പൂര്‍ണ്ണിമയുടെ പാത്തൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്ന് പ്രിയ മോഹനും നിഹാലും! ചിത്രങ്ങള്‍ വൈറലാവുന്നു!

പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മാത്രമല്ല അവരുടെ മക്കളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പിറന്നാളാണ് ചൊവ്വാഴ്ച. താരപുത്രിക്ക് പിറന്നാളാശംസ നേര്‍ന്ന് പ്രിയപ്പെട്ടവരും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റേതായ സ്ഥാനം നേടിയെടുത്താണ് ഇന്ദ്രജിത്തും പൃഥ്വിരാജും മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇരുവരും തെളിയിച്ചിരുന്നു. താരപുത്രന്‍മാര്‍ക്ക് പിന്നാലെ തന്നെ അടുത്ത തലമുറയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു.

പാട്ടിലൂടെ പ്രാര്‍ത്ഥനയും അഭിനയത്തിലൂടെ നക്ഷത്രയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമായിരുന്നു നക്ഷത്ര അഭിനയിച്ചത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥന എന്ന പാത്തൂട്ടിയായിരുന്നു. താരകുടുംബത്തിലെ മൂത്തപുത്രിയായ പ്രാര്‍ത്ഥനയുടെ പിറന്നാളാണ് ഒക്ടോബര്‍ 29ന് . മകള്‍ക്ക് ആശംസ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും പാത്തൂട്ടിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

 പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും ജീവിതത്തിലേക്ക് ആദ്യമെത്തിയ അതിഥിയാണ് പ്രാര്‍ത്ഥന. പാത്തൂട്ടി എന്ന് വിളിക്കുന്ന പ്രാര്‍ത്ഥനയാണ് കുടുംബത്തിലെ കൊച്ചുമക്കളില്‍ മൂത്തയാള്‍. മല്ലിക സുകുമാരന്‍ തന്റെ വീടിന് നല്‍കിയ പേരും പ്രാര്‍ത്ഥനയാണ്. ഇപ്പോള്‍ ചേച്ചിയായി നക്ഷത്രയേയും അല്ലിയേയും നിയന്ത്രിക്കുകയാണ് പ്രാര്‍ത്ഥന. ഇപ്പോള്‍ നക്ഷ്ത്രയ്ക്കാണ് തന്നോട് കൂടുതല്‍ അടുപ്പമെന്നും അല്ലി മോള്‍ക്കും തന്നെ വലിയ കാര്യമാണെന്നും മല്ലിക പറഞ്ഞിരുന്നു.

പാട്ടിലെ മികവ്

ഒന്നാന്തരമായി ഗിറ്റാര്‍ വായിച്ച് പാട്ട് പാടാറുണ്ട് പ്രാര്‍ത്ഥന. ഇടയ്ക്കിടയ്ക്ക് താരപുത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിടാറുള്ളത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചതിന് പിന്നാലെയായാണ് പൊതുവേദിയില്‍ പാട്ടുമായി താരപുത്രിയെത്തിയത്. അച്ഛന് വേണ്ടി ആലപിച്ച ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൊതുവേദിയില്‍ അച്ഛനൊപ്പവും പ്രാര്‍ത്ഥന ഈ ഗാനം ആലപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം

പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും പാത്തൂട്ടിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. ഇവരുടെ പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞായിരിക്കുന്നതിനിടയിലെ ചിത്രവും തങ്ങളുടെ വിവാഹത്തിനിടയിലെ ചിത്രവുമൊക്കെയാമ് ഇരുവരും പങ്കുവെച്ചത്. മിനിസ്ക്രീനിലെ വില്ലത്തികളില്‍ പ്രധാനികളിലൊരാളായിരുന്ന പ്രിയ മോഹന്‍ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്.

നിഹാലിന്റെ പോസ്റ്റ്

തങ്ങള്‍ ഒരുമിച്ചുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്താണ് നിഹാല്‍ പിള്ള എത്തിയത്. 8 വര്‍ഷമായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. യാത്രകളും മറ്റുള്ളവരെ അനുകരിക്കുന്നതിനെക്കുറിച്ചും നച്ചുവിനെ ദേഷ്യം പിടിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിനേയും പൂര്‍ണ്ണിമയേയും ടാഗ് ചെയ്തായിരുന്നു നിഹാലിന്റെ പോസ്റ്റ്. ഇതിനിടയിലാണ് പാത്തൂട്ടിക്ക് ആശംസ അറിയിച്ച് ഇവ പവിത്രനും എത്തിയത്. ചിത്തപ്പന്‍രെ പോസ്റ്റിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥനയും എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X