പൂര്‍ണിമയ്ക്കും കുടുംബത്തിനുമൊപ്പം പ്രിയാ മോഹന്റെ വാഗമണ്‍ ട്രിപ്പ്! വീഡിയോ പങ്കുവെച്ച് നിഹാല്‍

By Prashant V R

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെത്. നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ. നടിക്കൊപ്പം ഭര്‍ത്താവ് ഇന്ദ്രജിത്തും മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹനും എല്ലാവര്‍ക്കും സുപരിചിതയാണ്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രിയാ മോഹന്‍ ശ്രദ്ധേയയായത്. വില്ലത്തി വേഷങ്ങളിലൂടെയായിരുന്നു പ്രിയ തിളങ്ങിയത്. മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഹാലാണ് പ്രിയയെ വിവാഹം കഴിച്ചത്. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം മുന്‍പ് വൈറലായിരുന്നു. കുടുംബത്തിനൊപ്പം വിദേശത്തേക്കെല്ലാം മുന്‍പ് യാത്ര പോയിരുന്നു ഇരുവരും.

കുറച്ചുനാള്‍ മുന്‍പായിരുന്നു

കുറച്ചുനാള്‍ മുന്‍പായിരുന്നു പൂര്‍ണിമയും പ്രിയയും കുടുംബവും ഒന്നിച്ച് വിദേശയാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മുന്‍പ് ന്യൂഇയറും ക്രിസ്തുമസും ഇവര്‍ ആഘോഷിച്ചിരുന്നത് യൂറോപ്പില്‍ വെച്ചായിരുന്നു. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നിഹാലും പ്രിയയുമെല്ലാം എത്താറുണ്ട്.

വിവാഹ ശേഷം

വിവാഹ ശേഷം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു പ്രിയ മോഹന്‍. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പുറമെ പ്രിയാ മോഹന്റെ കുഞ്ഞ് വേദുവും വാര്‍ത്തകളില്‍ നിറയാറുണ്ട്. വേദുവിന്റെ വിശേഷങ്ങളെല്ലാം എപ്പോഴും പ്രിയ പങ്കുവെക്കാറുണ്ട്.

മുന്‍പ് നിഹാലുമൊത്തുളള

മുന്‍പ് നിഹാലുമൊത്തുളള കുക്കിങ്ങ് വീഡിയോകളും യാത്രകളുടെ ചിത്രങ്ങളുമെല്ലാം പ്രിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നിഹാല്‍ പങ്കുവെച്ച പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തന്റെ യൂടൂബ് ചാനലിലായിരുന്നു കുടുംബത്തിനൊപ്പമുളള വാഗമണ്‍ ട്രിപ്പിന്റെ വീഡിയോ നിഹാല്‍ പോസ്റ്റ് ചെയ്തത്. ലോക്ണിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം കുടുംബസമേതം വാഗമണിലേക്ക് പോയതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നിഹാല്‍.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam
പൂര്‍ണിമയ്ക്കും മക്കള്‍ക്കുമൊപ്പമാണ്

അച്ഛനും അമ്മയും, പൂര്‍ണിമയ്ക്കും കുടുംബത്തിനുമൊപ്പമാണ് നിഹാലും പ്രിയയും യാത്ര പോയത്. നിഹാലിന്റെ സഹോദരിയുടെ വീട്ടിലാണ് എല്ലാവരും താമസിച്ചത്. ട്രിപ്പിനിടെ കുടുംബവുമൊത്ത് ഗെയിം കളിക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും പ്രിയയും നിഹാലുമെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഓണവും കുടുംബത്തോടൊപ്പം ഒരുമിച്ച് ആഘോഷിച്ചിരുന്നു ഇവര്‍.

പൂര്‍ണിമയും

പൂര്‍ണിമയും വീട്ടില്‍ നിന്നുളള ആഘോഷ ചിത്രങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. പൂര്‍ണിമയുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. പാത്തു ഗായികയായും നച്ചു അഭിനയ രംഗത്തുമാണ് തിളങ്ങിയത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു പൂര്‍ണിമയുടെ കുടുബം. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് എല്ലാവരും എത്തിയിരുന്നു. കുട്ടികളുടെ കാര്യങ്ങളിലെല്ലാം വലിയ പിന്തുണയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും നല്‍കാറുളളത്. മുന്‍പ് നക്ഷത്രയുടെ പാചക പരീക്ഷണ വീഡിയോകളും പൂര്‍ണിമ പങ്കുവെച്ചിരുന്നു.

വീഡിയോ

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X