ക് പത്ത് ലക്ഷത്തിന് മുകളിലായിരുന്നു വില.

English summary
Priyamani's wedding gown shows her love with Musthafa. The gown desined by Poornima Indrajith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam