നിറവയറില്‍ പ്രിയ മോഹന്‍; സഹോദരിയുടെ ചെവിയില്‍ രഹസ്യം പറഞ്ഞ് പൂര്‍ണിമയും, ആശംസകളുമായി താരസഹോദരി
നടി പൂര്‍ണിമ ഇന്ദ്രജിത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട മാസങ്ങളിലൊന്നാണ് ഡിസംബര്‍. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു. ഡിസംബര്‍ പതിമൂന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നേ ദിവസം തന്നെയാണ് പൂര്‍ണിമയുടെ ജന്മദിനവും.
എന്നാല്‍ ഇത് മാത്രമല്ല അനിയത്തി പ്രിയ മോഹന്റെ ജന്മദിനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുയാണ് നടിയിപ്പോള്‍. 'എന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പ് ജനിച്ചത് കൊണ്ട് താന്‍ കൂടുതല്‍ പ്രത്യേകതയുള്ളവള്‍ ആണെന്ന് എന്റെ സഹോദരി എപ്പോഴും ചിന്തിച്ചിരുന്നു. ശരിയാണ്. അവള്‍ ഒരാളെ അങ്ങനെയുള്ളു. പിറന്നാള്‍ ആശംസകള്‍ പ്രിയേ...

ഞാനില്ലാതെ നിങ്ങളുടെ ജീവിതത്തില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാനാവുന്നില്ല. എന്നെന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു... എന്നും പൂര്‍ണിമ എഴുതിയിരിക്കുന്നു. സഹോദരിയ്ക്കും കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ വിദേശത്ത് പോയപ്പോഴുള്ള ചിത്രങ്ങളായിരുന്നു എഴുത്തിനൊപ്പം നടി പോസ്റ്റ് ചെയ്തിരുന്നത്. ഇത് മാത്രമല്ല സഹോദരിയുടെ വളൈക്കാപ്പ് ചടങ്ങിനിടയില്‍ നിന്നുള്ള ഒരു വീഡിയോയും പൂര്‍ണിമ പുറത്ത് വിട്ടിരുന്നു.
ചടങ്ങിനിടെ പ്രിയയുടെ ചെവിയില്‍ പൂര്‍ണിമ എന്തോ രഹസ്യമായി പറയുന്നതാണ് വീഡിയോയിലുള്ളത്. ഞാനില്ലാതെ അവള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പഴയ പോസ്റ്റിലേക്കുള്ള തുടര്‍ച്ചയാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ക്യാപ്ഷനാണ് നടി ഇതിന് കൊടുത്തിരിക്കുന്നത്. പ്രിയ മോഹന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്.
Recommended Video
ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം പ്രിയ മോഹന്‍ രാജസ്ഥാനിലും മറ്റുമായി യാത്രകളിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ നിന്നുള്ള ചിത്രങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. പ്രിയയുടെയും പൂര്‍ണിമയുടെയും പിറന്നാള്‍ ആഘോഷങ്ങളും വിവാഹ വാര്‍ഷികവും ഇരുകുടുംബങ്ങളും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം


Click it and Unblock the Notifications