ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം! മകനെ കൂട്ടാതെ യാത്ര പോവാനുണ്ടായ കാരണം പറഞ്ഞ് നിഹാലും പ്രിയയും
ഒരു കാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്ന താരങ്ങളാണ് നിഹാല്‍ പിള്ളയും പ്രിയ മോഹനും. പ്രിയ സീരിയലില്‍ അഭിനയിക്കുമ്പോള്‍ നിഹാല്‍ തിളങ്ങിയത് സിനിമയിലാണ്. പ്രേക്ഷകര്‍ക്ക് അത്രത്തോളം സുപരിചിതരായി മാറിയ താരങ്ങള്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി വ്‌ലോഗുമായി മുന്നോട്ട് പോവുകയാണ്.
കൂടുതലും ഫാമിലി വിശേഷങ്ങളും യാത്രകളുമാണ് ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്. മകന്‍ വേദു എന്ന് വിളിക്കുന്ന വര്‍ധാന്റെ കൂടെയും പ്രിയയുടെ മാതാപിതാക്കളുടെ കൂടെയുമൊക്കെയാണ് ഇരുവരും യാത്ര നടത്താറുള്ളത്. ഒരു ഹാപ്പി ഫാമിലി എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോയുമായി താരങ്ങളെത്തിയിരിക്കുകയാണ്.

ഇത്തവണ മകനില്ലാതെയുള്ള യാത്രയാണെന്നും അതിന്റെ കാരണത്തെ കുറിച്ചുമാണ് താരങ്ങള്‍ സംസാരിച്ചത്. ഞങ്ങളുടെ യാത്രയില്‍ ഏറ്റവും ചെറിയൊരു യാത്രയാണിത്. കാരണം കേവലം രണ്ട് രാത്രിയ്ക്ക് വേണ്ടിയുള്ള ട്രിപ്പാണെന്ന് പറഞ്ഞാണ് നിഹാല്‍ സംസാരിച്ച് തുടങ്ങുന്നത്. ബാങ്കോക്കിലേക്കാണ് ഞങ്ങള്‍ പോവുന്നത്. ഞങ്ങളുടെ ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് ഈ യാത്ര. രണ്ട് രാത്രി മാത്രമേ ഈ യാത്രയിലുള്ളു.
പക്ഷേ ഇത്തവണ ആദ്യമായിട്ട് ഞങ്ങളുടെ കൂടെ ട്രാവല്‍ പാര്‍ട്ണര്‍ ഇല്ല. ഇതാദ്യമായാണ് ഞങ്ങള്‍ വേദുവിനെ കൂട്ടാതെ പോവുന്നത്. അവനിപ്പോള്‍ അഞ്ച് വയസായി. ജനിച്ചിട്ട് ഇന്നേവരെ അവനെ കൂട്ടാതെ യാത്രകള്‍ പോയിട്ടില്ല. പക്ഷേ രണ്ട് ദിവസത്തേക്കുള്ള ഈ പോക്കില്‍ അവനെ കൂട്ടാന്‍ പറ്റില്ല. കാരണം അത്രയും തിരക്കിലാണ് ഞങ്ങള്‍. ഉറക്കം പോലുമില്ലാതെ ഞങ്ങള്‍ പണിയിലേക്ക് ഇറങ്ങുകയാണ്.
വേദു ഇല്ലാതെ നിഹാല്‍ മുന്‍പ് പോയിട്ടുണ്ട്. അന്നൊക്കെ എന്തൊരു സമാധാനമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇടയ്ക്കിടെ മിസ് ചെയ്യും. പക്ഷേ താനിത് ആദ്യമാണെന്നാണ് പ്രിയ പറയുന്നത്. ഈ ട്രിപ്പ് കഴിയുമ്പോള്‍ അത് സന്തോഷമായിരുന്നോ അല്ലയോ എന്ന് പറയാമെന്നാണ് പ്രിയ സൂചിപ്പിക്കുന്നത്. വേദുവിന് ഫുഡൊക്കെ കൊടുത്ത് അവന്റെ കാര്യങ്ങളെല്ലാം നോക്കിയതിന് ശേഷമാണ് ഞങ്ങള്‍ വ്ളോഗ് ചെയ്യുന്നത്.
വേദു ഉണ്ടെങ്കില്‍ പെട്ടെന്ന് സമയം പോവും, ഇത്തവണ ഞങ്ങള്‍ക്ക് സമയം പോവുന്നില്ലെന്നും മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്യുന്നതെന്നും താരങ്ങള്‍ പറയുന്നു.

ഞങ്ങള്‍ക്ക് ലോകത്ത് ഏറ്റവും പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ബാങ്കോക്ക്. ഇത്തവണ വിസ ഇല്ലാതെ ആദ്യമായി പോവുന്നതിന്റെ ഒരു ത്രില്ല് കൂടിയുണ്ട്. എങ്ങനെയാണ് അതിന്റെ ഫോര്‍മാലിറ്റി നടക്കുന്നതെന്ന് കൂടി നിഹാല്‍ കാണിച്ചിരുന്നു. മുന്‍പൊക്കെ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരും. ഇപ്പോള്‍ പത്ത് സെക്കന്‍ഡുകള്‍ കൊണ്ടാണ് ഞങ്ങള്‍ പുറത്ത് കടന്നതെന്ന് താരങ്ങള്‍ സൂചിപ്പിക്കുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഷോപ്പിങ്ങും ഇതിനിടയില്‍ മകന് വേണ്ടിയുമൊക്കെ താരങ്ങള്‍ ഷോപ്പിങ്ങ് നടത്തിയിരുന്നു. വിജയ് ഫാനാണ് വേദു. വിജയ് എന്ത് ചെയ്യുന്നോ, അതാണ് അവനും ചെയ്യുന്നത്. ജാക്കറ്റൊക്കെ അവന് ഭയങ്കര ഇഷ്ടമാണ്. അവന്‍ കൂടെയില്ലാത്തതില്‍ എനിക്ക് നല്ല സങ്കടമുണ്ട്. വല്ലപ്പോഴും ഇങ്ങനെ പോവുന്നതില്‍ തെറ്റില്ല. അവന്‍ അവിടെ അമ്മയ്ക്കൊപ്പം ഹാപ്പിയാണെന്നുമായിരുന്നു നിഹാല്‍ പ്രിയയോട് പറഞ്ഞത്.
നടി പൂര്‍ണിമയുടെ സഹോദരി കൂടിയായ പ്രിയ നിഹാലുമായി പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിവാഹശേഷം ഇരുവരും ചേര്‍ന്ന് ബിസിനസ് ആരംഭിക്കുകയായിരുന്നു. യാത്രകള്‍ ഏറെയിഷ്ടപ്പെടുന്ന ഇരുവരും പിന്നീടങ്ങോട്ട് ട്രാവല്‍ വ്ളോഗുമായി സജീവമായി. യാത്രകളുടെ പ്ലാനിങ്ങ് മുതലങ്ങോട്ട് എല്ലാ കാര്യങ്ങളും ചാനലിലൂടെ പങ്കുവെക്കുന്നത് പതിവാണ്. താരങ്ങളെ പോലെ മകന്‍ വേദുവിനും വലിയ ആരാധക പിന്‍ബലമുണ്ട്.


Click it and Unblock the Notifications











