For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കില്ലെന്ന് പറഞ്ഞതാണ്; ലാസ്റ്റ് പ്രണയിച്ച് കെട്ടി! 8 വര്‍ഷത്തിന് ശേഷമുണ്ടായ മകനെ പറ്റി താരങ്ങൾ

  |

  യൂട്യൂബില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരദമ്പതിമാരായ പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടി പൂര്‍ണിമയുടെ അനിയത്തി എന്നതിലുപരി സിനിമയില്‍ ചെറുതും വലുതുമായി നിരവധി വേഷം ചെയ്തിട്ടുള്ള നടിയാണ് പ്രിയ. മുംബൈ പോലീസ് അടക്കം ഒത്തിരി സിനിമകളില്‍ നിഹാലും അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ഇരുവരും അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും വ്‌ലോഗ് ചെയ്താണ് താരങ്ങള്‍ ശ്രദ്ധേയരാവുന്നത്.

  ഇരുവരും കുടുംബസമേതമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. ഇപ്പോഴിതാ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയയും നിഹാലും ഒരുമിച്ചെത്തി. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ മകന്റെ ജനനത്തെ കുറച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങള്‍ സംസാരിച്ചു.

  മകന്റെ ജനനത്തെ കുറിച്ച് പ്രിയയും നിഹാലും പറയുന്നതിങ്ങനെ..

  'ഒരു ഹാപ്പി ഫാമിലിയാണ് ഞങ്ങളുടേത്. മകന്‍ വേദു. വര്‍ദാന്‍ എന്നാണ് ശരിക്കും പേര്. അവനെ വരദാനമായി ലഭിച്ചതാണെന്നാണ് താരങ്ങള്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നത്. അതിന് മുന്‍പ് പ്രിയ ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി പോയി. അതിന് ശേഷമാണ് വേദു ഉണ്ടാവുന്നത്. അങ്ങനെ അവന്‍ വന്നത് ഒരു വരദാനമായിട്ടാണ്.

  ജനിച്ചതിന് ശേഷം വേദുവിന്റെ മുടി മുറിച്ചിട്ടില്ല. മൂന്ന് വയസായി. അടുത്തിടെയാണ് ചെറുതായിട്ടൊന്ന് മുറിച്ചത്. മകനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സ്‌കാനിങ്ങിന് പോയപ്പോഴെ ഡോക്ടര്‍ പറഞ്ഞിരുന്നു എന്തൊരു മുടിയാണെന്ന് പ്രിയ പറയുന്നു'..

  റോബിന് അപകടം പറ്റിയത് നന്നായെന്ന് പറഞ്ഞ് ചിലര്‍ സന്തോഷിക്കുന്നു; ഇത് തെണ്ടിത്തരമാണെന്ന് ജാസ്മിന്‍

  നിഹാലും പ്രിയയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്..

  'നിഹാലിനെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ പറ്റിയും പ്രിയ വെളിപ്പെടുത്തിയിരുന്നു. 'എന്റെ വീടിന് മുകളില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ രണ്ട് പേരും അവിടെ ഡാന്‍സ് പഠിക്കും. വേസ്റ്റേണ്‍ ഡാന്‍സ് ആണ്. ഞങ്ങള്‍ രണ്ട് പേരും ഡാന്‍സ് പഠിക്കുന്നു, ഒന്നിച്ച് ഞങ്ങള്‍ ഡ്യൂയറ്റ് കളിക്കുന്നു. അങ്ങനെ ലവ് ആവുന്നു പിന്നെ കല്യാണവും കഴിച്ചു'.

  കരീനയെ കെട്ടുന്നതിന് മുന്‍പ് റാണി മുഖര്‍ജിയൊരു ഉപദേശം തന്നു; ദാമ്പത്യത്തിന്റെ വിജയം അതാണെന്ന് സെയിഫ് അലി ഖാന്‍

  അന്നൊക്കെ പ്രിയയ്ക്ക് ഭയങ്കര ജാഡ ആയിരുന്നെന്നാണ് നിഹാല്‍ പറയുന്നത്. അവിടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. അവരെല്ലാം ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി. സാധാരണ നടിമാര്‍ക്കാണല്ലോ സാധാരണ ജാഡ. പിന്നെ സംസാരിച്ച് സംസാരിച്ച് ഇഷ്ടത്തിലായി.

  പ്രണയിച്ച് കല്യാണം കഴിക്കാനായപ്പോഴാണ് ഞങ്ങള്‍ ബന്ധുക്കള്‍ ആണെന്ന് അറിയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പ്രിയയാണ്. എന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് പ്രിയ വീണ് പോയതാണെന്ന്' നിഹാല്‍ സൂചിപ്പിച്ചു.

  ഡിംപിള്‍ വിവാഹിതയായതാണ് ഞങ്ങളുടെ പ്രണയത്തിന് കാരണം; നായികയായ പെണ്‍കുട്ടിയെ സ്വന്തമാക്കിയ ഋഷി കപൂര്‍

  പ്രണയം വീട്ടില്‍ അറിഞ്ഞപ്പോഴുള്ള പ്രതികരണത്തെ കുറിച്ച്

  'പൂര്‍ണിമയും ഇന്ദ്രേട്ടനുമാണ് ഞങ്ങളുടെ പ്രണയത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നു. ആ സമയത്ത് നിഹാല്‍ അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരും കാര്യങ്ങള്‍ അറിഞ്ഞു. എന്റെ അച്ഛനും അമ്മയും ഒഴികെ ബാക്കി എല്ലാവരും ഇക്കഥ അറിഞ്ഞു. അങ്ങനെ ചേച്ചി എന്റെ അടുത്ത് വന്ന് ചോദിച്ചു.

  കല്യാണമേ കഴിക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് ഞാന്‍. അച്ഛനോടും അമ്മയോടും ആര് പറഞ്ഞാലും അത് വിശ്വസിക്കില്ലായിരുന്നു. വിവാഹത്തെ കുറിച്ച് എനിക്ക് ചില സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നു. വലിക്കാന്‍ പാടില്ല, കുടിക്കാന്‍ പാടില്ല എന്നൊക്കെ. അങ്ങനെയാണെങ്കില്‍ ഒരിക്കലും എന്റെ കല്യാണം നടക്കില്ലെന്നാണ് അന്ന് അമ്മ പറഞ്ഞത്.

  ചേച്ചിയാണ് വീട്ടില്‍ കാര്യം അവതരിപ്പിക്കുന്നത്. എല്ലാവരും എതിര്‍ക്കുമെന്ന് കരുതിയെങ്കിലും അച്ഛന്‍ വിവാഹം നടത്താനുള്ള ഹാള്‍ ബുക്ക് ചെയ്യുകയാണ് ചെയ്തതെന്നും' നടി പറഞ്ഞു.

  Read more about: actress
  English summary
  Priya Mohan And Nihal Pillai Opens Up About Son Vehu And Their Marriage Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X