വിവാഹമോചനത്തിനായി വക്കീലിനെ വരെ കണ്ടു! ഇടപ്പെട്ടത് പൂര്‍ണിമയും ഇന്ദ്രേട്ടനുമെന്ന് നിഹാലും പ്രിയയും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. ഇരുവരും സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചിരുന്ന താരങ്ങളാണ്. അതിലുപരി നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ അനിയത്തി കൂടിയാണ് പ്രിയ. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ പ്രിയയുടെയും ജീവിതം കാണിക്കാറുണ്ട്.
ഇരുവരും വിദേശരാജ്യങ്ങളിലേക്ക് യാത്ര പോവുകയും മകന്റെ കൂടെയുള്ള ജീവിതവുമൊക്കെയാണ് വീഡിയോയില്‍ ഉള്‍പ്പെടുത്താറുള്ളത്. ഒപ്പം പുതിയതായി ഒരു ബിസിനസും നടത്തുകയാണ്. എന്നാല്‍ വിവാഹമോചനത്തിന് ഞങ്ങള്‍ തീരുമാനിച്ചിരുന്നതിനെപ്പറ്റി പറയുകയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍ ഇപ്പോള്‍. പുതിയ വ്‌ലോഗിലൂടെയാണ് താരങ്ങള്‍ സംസാരിച്ചത്.

'മൂന്നുവര്‍ഷം മുന്‍പ് ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്ക് നടന്നുവെന്നാണ് നിഹാല്‍ പറയുന്നത്. മിഡ് ലൈഫ് ക്രൈസിസ് ആണെന്ന് പറയാം. വക്കീലന്മാരെ വരെ കണ്ടു. പക്ഷേ എടുത്തു പറയാന്‍ മാത്രം കാരണമെന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഫ്രസ്‌ട്രേഷനും എടുത്തുചാട്ടവും ആയിരുന്നു അത്. അന്നത്തെ സാമ്പത്തിക സാഹചര്യവും കാരണമായിട്ടുണ്ടാവാം.
മകന്‍ ജനിച്ച സമയത്തായിരുന്നു പ്രശ്‌നങ്ങള്‍. അന്ന് കുടുംബം ഇടപെട്ടതുകൊണ്ടാണ് പെട്ടെന്ന് ഒരു വിവാഹമോചനം എന്ന ചിന്ത മാറിപ്പോയതെന്ന് പ്രിയയും കൂട്ടിച്ചേര്‍ത്തു. പ്രിയയുടെ ചേച്ചിയും നടിയുമായ പൂര്‍ണിമയും ഭര്‍ത്താവ് ഇന്ദ്രജിത്തുമാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇന്ദ്രേട്ടനും ചേച്ചിയും ഞങ്ങളോട് ഇതിനെപ്പറ്റി സംസാരിച്ചു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കില്‍ വിവാഹമോചനത്തില്‍ എത്തിയേനെ. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചുകൂടെ സമയം കൊടുക്കൂ എന്നാണ് അവര്‍ ഞങ്ങളുടെ പറഞ്ഞത്.

അവര്‍ ഇടപെട്ടു എന്നത് കൊണ്ട് മാത്രമല്ല പിരിയാതിരുന്നത്. ആ തീരുമാനം ഒരു എടുത്തുചാട്ടം ആയിപ്പോയെന്ന് സ്വയം തോന്നിയിരുന്നു. ഇന്നത്തെ കാലത്ത് വിട്ടു പോകാന്‍ എളുപ്പമാണ്. പക്ഷേ പ്രശ്‌നം പരിഹരിക്കാന്‍ ആണ് ബുദ്ധിമുട്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയില്‍ ആണെങ്കില്‍ അവരുടെ ദാമ്പത്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ വീട്ടുകാര്‍ ആദ്യം പറയുക വിട്ട് പോന്നോളു... നമുക്ക് നോക്കാം എന്നായിരിക്കും.
ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹമോചനം എന്നത് എളുപ്പമാണെന്നും പക്ഷേ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് പ്രയാസം എന്നും പറയുന്നു. കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് കൊണ്ട് ബന്ധങ്ങള്‍ നല്ല രീതിയില്‍ പോകില്ല. സത്യം പറഞ്ഞാല്‍ അപ്പോഴാണ് കൂടുതല്‍ ഫ്രസ്‌ട്രേഷനും പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഞങ്ങളുടെ ബന്ധം കുറേക്കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത് പ്രിയ തിരക്കുകളിലേക്ക് കടന്നതോടെയാണ്.
കല്യാണം കഴിഞ്ഞ സമയത്ത് സീരിയലില്‍ അഭിനയിക്കുമായിരുന്നു. മകന്‍ വേദു വന്നതിനുശേഷമാണ് മുഴുവന്‍ സമയവും വീട്ടിലാവുന്നത്. ഡെലിവറി കഴിഞ്ഞ സമയത്ത് കുറച്ച് വിഷാദ അവസ്ഥ വരുമല്ലോ. ഹോര്‍മോണന്‍ വ്യതിയാനങ്ങളും മുഴുവന്‍ സമയം കുഞ്ഞിനെ നോക്കലുമൊക്കെ ആയതോടെ സമ്മര്‍ദ്ദത്തിലായി. ആ സമയത്താണ് ഞങ്ങള്‍ വഴക്കിട്ട് തുടങ്ങിയതെന്നും,' പ്രിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











