'ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്നതുകൊണ്ട് എന്നെ എപ്പോഴും ഇന്ദ്രേട്ടൻ സോപ്പിടുമായിരുന്നു, ചിൽഡ് മനുഷ്യനാണ്'
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹൻ മലയാളികൾക്ക് സുപരിചിതയാണ്. നടനും മോഡലുമൊക്കെയായ നിഹാല്‍ പിള്ളയാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്. ഒരു കാലത്ത് സീരിയൽ അഭിനയവുമായും സജീവമായിരുന്ന പ്രിയ മോഹൻ ഇപ്പോൾ പക്ഷെ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. പ്രിയയ്ക്കും നിഹാലിനും കൂടി ഒരു ഹാപ്പി ഫാമിലി എന്ന പേരിൽ യുട്യൂബ് ചാനലുണ്ട്.
യാത്ര വിശേഷങ്ങളാണ് വ്ലോഗായി നിഹാലും പ്രിയയും ഏറെയും തങ്ങളുടെ യുട്യൂബ് ചാനൽ വഴി പങ്കിടാറുള്ളത്. കൂടാതെ കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ഹാപ്പി സ്റ്റോർ എന്ന പേരിൽ എക്സ്ക്ലൂസീവ് ഡ്രസ് കലക്ഷൻ അടക്കം ഉൾപ്പെടുന്ന പനമ്പള്ളി നഗറിൽ ഒരു ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഈ ഷോപ്പിന് ലഭിക്കുന്നത്.

നിഹാലും പ്രിയയും മകനും മാത്രമായാണ് യാത്രകൾ ഏറെയും പോകാറുള്ളത്. ഇടയ്ക്ക് യാത്രകളിൽ പൂർണിമയും ഇന്ദ്രജിത്തും മക്കളുമുണ്ടാകും. ഇപ്പോഴിതാ തങ്ങളുടെ ഹാപ്പി സ്റ്റോറിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇന്ദ്രജിത്തിനെയും പൂർണിമയേയും കുറിച്ചും പ്രിയയും നിഹാലും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ദമ്പതികൾ വിശേഷങ്ങൾ പങ്കിട്ടത്.
'ഏത് ഷോപ്പിൽ കയറിയാലും ഞങ്ങൾ ആദ്യം നോട്ടീസ് ചെയ്യാറുള്ളത് അവിടുത്തെ ആംമ്പിയൻസാണ്. അത് തന്നെയാണ് ഞങ്ങൾ ഷോപ്പ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും. ഷോപ്പ് കാണുമ്പോൾ കയറാൻ ആളുകൾക്ക് തോന്നണം പോകുമ്പോൾ നല്ല സ്ഥലമാണെന്ന് അവർ പറയണം.'
'ഒരുപാട് സാധനങ്ങൾ വെക്കാനുള്ള സൗകര്യം ഷോപ്പിനുള്ളിലുണ്ട്. പക്ഷെ അങ്ങനെ സ്റ്റാന്റുകൾ കുത്തിനിറച്ച് കൺജസ്റ്റടാക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അഞ്ച് വർഷത്തെ സ്വപ്നമാണ് ഒരു ഹാപ്പി സ്റ്റോർ. തുടക്കകാലത്ത് പ്രിയയുടെ വീടിന് മുകളിൽ ഒരു ചെറിയ സ്പേസ് ഉണ്ടാക്കിയാണ് ഞങ്ങൾ കളക്ട് ചെയ്ത സാധനങ്ങളുടെ എക്സിബിഷൻ നടത്തിയിരുന്നത്.'
'അങ്ങനെയാണ് ബിസിനസിലേക്ക് കടന്നത്. നല്ല റെസ്പോൺസ് കിട്ടിതുടങ്ങിയതോടെ ഒരു ഷോപ്പാക്കി മാറ്റുകയായിരുന്നു. എല്ലാം പ്രിയയുടെ വീടിന് മുകളിൽ നിന്നാണ് തുടങ്ങിയത്. ഞങ്ങളുടെ പ്രേമം പോലും അവിടെയാണ് തുടങ്ങിയത്. ആ വീടൊരു ഐശ്വര്യമുള്ള സ്ഥലമാണ്. ഇപ്പോൾ അവിടെ പൂർണിമ ചേച്ചിയുടെ പ്രാണയാണ് പ്രവർത്തിക്കുന്നത്', എന്നാണ് നിഹാലും പ്രിയയും പറഞ്ഞത്.

പിന്നീട് ഇന്ദ്രജിത്ത് സുകുമാരനെ കുറിച്ചാണ് നിഹാലും പ്രിയയും സംസാരിച്ചത്. 'ഇന്ദ്രേട്ടന്റെ ഓട്ടോബയോഗ്രഫി ഉണ്ടാക്കുകയാണെങ്കിൽ ഡൂഡ് എന്ന് പേര് കൊടുക്കാം. അത്രയും ചിൽ മനുഷ്യനാണ് അദ്ദേഹം. ഇത്രയും വർഷമായിട്ടും ഒരു ടെൻഷനും സ്ട്രസ്സുമൊന്നും ഇന്ദ്രേട്ടനില്ല. അത് പൂർണിമ ചേച്ചിയും പറയും... വീട് പണിയും മറ്റുള്ള തിരക്കുകളുമെല്ലാം കൊണ്ട് ഞാൻ ടെൻഷനടിച്ചാലും ഇന്ദ്രേട്ടൻ കൂളാണെന്ന്.'
'ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ചിൽഡ് മനുഷ്യൻ ഇന്ദ്രേട്ടനാണ്. നമുക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഇന്ദ്രേട്ടനോട് രണ്ട് മിനിറ്റ് സംസാരിച്ചാൽ മതി അതൊക്കെ നമുക്ക് മാറും. അതുപോലെ ഞാൻ ചേച്ചിയെക്കാളും അറ്റാച്ച്ഡ് ഇന്ദ്രേട്ടനുമായാണ്. ചേച്ചി കല്യാണം കഴിക്കുന്നത് മുമ്പ് ഇന്ദ്രേട്ടൻ ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. എന്നിട്ട് എന്നെ സോപ്പിട്ട് ചേച്ചിയുടെ ഇഷ്ടവും അനിഷ്ടവും ചോദിച്ച് മനസിലാക്കും.'
'ചേച്ചിയെ സർപ്രൈസ് ചെയ്യിക്കാൻ സഹായിച്ചിരുന്നത് ഞാനാണ്. അങ്ങനെ ഞാനും ഇന്ദ്രേട്ടനും പ്ലാൻ ചെയ്ത് ഒരു പപ്പിയെ ചേച്ചിക്ക് വാങ്ങി കൊടുത്ത് സർപ്രൈസ് ചെയ്യിപ്പിച്ചിരുന്നു. ഇന്ദ്രേട്ടൻ എപ്പോൾ കണ്ടാലും പ്രിയയെ ട്രോൾ ചെയ്യും. സംസാരിച്ച് തുടങ്ങുന്നത് തന്നെ അങ്ങനെയാണ്', എന്നാണ് പ്രിയയും നിഹാലും ഇന്ദ്രജിത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











