പാത്തുവും പ്രിയയും ഞെട്ടിച്ചുവെന്ന് നിഹാല്‍! പിറന്നാള്‍ സര്‍പ്രൈസായി പുതിയ അതിഥിയെത്തി

പൂര്‍ണിമയുടെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. സഹോദരിയും അഭിനേത്രിയുമായിരുന്ന പ്രിയ മോഹനും ഭര്‍ത്താവും മകനുമൊക്കെ ഏറെ ആരാധകരുണ്ട്. ഒരു ഹാപ്പി ഫാമിലിയെന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെച്ച് നിഹാല്‍ പിള്ള എത്താറുള്ളത്. ഭക്ഷണം, യാത്രകള്‍ ഇവയ്ക്ക് വേണ്ടിയായാണ് ചാനല്‍ തുടങ്ങിയതെന്നും നിഹാല്‍ പറഞ്ഞിരുന്നു. മുംബൈ പോലീസുള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിരുന്നു അദ്ദേഹം. മികച്ച അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും നിഹാല്‍ പറഞ്ഞിരുന്നു.

കുടുംബസമേതമായാണ് നിഹാല്‍ യാത്രകള്‍ നടത്താറുള്ളത്. പൂര്‍ണിമയേയും ഇന്ദ്രജിത്തിനേയും സ്വന്തം ചേട്ടനും ചേച്ചിയുമായാണ് കാണുന്നതെന്നും നിഹാല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നിഹാലിന്റെ പിറന്നാള്‍. ലോക് ഡൗണ്‍ സമയമായതിനാല്‍ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പിറന്നാള്‍ ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രിയ മോഹനും നച്ചുവും പാത്തുവും ചേര്‍ന്നായിരുന്നു സര്‍പ്രൈസ് സമ്മാനം നല്‍കിയത്. പട്ടിയാണെന്ന് തോന്നുന്നുവെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. പട്ടിയുടെ മണം കിട്ടിയെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. ഒരാഴ്ചയായി പാത്തുവിന്റെ പ്ലാനായിരുന്നു ഇതെന്നായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. സര്‍പ്രൈസ് പൊളിയാതിരിക്കാനായുള്ള കരുതലിലായിരുന്നു പാത്തുവെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

Nihal

ഇതിന് ശേഷമായിട്ടായിരുന്നു അടുത്ത സമ്മാനം നല്‍കിയത്. വലിയ പെട്ടിയിലായിരുന്നു സമ്മാനം. അതെന്താണെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. ഇത് പ്രാങ്കാണോയെന്ന സംശയമുണ്ടായിരുന്നു. നച്ചുവും പ്രിയയുമായിരുന്നു.ഹെഡ് ഫോണായിരിക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. പ്രിയ എല്ലാ രംഗങ്ങളും പകര്‍ത്തുന്നുണ്ടായിരുന്നു. പിറന്നാളിന് മികച്ച സമ്മാനം നല്‍കാനായിരുന്നില്ലെന്ന് പറഞ്ഞ് പ്രിയയും നച്ചുവും കത്ത് എഴുതിയിരുന്നു.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

പാത്തു സ്വന്തമായി ആശംസാകാര്‍ഡും നല്‍കിയിരുന്നു. എവിടെ പറഞ്ഞ് തുടങ്ങുമെന്നറിയില്ല, എന്റെ ജീവിതത്തില്‍ എന്നും സന്തോഷമാണ് ദിലു ചിത്തപ്പന്റെ സാന്നിധ്യം. അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. പാത്തുവിന്റെ കല്യാണത്തിന് ഈ കാര്‍ഡായിരിക്കും ഞാന്‍ സമ്മാനമായി നല്‍കുന്നതെന്നും നിഹാല്‍ പറഞ്ഞിരുന്നു. പാത്തുവായിരുന്നു പട്ടിയെ വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. തന്നെ വട്ടാക്കിയ നച്ചുവിനും പ്രിയയ്ക്കും താനും പണി നല്‍കുമെന്നും നിഹാല്‍ പറയുന്നുണ്ടായിരുന്നു. പിറന്നാള്‍ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X