2024ൽ ഏറ്റവും കൂടുതൽ കേട്ട ചോദ്യം, വേദുവിന് കൂട്ടായി പുതിയ അതിഥി?; സസ്പെൻസ് പൊളിച്ച് പ്രിയയും നിഹാലും!
താരകുടുംബാംഗങ്ങളായ പ്രിയ മോഹനും നിഹാൽ പിള്ളയും സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ്. അഭിനേതാക്കളായ ഇരുവരും സിനിമയും സീരിയലും എല്ലാം ഉപേക്ഷിച്ച് ഇപ്പോൾ യുട്യൂബ് വ്ലോഗിങ്ങും യാത്രകളും ബിസിനസുമെല്ലാമായി തിരക്കിലാണ്. ഒരു ഹാപ്പി ഫാമിലി എന്ന ഇരുവരുടെയും യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ കുടുംബസമേതം പ്രിയയും നിഹാലും ജോർജിയയിലാണ്.
അവിടെയായിരുന്നു ഇത്തവണത്തെ പുതുവർഷ പിറവി ആഘോഷവും. പ്രിയയുടേയും പൂർണ്ണിമയുടേയും മാതാപിതാക്കളും ഇരുവർക്കും ഒപ്പം ജോർജിയ യാത്രയിലുണ്ടായിരുന്നു. ഇപ്പോഴിതാ ന്യൂഇയർ ദിനത്തിൽ ഇരുവരും പങ്കിട്ട പുതിയ വ്ലോഗ് വീഡിയോയാണ് വൈറലാകുന്നത്. ആരാധകർ കഴിഞ്ഞ കുറച്ച് നാളുകളായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കും പ്രിയയും നിഹാലും പുതിയ വീഡിയോയിൽ മറുപടി നൽകിയിട്ടുമുണ്ട്.

ജോർജിയയിലെ തെരുവിലായായിരുന്നു ഇത്തവണ പ്രിയയുടേയും കുടുംബത്തിന്റേയും ന്യൂഇയർ. ജോർജിയയിൽ പഠിക്കുന്ന ചില വിദ്യാർത്ഥികളും താര കുടുംബത്തോടൊപ്പം ന്യൂഇയർ ആഘോഷിക്കാൻ ഒത്തുകൂടിയിരുന്നു. ഞങ്ങൾ പങ്കെടുത്തതിൽ ഏറ്റവും ക്രൗഡുള്ള ന്യൂഇയർ സെലിബ്രേഷനായിരുന്നു ജോർജിയയിലേത്.
ക്രൗഡ് കൂടുതലായതുകൊണ്ട് തന്നെ റോഡിന്റെ വശങ്ങളിൽ മാറി നിന്ന് എല്ലാം കണ്ട് ആസ്വാദിക്കുകയാണ് ഞങ്ങൾ ചെയ്തത്. ലൈഫിൽ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ന്യൂഇയർ ആയിരുന്നു. കൗണ്ട് ഡൗൺ നടന്ന സ്ഥലത്തിന് സമീപത്തായി ആളുകൾ മധുരപലഹാരങ്ങളും ഫ്രൂട്ട്സും ഡ്രിങ്ക്സുമെല്ലാം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഭക്ഷണ സാധനങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ഒരു ന്യൂഇയർ.
ഗിവിങ് എവെയ് കോൺസെപ്റ്റിലൂടെ തുടങ്ങിയ ന്യൂ ഇയർ പുതിയ അനുഭവമായിരുന്നു എന്നാണ് നിഹാലും പ്രിയയും പറഞ്ഞത്. ശേഷം ഇരുവരും കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം കേൾക്കുന്ന ഒരു ചോദ്യത്തിനും മറുപടി നൽകി. പ്രിയയുടെ ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഗർഭിണിയാണോ എന്നുള്ള ചോദ്യങ്ങൾ നിരന്തരമായി വരാറുണ്ട്.
ഈ വർഷം ഞങ്ങളോട് ആളുകൾ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യമായിരുന്നു പ്രിയ ഗർഭിണിയാണോ എന്നത്. പ്രിയ ഗർഭിണിയല്ല. എല്ലാ വ്ലോഗ്സിലും ആളുകൾ ഇത് ചോദിക്കാറുണ്ട്. ഞങ്ങൾക്ക് ഒളിപ്പിക്കാനൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. ഗർഭിണിയായാൽ വയർ ഒളിപ്പിക്കാൻ പറ്റില്ലല്ലോ. അങ്ങനൊരു നല്ല വാർത്തയുണ്ടായാൽ ഞങ്ങൾ തന്നെ നിങ്ങളോട് പറയുന്നതായിരിക്കും.

ഈ വർഷം ഗർഭിണിയാകുമോയെന്ന് അറിയില്ല എന്നാണ് പ്രിയയും നിഹാലും പറഞ്ഞത്. ഫോട്ടോകളിൽ പ്രിയയുടെ വയർ വീർത്ത് കാണപ്പെടുന്നത് ഭക്ഷണത്തിൽ നിന്നും മറ്റും ഉണ്ടാകുന്ന ഗ്യാസിന്റെ പ്രശ്നങ്ങൾ കൊണ്ടാണെന്നും ഇരുവരും മറുപടി നൽകി. ഫുഡ് കഴിച്ച് കഴിയുമ്പോൾ ചിലപ്പോഴൊക്കെ ഗ്യാസിന്റെ പ്രശ്നങ്ങൾ പ്രിയയ്ക്ക് വരാറുണ്ട്. തെറ്റിദ്ധാരണയിൽ ഈ വർഷം തുടങ്ങേണ്ടെന്ന ചിന്തയിലാണ് എല്ലാം ക്ലിയറായി പറയുന്നത് എന്നാണ് ദമ്പതികൾ പറഞ്ഞത്.
വേദു എന്ന് വിളിക്കുന്ന ഒരു മകനാണ് ഇരുവർക്കുമുള്ളത്. വേദു കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ എല്ലാ വിദേശ യാത്രകളും ഇരുവരും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മകനും അച്ഛനേയും അമ്മയേയും പോലെ യാത്ര പ്രേമിയാണ്. നിഹാലിന്റെയും പ്രിയയുടേയും പ്രണയ വിവാഹമായിരുന്നു. ഡാന്‍സ് ക്ലാസില്‍ വെച്ചായിരുന്നു പരിചയപ്പെട്ടത്. ആദ്യം സംസാരിക്കാറുണ്ടായിരുന്നില്ല.
പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. പ്രണയം പരസ്യമാക്കി വിവാഹ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലായിരുന്നു തങ്ങള്‍ ബന്ധുക്കളാണെന്ന് ഇവര്‍ അറിയുന്നത്. അതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. പ്രണയം ആദ്യം പറഞ്ഞത് പൂര്‍ണിമയോടായിരുന്നു. നിന്റെ സെലക്ഷന്‍ നന്നായെന്ന് പറഞ്ഞ് അനിയത്തിക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു പൂര്‍ണിമ. നിഹാലിനും പ്രിയയ്ക്കും ഒപ്പം ഇടയ്ക്കിടെ യാത്രകളിൽ ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളും ഉണ്ടാകാറുണ്ട്.


Click it and Unblock the Notifications